കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് കേസിലെ സിഡി; നിര്‍ണായക തെളിവ്!! എംഎല്‍എയുടെ കൈവശം, പോലീസ് പിടിച്ചെടുക്കുമോ?

ഫോണ്‍ ചെയ്തതിന്റെ ശബ്ദ രേഖയാണ് സിഡിയില്‍. കേസില്‍ രണ്ട് മാസത്തിലധികമായി ജയിലില്‍ കഴിയുന്ന ദിലീപിന് സഹായകമാണ് ഈ സിഡി.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കോട്ടയം: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുടുക്കിയത് കേസിലെ പ്രതി പള്‍സര്‍ സുനിയുടെ മൊഴികളാണ്. ഇയാള്‍ കാക്കനാട് ജയിലില്‍ കഴിഞ്ഞ വേളയില്‍ നടത്തിയ ഫോണ്‍വിളികളും കത്ത് ഇടപാടുകളും ദിലീപിനെതിരേ പോലീസിന്റെ പക്കലുള്ള തെളിവാണ്. എന്നാല്‍ ദിലീപ് കേസില്‍ നിരപരാധിയാണെന്നതിന് ഒരു തെളിവുണ്ട്.

അതാകട്ടെ കേസില്‍ ദിലീപിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ഇത് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന്റെ കൈവശമുണ്ട്. സിഡി സംബന്ധിച്ച് പിസി ജോര്‍ജ് തന്നെയാണ് വെളിപ്പെടുത്തിയത്. ഈ സിഡി പിസി പുറത്തുവിടണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

ടെലിഫോണ്‍ സംഭാഷണം

ടെലിഫോണ്‍ സംഭാഷണം

നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ ടെലിഫോണ്‍ സംഭാഷണം ഉള്‍പ്പെടെ ഈ സിഡിയില്‍ ഉണ്ടത്രെ. ഇക്കാര്യം പിസി ജോര്‍ജ് തന്നെയാണ് നേരത്തെ വെളിപ്പെടുത്തിയത്.

ദിലീപ് നിരപരാധി

ദിലീപ് നിരപരാധി

സിഡിയില്‍ ദിലീപ് നിരപരാധിയാണെന്നതിന് തെളിവുണ്ട്. ഇപ്പോള്‍ ആ സിഡി പുറത്തുവിടുകയാണെങ്കില്‍ ദിലീപിന് ഏറെ ഗുണം ചെയ്യും. ആ സിഡി പിസി ജോര്‍ജ് പുറത്തുവിടണമെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു.

സംവിധായകനോട് പറഞ്ഞു

സംവിധായകനോട് പറഞ്ഞു

പള്‍സര്‍ സുനി ദിലീപിനെ കുറിച്ച് ഒരു സിനിമാ സംവിധായകനോട് പറയുന്ന സിഡിയാണ് തന്റെ കൈവശമുള്ളതെന്ന് പിസി അവകാശപ്പെട്ടിരുന്നു. ദിലീപ് നിരപരാധിയാണെന്നാണ് പള്‍സര്‍ സുനി പറയുന്നതത്രെ.

ഫോണ്‍ ചെയ്തതിന്റെ ശബ്ദ രേഖ

ഫോണ്‍ ചെയ്തതിന്റെ ശബ്ദ രേഖ

ഫോണ്‍ ചെയ്തതിന്റെ ശബ്ദ രേഖയാണ് സിഡിയില്‍. കേസില്‍ രണ്ട് മാസത്തിലധികമായി ജയിലില്‍ കഴിയുന്ന ദിലീപിന് സഹായകമാണ് ഈ സിഡി. ഇത് പിസി പുറത്തുവിട്ടിട്ടില്ലെങ്കില്‍ പോലീസ് പിടിച്ചെടുക്കണമെന്നാണ് സജി മഞ്ഞക്കടമ്പിലിന്റെ ആവശ്യം.

ഏപ്രില്‍ 10ന് നടന്നത്

ഏപ്രില്‍ 10ന് നടന്നത്

ഏപ്രില്‍ 10 ന് സുനില്‍ കുമാര്‍ ഒരു പ്രമുഖ സിനിമാക്കാരനോട് ഫോണില്‍ സംസാരിച്ചു. അയാള്‍ക്ക് അത് സുനിയാണെന്ന് പോലും അറിയില്ലായിരുന്നു. അതിന് ശേഷം സുനിയുടെ സഹതടവുകാരനും ബന്ധപ്പെട്ടുവെന്നും പിസി പറഞ്ഞിരുന്നു.

താന്‍ പുറത്ത് വിടില്ല

താന്‍ പുറത്ത് വിടില്ല

പള്‍സര്‍ സുനി നടന്ന കാര്യങ്ങളെല്ലാം വ്യക്തമായി ആ സംവിധായകനോട് പറഞ്ഞിട്ടുണ്ട് എന്നാണ് പിസി ജോര്‍ജ്ജ് പറയുന്നത്. അന്ന് സംവിധായകനോട് സംസാരിച്ചതിന്റെ ടേപ്പ് തന്റെ കൈവശം ഉണ്ട് എന്നാണ് പിസി ജോര്‍ജ്ജ് പറയുന്നത്. എന്നാല്‍ അത് ഇപ്പോള്‍ താന്‍ പുറത്ത് വിടില്ല എന്നും ജോര്‍ജ്ജ് പറയുന്നു.

ഗുരുതര ആരോപണം

ഗുരുതര ആരോപണം

പുറത്തുവിടാത്തതിന് കാരണവും മുമ്പ് പിസി ജോര്‍ജ് പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയത്തില്‍ പങ്കാളിയല്ല. പാര്‍ട്ടിയുടെ ഉള്ളിലുണ്ടായ ചില കളികളുടെ ഭാഗമായിട്ടാണ് ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതുള്‍പ്പെടെയുള്ള കാര്യങ്ങള്‍. ഇതില്‍ ഉന്നതരായ വ്യക്തികള്‍ക്ക് പങ്കുണ്ടെന്നും പിസി ജോര്‍ജ്ജ് മുമ്പ് ആരോപിച്ചിരുന്നു.

യൂത്ത് ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍

യൂത്ത് ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍

എന്നാല്‍ ഇത്തരത്തില്‍ ഒരു സിഡി ഉണ്ടോ. പിസി ജോര്‍ജ് പറഞ്ഞതുകൊണ്ട് തന്നെ പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇത്തരം സംശയമുള്ളവരില്‍ പ്രമുഖനാണ് യൂത്ത് ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ സജി.

പിസി ജോര്‍ജിന് എന്താണ് അവകാശം

പിസി ജോര്‍ജിന് എന്താണ് അവകാശം

ഏത് കേസിലാണെങ്കിലും പ്രതിയെ നിശ്ചയിക്കാന്‍ പിസി ജോര്‍ജിന് എന്താണ് അവകാശമെന്ന് സജി മഞ്ഞക്കടമ്പില്‍ ചോദിച്ചു. സോളാര്‍ കേസ്, മലബാര്‍ സിമന്റ്‌സ് അഴിമതി തുടങ്ങി പല കേസുകളിലും തന്റെ കൈയില്‍ തെളിവുണ്ടെന്ന് പിസി ജോര്‍ജ് പറഞ്ഞിരുന്നു.

വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍

വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍

പ്രമാദമായ കേസുകളിലെല്ലാം ഇടപെട്ട് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാനാണ് പിസി ജോര്‍ജിന്റെ ശ്രമമെന്ന് സജി മഞ്ഞക്കടമ്പില്‍ പറയുന്നു. ഭൂമിയിലെ എല്ലാവിഷയങ്ങളും തനിക്ക് അറിയാമെന്ന നിലയിലാണ് പിസിയുടെ സംസാരമെന്നും സജി കുറ്റപ്പെടുത്തി.

English summary
Actress Attack case: Crucial CD in the hand of MLA to support Dileep innocent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X