Get Updates
Get notified of breaking news, exclusive insights, and must-see stories!

'അവളെ അവന്‍ കൊന്നതാണ്, 25 പവൻ കൊടുത്തിട്ടുണ്ട്, അതെല്ലാം അവന്‍ തിന്നു', ഷഹനയുടെ ഉമ്മ

കോഴിക്കോട്: നടിയും മോഡലുമായ ഷഹനയുടെ മരണത്തില്‍ സര്‍വത്ര ദുരൂഹത. തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും ഭര്‍ത്താവ് സജാദ് കൊന്നതാണെന്നും ഷഹനയുടെ മാതാവ് ഉമൈബ പറയുന്നു. മകള്‍ പലപ്പോഴും തന്നെ വിളിച്ച് സജാദ് ഉപദ്രവിക്കുന്ന കാര്യം പറഞ്ഞിരുന്നെന്നും പൊലീസില്‍ പരാതി കൊടുക്കാനിരുന്നതാണെന്നും മാതാവ് പറഞ്ഞു. കാസര്‍കോട് സ്വദേശിയായ ഷഹന മോഡലും ജ്വല്ലറി പരസ്യങ്ങളിലെ അഭിനേതാവുമായിരുന്നു. ഇന്ന് രാവിലെയോടെയാണ് ഷഹനയുടെ മരണ വിവരം പുറത്തറിഞ്ഞത്. ജനലഴിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു ഷഹനയുടെ മൃതദേഹം.

ഷഹനയുടെ ഉമ്മയുടെ വാക്കുകള്‍ ഇങ്ങനെയാണ്... പെരുന്നാള്‍ കഴിഞ്ഞിട്ട് വീട്ടിലേക്ക് വരാം ഉമ്മ എന്ന് എന്റെ മോള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. എന്റെ മോള്‍ മരിക്കില്ല. മരിക്കുന്നതില്‍ അവള്‍ക്ക് ഭയമാണ്. എന്തുണ്ടെങ്കിലും ജീവിച്ച് കാണിക്കും ഉമ്മ എന്നാണ് പറയുന്നത്. അവളെ അവന്‍ കൊന്നതാണ്... അവന്‍ എന്നോട് പറഞ്ഞിട്ടുണ്ട് എന്റെ മോളെ എവിടേക്കും വിടൂല എന്ന്. അവന് 25 പവന് കൊടുത്തിട്ടുണ്ട്. അതെല്ലാം അവന്‍ തിന്ന്.

Recommended Video

cmsvideo
    കേരള: ഷഹനയെ ഭര്‍ത്താവ് കൊന്നതാണെന്ന ആരോപണവുമായി ഉമ്മ രംഗത്ത്‌
    1

    എന്റെ മോള്‍ പറഞ്ഞ് പണം ഞാന്‍ കൊടുക്കും ഉമ്മ, ഞാന്‍ വരുന്നുണ്ട് നാട്ടിലേക്ക്.. എന്നെ വരാന്‍ സമ്മതിക്കുന്നില്ല എന്ന്. എന്നെ ഇവിടെ ബന്ധനത്തിലാക്കിയിട്ടുണ്ട്. എനിക്കിവിടെ തിന്നാന്‍ തരൂല. എന്നെ അടിച്ചിട്ട് ഇടുന്നുണ്ട് എന്നൊക്കെ അവള്‍ പറഞ്ഞിരുന്നു. അവിടെ ഉമ്മയും ഉപ്പയും പെങ്ങളും രണ്ട് മൂന്ന് സുഹൃത്തുക്കളും വന്ന് എന്നെ പീഡിപ്പിച്ച് എന്നെ ഉപദ്രവിക്കുകയാണ്. അപ്പോള്‍ ഒരിക്കല്‍ ഞങ്ങള്‍ വന്നു. എന്നാല്‍ അവരുടെ വീടിന്റെ അങ്ങോട്ട് പോകാന്‍ സമ്മതിക്കുന്നില്ല. അവനും അവന്റെ നാലാളുകളും വണ്ടിയില്‍ വന്നിട്ട് പറഞ്ഞു, ആ ഭാഗത്തേക്ക് വന്നാല്‍ നിന്നെ ഞാന്‍ ബാക്കി വെച്ചേക്കില്ല, മടങ്ങിക്കോ എന്ന്.

    2

    അങ്ങനെ അന്ന് പേടിച്ചിട്ട് ഞങ്ങള്‍ മടങ്ങി. പൊലീസില്‍ പരാതി കൊടുക്കാന്‍ കഴിഞ്ഞ മാസം പൊലീസ് സ്റ്റേഷനില്‍ വന്നു. അപ്പോള്‍ ഇവനും ഇവന്റെ കൂട്ടുകാരും വന്നിട്ട് സമാധാനപെടുത്തിയിട്ട് പരാതി കൊടുക്കേണ്ട എന്ന് പറഞ്ഞിട്ട് തിരിച്ചുകൊണ്ടുപോയി. പക്ഷെ പെണ്ണിന് പരാതി കൊടുക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. പരാതി കൊടുക്കാന്‍ വേണ്ടി വന്ന പെണ്ണിനെ തടഞ്ഞുനിര്‍ത്തി പിന്നെ തിരിച്ചുകൊണ്ടുപോയതാണ്. എന്നെ കൊല്ലും ഉമ്മ എന്ന് പറഞ്ഞിട്ടുണ്ട്. എനിക്ക് ഭക്ഷണം തരൂല്ല എന്നൊക്കെ പറഞ്ഞിട്ടുണ്ട്. എവിടെയാണ് മകള്‍ താമസിക്കുന്നതെന്ന് ഞങ്ങളെ അറിയിച്ചിട്ടില്ല.

    3

    ഞങ്ങള്‍ വീട് കാണാന്‍ വരുമ്പോള്‍ അവന്റെ സുഹൃത്തുക്കള്‍ തടയും. കല്യാണം കഴിക്കുമ്പോള്‍ ഉള്ള വീട്ടില്‍ നിന്നാണ് മാറി താമസിക്കുന്നത്. വീടിന്റെ സ്ഥലം അവള്‍ പറയാനൊരുങ്ങുമ്പോഴേക്ക് ഫോണ്‍ കട്ടാകും. ഒന്നര വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. എന്റെ മകളെ കൊന്നതാണ്... പൊലീസുകാര്‍ അന്വേഷിച്ച് അവന് ശിക്ഷ വാങ്ങിച്ച് കൊടുക്കണം, ഷഹനയുടെ ഉമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് ഷഹനയുടെ ജന്മദിനമാണെന്നും അവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മാതാവും സഹോദരനും കൂട്ടിച്ചേര്‍ത്തു.

    4

    ഇന്ന് മകളുടെ ജന്മദിനമാണ്. എല്ലാവരേയും മകള്‍ ജന്മദിനം ആഘോഷിക്കാന്‍ ക്ഷണിച്ചിരുന്നു. അതേസമയം സംഭവത്തില്‍ ഷഹനയുടെ ഭര്‍ത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പണത്തിന് വേണ്ടി നിരന്തരം സജാദ് ഷഹനയെ ഉപദ്രവിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു. തൊട്ടടുത്തുള്ള വീട്ടുകാര്‍ രാത്രി വിളിച്ചറിയിച്ചാണ് മകളുടെ മരണ വിവരം അറിഞ്ഞതെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു. ജ്വല്ലറി പരസ്യങ്ങളില്‍ മോഡലായാണ് ഷഹന ശ്രദ്ധ നേടിയത്. ചില തമിഴ് സിനിമകളിലും ചെറിയ വേഷം ചെയ്തിട്ടുണ്ട്.

    ജീന്‍സും ടോപ്പും പാന്റുമണിഞ്ഞ് എന്ന് പാടേണ്ടി വരോ...; മിയയുടെ വൈറല്‍ ചിത്രങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+