കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെതിരെ സര്‍ക്കാര്‍; നടിയെ ആക്രമിച്ച കേസില്‍ പ്രത്യേക കോടതി, വനിതാ ജഡ്ജിയും!! തടയാന്‍ ശ്രമം

  • By Desk
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിന് കുരുക്ക് മുറുക്കി സര്‍ക്കാര്‍. കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ നടന്‍ ശ്രമിക്കുന്നുണ്ടെന്ന് സംശയം പ്രകടിപ്പിച്ച സര്‍ക്കാര്‍, പ്രത്യേക കോടതിയില്‍ കേസ് വിചാരണ ചെയ്യണമെന്നും അഭിപ്രായപ്പെട്ടു. നേരത്തെ പ്രതികള്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെ, ഇത്തരം ഹര്‍ജികളില്‍ സെഷന്‍സ് കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.

സമാനമായ നിലപാട് തന്നെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. നടിയുടെ ആവശ്യത്തോട് ഒപ്പം നില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ആക്രമണത്തിന് ഇരയായ നടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ദിലീപിന് തിരിച്ചടിയാകുന്ന ചില നിലപാടുകളും സര്‍ക്കാന്‍ കോടതിയില്‍ സ്വീകരിച്ചു. വിവരങ്ങള്‍ ഇങ്ങനെ....

നടന്റെ ആവശ്യങ്ങള്‍

നടന്റെ ആവശ്യങ്ങള്‍

നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. 85 ദിവസം ജയിലില്‍ കഴിഞ്ഞ ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും കോടതിയിലെത്തിയിരുന്നു. ആക്രമണ ദൃശ്യങ്ങള്‍ വേണമെന്നായിരുന്നു പ്രധാന ആവശ്യം. ഇക്കാര്യം കോടതി തള്ളി. മറ്റൊരാവശ്യവും നടന്‍ ഉന്നയിച്ചിട്ടുണ്ട്.

വൈകിപ്പിക്കാനുള്ള തന്ത്രമാണോ

വൈകിപ്പിക്കാനുള്ള തന്ത്രമാണോ

കേരളാ പോലീസ് ആണ് കേസ് അന്വേഷിച്ചത്. ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്ന നടന്‍ കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പുതിയ ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസിന്റെ വിചാരണ വൈകിപ്പിക്കാനുള്ള തന്ത്രമാണോ ഓരോ പ്രതികളും പുതിയ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതെന്ന് സെഷന്‍സ് കോടതി നിരീക്ഷിച്ചിരുന്നു.

നടിയുടെ ആവശ്യം

നടിയുടെ ആവശ്യം

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജിയും ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. എന്നാല്‍ ആക്രമണത്തിന് ഇരയായ നടിയുടെ ഹര്‍ജിയിലാണ് സര്‍ക്കാര്‍ പ്രതികരണം ഹൈക്കോടതിയെ അറിയിച്ചത്. കേസ് പ്രത്യേക കോടതിയില്‍ വിചാരണ ചെയ്യണമെന്നായിരുന്നു നടിയുടെ ആവശ്യങ്ങളിലൊന്ന്.

പ്രത്യേക കോടതി ആകാം

പ്രത്യേക കോടതി ആകാം

പ്രത്യേക കോടതിയില്‍ വിചാരണ ചെയ്യാവുന്നതാണ്. കേസിന്റെ ഗൗരവവും സ്വഭാവവും പരിഗണിക്കുമ്പോള്‍ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ പ്രത്യേക കോടതി ആകാവുന്നതാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

വനിതാ ജഡ്ജി അഭികാമ്യം

വനിതാ ജഡ്ജി അഭികാമ്യം

വനിതാ ജഡ്ജി വേണമെന്നും നടി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തോടും സര്‍ക്കാര്‍ അനുകൂല സമീപനമാണ് സ്വീകരിച്ചത്. വനിതാ ജഡ്ജിക്ക് മുമ്പില്‍ വിചാരണ ആകാമെന്നാണ് സര്‍ക്കാര്‍ ബോധിപ്പിച്ചത്. വിചാരണ വേഗത്തില്‍ വേണമെന്നും സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചു.

 ചില നീക്കങ്ങള്‍ നടക്കുന്നു

ചില നീക്കങ്ങള്‍ നടക്കുന്നു

ഏറെ ഒച്ചപ്പാടുണ്ടാക്കിയ കേസാണിത്. ഇരയുടെ സ്വകാര്യത പരിഗണിക്കണം. അതുകൊണ്ടുതന്നെ വനിതാ ജഡ്ജി കേസ് പരിഗണിക്കുന്നതാണ് നല്ലത്. വിചാരണ തടയാന്‍ ശ്രമിക്കുന്നുണ്ട്. കേസിന്റെ രേഖകള്‍ നല്‍കിയിട്ടും വീണ്ടും ആവശ്യങ്ങള്‍ ഉന്നയിച്ച് വിചാരണ വൈകിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

സെഷന്‍സ് കോടതിയുടെ നിലപാട്

സെഷന്‍സ് കോടതിയുടെ നിലപാട്

നേരത്തെ ആക്രമണത്തിനിരയായ നടി ഈ ആവശ്യങ്ങള്‍ സെഷന്‍സ് കോടതിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ സെഷന്‍സ് കോടതി ഹര്‍ജിയില്‍ അനുകൂല നിലപാട് സ്വീകരിച്ചില്ല. വനിതാ ജഡ്ജി ഇല്ലെന്ന കാരണമാണ് ചൂണ്ടിക്കാട്ടിയത്. ഭരണപരമായ തടസങ്ങളാണ് കോടതി പറഞ്ഞത്.

ഒന്നര വര്‍ഷമായിട്ടും

ഒന്നര വര്‍ഷമായിട്ടും

ലൈംഗിക ആക്രമണം ആരോപിക്കപ്പെട്ടിട്ടുള്ള കേസാണിത്. ഇത്തരം കേസുകള്‍ എത്രയും വേഗം തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം മുമ്പ് പല കേസുകളിലുമുണ്ടായിട്ടുണ്ട്. എന്നാല്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കേസുമായി ബന്ധപ്പെട്ട് ഓരോ ആവശ്യങ്ങളുമായി ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു. ഇക്കാരണം കൊണ്ടുതന്നെ ഒന്നര വര്‍ഷമായിട്ടും വിചാരണ തുടങ്ങാനായിട്ടില്ല.

കേസിന്റെ ഗൗരവം

കേസിന്റെ ഗൗരവം

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17നാണ് കോളിളക്കം സൃഷ്ടിച്ച സംഭവമുണ്ടായത്. ഇപ്പോള്‍ ഒന്നര വര്‍ഷമായി. വന്‍ വിവാദം സൃഷ്ടിച്ച സംഭവമായിട്ട് പോലും വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല. ദിലീപ് ഉള്‍പ്പെട്ട കേസായതുകൊണ്ടുതന്നെ കേസ് കേരളക്കര ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. എന്നിട്ടുപോലും വിചാരണ തുടങ്ങാനാകുന്നില്ല.

 ഇതുവരെ സംഭവിച്ചത്

ഇതുവരെ സംഭവിച്ചത്

കേരളാ പോലീസിലെ മിടുക്കരായ ഉദ്യോഗസ്ഥരാണ് നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ചത്. ആദ്യം പിടിയിലായ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികളെ ഉള്‍പ്പെടുത്തി പ്രഥമ കുറ്റപത്രം സമര്‍പ്പിച്ചു. പിന്നീടാണ് ദിലിപീന് പങ്കുണ്ടെന്ന് സംശയമുയരുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ പത്തിന് ദിലീപിനെ അറസ്റ്റ് ചെയ്യുകയും അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. തന്നെ ചിലര്‍ കുടുക്കിയതാണെന്ന് ദിലീപ് പറയുന്നു.

 വിചാരണ വൈകാന്‍ സാധ്യത ഇങ്ങനെ

വിചാരണ വൈകാന്‍ സാധ്യത ഇങ്ങനെ

പോലീസ് അന്വേഷണം ശരിയായ രീതിയില്‍ അല്ല നടന്നതെന്നും സിബിഐക്ക് അന്വേഷണം കൈമാറണമെന്നുമാണ് ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോടതി ദിലീപിന്റെ ആവശ്യം തള്ളിയാല്‍ വിചാരണ വേഗത്തിലാകും. അല്ലെങ്കില്‍ ഇനിയും വൈകും. ദിലീപിനോട് സ്വീകരിക്കുന്ന അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് ആക്രമണത്തിനിരയായ നടി താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ചിരുന്നു.

ബിജെപിയുടെ പടപ്പുറപ്പാടില്‍ മങ്ങല്‍; ഇത്തവണ ഒറ്റയ്‌ക്കെന്ന് അമിത് ഷാ!! സഖ്യകക്ഷി കൈവിട്ടുബിജെപിയുടെ പടപ്പുറപ്പാടില്‍ മങ്ങല്‍; ഇത്തവണ ഒറ്റയ്‌ക്കെന്ന് അമിത് ഷാ!! സഖ്യകക്ഷി കൈവിട്ടു

English summary
Actress Attack case: Actress in High Court for Woman Judge and speedy trail, Govt. supports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X