Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെതിരെ നടി സുപ്രീംകോടതിയിൽ; ദൃശ്യങ്ങൾ കൈമാറരുത്, ദുപയോഗം ചെയ്യുമെന്ന് നടി!

നടിയെ തട്ടികൊണ്ടിപോയി ആക്രമിച്ച കേസിൽ ദിലീപിനെതിരെ നടി സുപ്രീംകോടതിയെ സമീപിച്ചു. ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയിൽ ഫയൽ ചെയ്ത കേസിൽ കക്ഷി ചേരാൻ അനgവദിക്കണമെന്നാവശ്യപ്പെട്ടാണ് നടി സുപ്രീംകോടതിയെ സമീപിപ്പിരിക്കുന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്നാണ് നടിയുടെ പ്രധാന ആവശ്യം.

ഇത് തന്റെ സ്വകാര്യതയെ ബാധിക്കുന്നതാണെന്നും ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തേക്കുമെന്നും നടി കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നു. സ്വകാര്യത മൗലികാവകാശമാണെന്ന വിധി ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. കക്ഷി ചേരണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയ്ക്കൊപ്പം ചില സുപ്രധാന രേഖകളും നിർണായക തെളിവുകളും നടി സുപ്രീംകോടതിയിൽ നൽകിയിട്ടുണ്ടെന്നാണ് സൂചനകൾ.

Dileep

12 പേജ് വരുന്ന അപേക്ഷയാണ് നടി സുപ്രീകോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ദിലീപിന് കൈമറണോ എന്ന കാര്.ത്തിൽ വിചാരണ കോടതിക്ക് തീരുമാനമെടുക്കാമെന്നാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. രേഖയാണെങ്കിൽ മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ പകർപ്പ് കൈമാറുന്നത് സംബന്ധിചച്ചുള്ള മാനദണ്ഡങ്ങൾ ജില്ല ജഡ്ജിക്ക് തീരുമാനിക്കാം. എന്നാൽ തൊണ്ടി മുതലണെങ്കിൽ ദൃശ്യങ്ങൾ വിചാരണയ്ക്ക് ഉപയോഗിക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

മെമ്മറി കാർഡ് രേഖയാണെന്നും അതിന്റെ പകർപ്പ് ലഭിക്കാൻ അർഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഇക്കാര്യം അവശ്യപ്പെട്ട് സമർപ്പിച്ച് ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ദിലീപ് സുപ്രീംകോടതിയിലേക്ക് പോയിരിക്കുന്നത്. ദൃശ്യങ്ങളുടെ പകർപ്പ് നൽകിയാൽ ഇരയ്ക്ക് സ്വതന്ത്രമൊഴി നൽകാനാകില്ലെന്നും നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും സംസ്ഥാന സർക്കാരും നിലപാട് എടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+