Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലുവ ജയിലിലും ഓണസദ്യ; 61 പേര്‍ക്കൊപ്പം ദിലീപും!! ഹരിശ്രീ അശോകന് പുറമെ ജയറാമും ജയിലില്‍

കാവ്യയെ വിവാഹം കഴിച്ച ശേഷമുള്ള ആദ്യ ഓണമാണ് ദിലീപിന്. ജാമ്യം ലഭിക്കുമെന്നാണ് നേരത്തെ ദിലീപും അദ്ദേഹത്തിന്റെ ആരാധകരും കരുതിയിരുന്നതെങ്കിലും ഹൈക്കോടതി കനിഞ്ഞില്ല.

കൊച്ചി: ഇത്തവണ ഓണത്തിന് ശ്രദ്ധാ കേന്ദ്രമായിരുന്നു ആലുവ സബ് ജയില്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപ് റിമാന്റില്‍ കഴിയുന്നത് ഇവിടെയാണ് എന്നതാണ് കാരണം. എല്ലാ ജയിലിലും ഓണസദ്യ കെങ്കേമമാണ്. അതുപോലെ തന്നെയാണ് ആലുവ ജയിലിലും. ഇത്തവണ ദിലീപിന്റെ ഓണവും സദ്യയുമെല്ലാം ജയിലില്‍ തന്നെ.

തിരുവോണ നാളിലും ദിലീപ് ജയിലില്‍ കഴിയുന്നതുകൊണ്ടു തന്നെ നടനെ കാണാന്‍ പ്രമുഖരാണ് എത്തുന്നത്. ശനിയാഴ്ച മുതല്‍ ആലുവ ജയിലിലേക്ക് പ്രമുഖരുടെ ഒഴുക്കാണ്. ഒടുവില്‍ ദിലീപിനെ കാണാന്‍ ജയിലില്‍ വന്നത് നടന്‍ ജയറാമാണ്. അതിന് മുമ്പ് ദിലീപിന്റെ ഉറ്റ സുഹൃത്തായ ഹരിശ്രീ അശോകനും മറ്റു പലരുമെത്തി.

സെല്ലുകള്‍ക്ക് ഇടയിലുള്ള വരാന്ത

സെല്ലുകള്‍ക്ക് ഇടയിലുള്ള വരാന്ത

എല്ലാ ജയിലുകളിലും ഓണസദ്യ ഒരുക്കാറുണ്ട്. സെല്ലുകള്‍ക്ക് ഇടയിലുള്ള വരാന്തയുടെ തറയില്‍ തൂശനിലയിലാണ് സദ്യ ഒരുക്കുക. തടവുകാരെല്ലാം ചേര്‍ന്ന് സദ്യവട്ടമൊരുക്കും.

ആലുവ സബ് ജയിലില്‍ 61 തടവുകാര്‍

ആലുവ സബ് ജയിലില്‍ 61 തടവുകാര്‍

ദിലീപ് കഴിയുന്ന ആലുവ സബ് ജയിലില്‍ 61 തടവുകാരാണുള്ളത്. കൂടാതെ 14 ജീവനക്കാരും. അതായത് തിരുവോണത്തിന് ആലുവ ജയിലില്‍ 75 പേര്‍ക്കാണ് ഇലയിട്ടത്.

 വിവാഹ ശേഷമുള്ള ആദ്യ ഓണം

വിവാഹ ശേഷമുള്ള ആദ്യ ഓണം

കാവ്യയെ വിവാഹം കഴിച്ച ശേഷമുള്ള ആദ്യ ഓണമാണ് ദിലീപിന്. ജാമ്യം ലഭിക്കുമെന്നാണ് നേരത്തെ ദിലീപും അദ്ദേഹത്തിന്റെ ആരാധകരും കരുതിയിരുന്നതെങ്കിലും ഹൈക്കോടതി കനിഞ്ഞില്ല. ഇനിയും ഹൈക്കോടതിയെ സമീപിക്കാന്‍ ദിലീപ് തീരുമാനിച്ചിട്ടുണ്ട്.

പ്രമുഖര്‍ ജയിലിലേക്ക് വരുന്നു

പ്രമുഖര്‍ ജയിലിലേക്ക് വരുന്നു

ജാമ്യം ലഭിക്കില്ലെന്നായതോടെയാണ് ദിലീപിന്റെ ഓണം ജയിലിലാകുമെന്ന് സഹപ്രവര്‍ത്തകര്‍ ഉറപ്പിച്ചത്. ഇതോടെ സിനിമാ രംഗത്തുള്ള പ്രമുഖരുടെ ഒഴുക്കായിരുന്നു ആലുവ ജയിലിലേക്ക്.

ദിലീപിന് അനുകൂല തരംഗം

ദിലീപിന് അനുകൂല തരംഗം

ദിലീപിനെ ആദ്യം തള്ളിപ്പറഞ്ഞവര്‍ ഇപ്പോള്‍ സ്വരം മാറ്റിത്തുടങ്ങിയിരിക്കുന്നു. പലരും നേരിട്ട് ജയിലിലെത്തി. മറ്റു പലരും ദിലീപിനെ താരസംഘടന അമ്മയില്‍ നിന്നു പുറത്താക്കിയത് ശരിയായില്ല എന്ന അഭിപ്രായം രഹസ്യമായി പ്രകടിപ്പിക്കാന്‍ തുടങ്ങി.

ജയറാം വന്നത് ഉച്ചകഴിഞ്ഞ്

ജയറാം വന്നത് ഉച്ചകഴിഞ്ഞ്

ഒടുവില്‍ ദിലീപിനെ ജയിലില്‍ കാണാന്‍ വന്നത് നടന്‍ ജയറാമാണ്. തിരുവോണ ദിവസം ഉച്ചകഴിഞ്ഞാണ് ജയറാം ജയിലിലെത്തിയത്. ഓണക്കോടി സമ്മാനിച്ച്‌ പത്ത് മിനുറ്റോളം സംസാരിച്ച ശേഷം ജയറാം മടങ്ങി.

ഇനിയും കൂടുതല്‍ പേര്‍ വരും

ഇനിയും കൂടുതല്‍ പേര്‍ വരും

രണ്ട് മാസത്തോളമായി ആലുവ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ സിനിമാ മേഖലയില്‍ നിന്ന് കൂടുതല്‍ പേര്‍ വരുന്നുണ്ട്. സംവിധായകരും നടന്‍മാരും ദിലീപിനെ കാണാന്‍ സബ് ജയിലിലെത്തി. ഇനിയും കൂടുതല്‍ പേര്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമ്മയിലും ഭിന്നസ്വരം

അമ്മയിലും ഭിന്നസ്വരം

ദിലീപിനെതിരേ തുടക്കത്തില്‍ ആരോപണം ഉയര്‍ന്നപ്പോള്‍ ന്യായീകരിച്ച സഹപ്രവര്‍ത്തകര്‍ അറസ്റ്റ് നടന്നതോടെ നിലപാട് മാറ്റുകയായിരുന്നു. പിന്നീട് ദിലീപിനെ പാടേ അവഗണിക്കുകയായിരുന്നു അവര്‍. താരസംഘടന വരെ ദിലീപിനെ തള്ളിപ്പറയുന്ന കാഴ്ചയാണ് ശേഷം കണ്ടത്. എന്നാല്‍ സ്ഥിതിഗതികള്‍ മാറുന്നുവെന്നാണ് പുതിയ വാര്‍ത്ത.

ഉത്രാട ദിനത്തില്‍

ഉത്രാട ദിനത്തില്‍

ഉത്രാട ദിനമായ ഞായറാഴ്ചയാണ് കൂടുതല്‍ പേര്‍ വന്നത്. അതിന് തൊട്ടുമുമ്പുള്ള ദിവസം ഭാര്യയും മകളും ദിലീപനെ കാണാന്‍ ജയിലിലെത്തിയിരുന്നു. വരും ദിവസങ്ങളിലും കൂടുതല്‍ പേര്‍ ദിലീപിനെ കാണാന്‍ വരുമെന്നാണ് വിവരം.

ആദ്യം വന്നത്

ആദ്യം വന്നത്

ഇന്നലെ ആദ്യം വന്നത് കലാഭവന്‍ ഷാജോണ്‍ ആണ്. ഇദ്ദേഹം പത്ത് മിനുറ്റോളം ദിലീപുമായി സംസാരിച്ചു. പിന്നീട് മാധ്യമങ്ങളെ കണ്ട ഷാജോണ്‍ കാര്യമായി ഒന്നും സംസാരിക്കാന്‍ സാധിച്ചില്ല എന്നാണ് പ്രതികരിച്ചത്. അമ്മ എക്‌സിക്യുട്ടീവ് അംഗമാണ് ഷാജോണ്‍.

രഞ്ജിത്ത്, സുരേഷ് കൃഷ്ണ, ഹരിശ്രീ

രഞ്ജിത്ത്, സുരേഷ് കൃഷ്ണ, ഹരിശ്രീ

12 മണിക്ക് വന്ന ഷാജോണ്‍ മടങ്ങിയ ശേഷമാണ് സംവിധായകന്‍ രഞ്ജിത്ത് ദിലീപിനെ കാണാന്‍ ജയിലില്‍ വന്നത്. പിന്നീട് നടന്‍മാരായ സുരേഷ് കൃഷ്ണയും ഹരിശ്രീ അശോകനും ഏലൂര്‍ ജോര്‍ജും വന്നു.

പ്രതികരിക്കാതെ മടക്കം

പ്രതികരിക്കാതെ മടക്കം

സന്ദര്‍ശനത്തിന് ശേഷം മടങ്ങുമ്പോള്‍ ഇവരുടെ പ്രതികരണം ആരായാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും ആരും കാര്യമായി ഒന്നും പറഞ്ഞില്ല. ദിലീപിനോടുള്ള അപ്രിയം സിനിമാ മേഖലയിലുള്ളവര്‍ക്ക് കുറഞ്ഞുവെന്നാണ് സന്ദര്‍ശകരുടെ എണ്ണം കൂടിയതില്‍ നിന്നു മനസിലാകുന്നത്.

കാവ്യയുടെ വരവ്

കാവ്യയുടെ വരവ്

ശനിയാഴ്ച ദിലീപിന്റെ ഭാര്യ കാവ്യാമാധവനും മകള്‍ മീനാക്ഷിയും ദിലീപിനെ കാണാന്‍ ജയിലില്‍ വന്നിരുന്നു. കാവ്യ പിതാവ് മാധവനൊപ്പമാണ് വന്നത്. കാവ്യയും മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല.

ഉറ്റസുഹൃത്ത്

ഉറ്റസുഹൃത്ത്

അതിന് മുമ്പ് നാദിര്‍ഷ വന്ന് ദിലീപിനെ കണ്ടിരുന്നു. കാവ്യയും മകളും വരുന്നുണ്ടെന്ന് ദിലീപിനെ അറിയിച്ചത് നാദിര്‍ഷയാണ്. നാദിര്‍ഷ മടങ്ങിയ ഉടനെയാണ് കാവ്യ എത്തിയത്.

 കോടതിയുടെ കനിവ്

കോടതിയുടെ കനിവ്

അച്ഛന്‍ ശ്രാദ്ധ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ദിലീപിന് അങ്കമാലി കോടതി അനുമതി നല്‍കിയിട്ടുണ്ട്. നാല് മണിക്കൂറാണ് അനുവദിച്ചിട്ടുള്ളത്. ഈ വേളയില്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്നും മൊബൈല്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട് കോടതി.

ബുധനാഴ്ച നിര്‍ണായകം

ബുധനാഴ്ച നിര്‍ണായകം

ആറാം തിയ്യതി രാവിലെ ഏഴ് മുതല്‍ 11 മണി വരെയാണ് ചടങ്ങുകള്‍. വീട്ടിലും ആലുവ മണപ്പുറത്തുമാണ് ചടങ്ങ്. ഇതിന് വേണ്ടിയാണ് ദിലീപ് എത്തുക. ചടങ്ങ് കഴിഞ്ഞാലുടന്‍ ദിലീപ് ജയിലിലേക്ക് മടങ്ങും.

ശക്തമായ പോലീസ് സന്നാഹം

ശക്തമായ പോലീസ് സന്നാഹം

ദിലീപിനൊപ്പം ശക്തമായ പോലീസ് സന്നാഹവും നിലയുറപ്പിക്കും. ആരാധകര്‍ നടനെ കാണാന്‍ എത്തുമെന്നാണ് പോലീസ് കരുതുന്നത്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷ ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+