Get Updates
Get notified of breaking news, exclusive insights, and must-see stories!

'അന്ന് അദ്ദേഹമെന്റെ നമ്പര്‍ തപ്പിയെടുത്ത് വിളിച്ചു, ധൈര്യമായിരിക്കാന്‍ പറഞ്ഞു': അശ്വതി ശ്രീകാന്ത്

നടൻ എന്ന നിലയിലും പിന്നീട് രാഷ്ട്രീയപ്രവർത്തകൻ എന്ന നിലയിലും പേരെടുത്ത വ്യക്തിയാണ് സുരേഷ് ​ഗോപി. രാഷ്ട്രീയപരമായി അദ്ദേഹത്തിനോട് പലർക്കും അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിന്റെ ഇടപെടലുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അദ്ദേഹത്തിന്റെ മുന്നിൽ സങ്കടവുമായി എത്തുന്നവരെ അദ്ദേഹം മനസ്സറി‍‍‍ഞ്ഞ് സഹായിക്കാറുമുണ്ട്.

അദ്ദേഹം ആളുകൾക്ക് ചെയ്തുകൊടുക്കുന്ന സഹായങ്ങളും ആളുകളോട് അദ്ദേഹത്തിന്റെ പെരുമാറ്റവുമൊക്കെ പലപ്പോഴും അഭിനന്ദിക്കപ്പെട്ടിട്ടും ഉണ്ട്. ഇപ്പോൾ ഒരു നിർണായക ഘട്ടിത്തിൽ സുരേഷ് ​ഗോപി കാണിച്ച കരുതലിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. സുരേഷ് ഗോപി ഫാൻസ്‌ മീറ്റ് എന്ന ബിഹൈൻഡ് വുഡ്സിന്റെ പരിപാടിയിലാണ് ഷോയുടെ അവതാരക കൂടിയായ അശ്വതി തനിക്കുണ്ടായ അനുഭവം പങ്കുവച്ചത്.

1

തന്റെ അഭിപ്രായങ്ങൾ തുറന്നുപറയുന്നതിന്റെ പേരിൽ പലവട്ടം അശ്വതിക്കെതിരെ സൈബർ ആക്രമണം നടന്നിട്ടുണ്ട്. അത്തരത്തിൽ സൈബർ ആക്രമണം നടന്നപ്പോൾ സുരേഷ് നൽകിയ പിന്തുണയെക്കുറിച്ചാണ് അശ്വതി പറയുന്നത്. തനിക്കെതിരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം നടക്കുന്ന സമയത്ത് സുരേഷ് ഗോപി തന്റെ നമ്പർ തപ്പിയെടുത്ത് വിളിക്കുകയും ധൈര്യമായിരിക്കു, കൂടെയുണ്ടെന്ന് പറയുകയും ചെയ്‌തിരുന്നു എന്നാണ് അശ്വതി പറഞ്ഞത്.

2

കുറച്ചു കാലം മുൻപ് സോഷ്യൽ മീഡിയയിൽ ഒരു സൈബർ അറ്റാക്ക് എന്നൊക്കെ പറയാവുന്ന തരത്തിലുള്ള ഒരു സംഭവം തനിക്കെതിരെ നടന്നിരുന്നെന്നും താൻ അതിന് മറുപടി കൊടുക്കുകയും ആ മറുപടി വൈറലാവുകയും ചെയ്ത സമയത്ത് താൻ ജോലി ചെയ്‌തിരുന്ന ചാനലിൽ വിളിച്ച് അവിടെ നിന്ന് നമ്പർ എടുത്ത് തന്നെ അദ്ദേഹം വിളിക്കുകയായിരുന്നുവെന്നും ഞങ്ങളൊക്കെ കൂടെയുണ്ട്. ധൈര്യമായിട്ടിരിക്കു എന്നും പറയുകയും ചെയ്തെന്ന് അസ്വതി പറഞ്ഞു.

ദിലു എന്തൊരു ​ഹാപ്പിയാണ്...പുതിയ ചിത്രവുമായി ദിൽഷ ..ഫുൾ ഓൺ ആന്റ് ഹാപ്പി

3

തന്റെ ആ മറുപടി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എന്നൊക്കെ പറഞ്ഞു. ആ മൊമന്റ് തനിക്ക് ഇപ്പോഴും ഓർമയുണ്ടെന്നും അശ്വതി പറഞ്ഞു. അന്ന് അങ്ങനെ ഒരു പിന്തുണ വേണ്ടി വരും എന്ന് തോന്നിയാണ് അങ്ങനെ നമ്പർ തിരഞ്ഞെടുത്ത് വിളിച്ചതെന്ന് സുരേഷ് ഗോപിയും പറഞ്ഞു. പലരും അത് ചെയ്യാൻ ആഗ്രഹിച്ചിട്ടുണ്ടാകും എന്നാൽ തനിക്ക് അത് ചെയ്യാൻ പറ്റി. അത്രയേ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു. അശ്വതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് ഒരാൾ മോശം കമന്റ് ഇടുകയായിരുന്നു. അതിനാണ് അശ്വതി മറുപടി കൊടുത്തത്.

4


അതുപോലെ തന്നെ ഈ അടുത്ത് വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ആക്രമണത്തിനിരയായ നടി അനശ്വര രാജന് പിന്തുണയുമായി അശ്വതി രം​ഗത്തെത്തിയിരുന്നു. ഇന്ന് ഇൻബോക്‌സിലും കമന്റ് ബോക്‌സിലും ഏറ്റവും കൂടുതൽ വന്ന മെസേജ് കാൽ കാണിക്കുന്ന പടം ഇടുന്നില്ലേ എന്നാണ്.., എന്തൊരാകാംഷ എന്ന് തുടങ്ങുന്ന ഒരു പോസ്റ്റാണ് അശ്വതി പോസ്റ്റ് ചെയ്തത്.
ഇന്ന് ഇൻബോക്‌സിലും കമന്റ് ബോക്‌സിലും ഏറ്റവും കൂടുതൽ വന്ന മെസേജ് കാൽ കാണിക്കുന്ന പടം ഇടുന്നില്ലേ എന്നാണ്.., എന്തൊരാകാംഷ !!

അലമാരയിൽ ഇഷ്‌ടം പോലെ ഷോട്‌സ് ഇരിപ്പുണ്ട്. അതിട്ട് ഒരുപാട് യാത്ര പോയിട്ടുണ്ട്, പടവും എടുത്തിട്ടുണ്ട്. ഒന്നും പക്ഷെ നമ്മുടെ നാട്ടിൽ അല്ലായിരുന്നു എന്ന് മാത്രം.തുറിച്ച് നോട്ടവും വെർബൽ റേപ്പും ഇല്ലാത്ത നാടുകളിൽ..,ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്ന പെണ്ണുങ്ങളുള്ള നാടുകളിൽ..,വസ്ത്രം കൊണ്ട് ഒരാളും വേശ്യയാവാത്ത നാടുകളിൽ..,കുറഞ്ഞ വസ്ത്രം ബലാൽസംഗത്തിനു ന്യായീകരണമാവാത്ത നാടുകളിൽ..,

5


മഞ്ഞു കാലത്ത് മൂടിപൊതിഞ്ഞും വേനൽ ചൂടിൽ വെട്ടിക്കുറച്ചും വസ്ത്രത്തിന്റെ തിരഞ്ഞെടുപ്പിന് കാലാവസ്ഥ അടിസ്ഥാനമാകുന്ന നാടുകളിൽ..,
ഷോർട് ഇട്ട മകളെ കണ്ടാൽ കുടുംബത്തിന്റെ അഭിമാനം തകർന്നെന്ന് നെഞ്ചു പൊട്ടുന്ന അച്ഛനും ആങ്ങളമാരും ഇല്ലാത്ത നാടുകളിൽ..,
വയറും പുറവും കാണുന്ന സാരിയുടുത്തിട്ട് കൈയില്ലാത്ത ഉടുപ്പിട്ട മകളെയോർത്ത് വ്യാകുലപ്പെടുന്ന അമ്മമാരില്ലാത്ത നാടുകളിൽ..,
കണ്ട് നിറഞ്ഞവരുടെ നാടുകളിൽ..,അത് സായിപ്പിന്റെ നാട് മാത്രമല്ല.വേറെയും ഒരുപാട് നാടുകൾ ഉണ്ട് ഭൂപടത്തിൽ. അവിടെയും കുടുംബങ്ങളുണ്ട്. കുട്ടികളുണ്ട്. അടിയുറപ്പുള്ള ബന്ധങ്ങൾ ഉണ്ട്. മൂല്യങ്ങൾ ഉണ്ട്.

7


എന്നാപ്പിന്നെ അവിടെ പോയങ്ങ് ജീവിച്ചാൽ പോരേ എന്നാണെങ്കിൽ 'സൗകര്യമില്ല' എന്ന് മറുപടി (ചുള്ളിക്കാട്.jpg)എന്നാപ്പിന്നെ ആ ഫോട്ടോ അങ്ങ് പോസ്റ്റരുതോ എന്നാണേൽ കമന്റ് ബോക്‌സിലെ ചെളി വരാൻ പറ്റിയ മൂഡ് അല്ലാത്തോണ്ട് 'തൽക്കാലം' ഫോട്ടോ ഇടുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+