'കുരയ്ക്കുന്ന പട്ടികള്‍ കുരയ്ക്കട്ടെ, നമ്മള്‍ നമ്മുടെ വഴിക്ക് പോകും', ദിലീപ് എന്ന് പറഞ്ഞാൽ വൈറലെന്ന് നടൻ
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ദിലീപിന്റെ സുഹൃത്തും മിമിക്രി-സിനിമാ താരവുമായ രാജാ സാഹിബ് രംഗത്ത്. നൂറ് ശതമാനവും താൻ നടിക്കൊപ്പമാണെന്ന് രാജാ സാഹിബ് പറഞ്ഞു.
ഇപ്പോൾ ദിലീപിന്റെ പേര് പറഞ്ഞാൽ പോലും വൈറലാകുന്ന അവസ്ഥയാണെന്ന് നടൻ പറഞ്ഞു. ഐ കാൻ മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാജാ സാഹിബിന്റെ പ്രതികരണം.

രാജാ സാഹിബിന്റെ വാക്കുകൾ ഇങ്ങനെ: ' ദിലീപ് വിഷയത്തില്‍ താന്‍ പ്രത്യേകമായൊന്നും പറയേണ്ടതില്ല. ബാക്കി ഉളളവരൊക്കെ പറഞ്ഞ് കൊണ്ടിരിക്കുകയാണല്ലോ. താന്‍ പറഞ്ഞിട്ട് എന്താണ് കാര്യം. ഇവിടെ സംഭവിക്കേണ്ടത് സംഭവിച്ച് കഴിഞ്ഞു. വെറുതെ ഇരിക്കുന്നവര്‍ക്ക് എന്തും പറയാം. താനിപ്പോള്‍ എന്തെങ്കിലും പറഞ്ഞാല്‍ തനിക്കും കിട്ടും ഫോക്കസ്.

ദിലീപ് എന്ന പേര് പറഞ്ഞാല്‍ മതി. അതും വൈറലാകും. ദിലീപ് സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ റേറ്റിംഗ് പുള്ളി വീട്ടിലിരിക്കുമ്പോള്‍ കിട്ടുന്നുണ്ട്. ഓരോ മനുഷ്യരുടേയും കാഴ്ചപ്പാട് ആണ് വിഷയം. മറ്റുളളവരു ടെ ജീവിതത്തിലേക്ക് എത്തി നോക്കാന്‍ കൂടുതല്‍ ഇഷ്ടമാണ്. സിനിമാക്കാരുടെ ജീവിതമാകുമ്പോള്‍ കുറച്ച് കൂടുതല്‍ എത്തി നോക്കാനും അതിനകത്ത് ഇട്ട് കുത്തി ഇളക്കി നോക്കാനും ഭയങ്കര താല്‍പര്യമാണ്.

അതൊക്കെ താനും കുറേ ഫേസ് ചെയ്തിട്ടുളളത് കൊണ്ട് അറിയാം. ഇങ്ങനെയൊക്കെ പലതും വരും. കുരയ്ക്കുന്ന പട്ടികള്‍ കുരയ്ക്കട്ടെ, നമ്മള്‍ നമ്മുടെ വഴിക്ക് പോകും. അവര്‍ സന്തോഷമായി ജീവിക്കട്ടെ, ആര്‍ക്കാണ് ഇത്ര ബുദ്ധിമുട്ട്. ഒരാളെ ഭിന്നിപ്പിക്കാനും ഒന്നിപ്പിക്കാനും മീഡിയയ്ക്കും ആള്‍ക്കാര്‍ക്കുമൊക്കെ കഴിയും.

പണ്ട് ഇതൊക്കെ അടുക്കളപ്പുരയുടെ സൈഡിലുളള സംഭാഷണങ്ങള്‍ ആയിരുന്നു. അയല്‍ക്കാരുടെയോ സ്വന്തക്കാരുടെയോ കാര്യങ്ങള്‍ സംസാരിച്ചാല്‍ മതിയായിരുന്നു. ഇപ്പോള്‍ അങ്ങനെ അല്ല. ലോകത്തുളള എല്ലാവരുടേയും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് നമ്മുടെ കയ്യില്‍ ലോകമീഡിയ ഉളളത്. മാതാ പിതാ ഗൂഗിള്‍ ദൈവം എന്നാണ്.

ദിലീപ് അങ്ങനെ ഒരു കാര്യം ചെയ്‌തോ എന്നതൊക്കെ കോടതി തീരുമാനിക്കേണ്ട കാര്യങ്ങളാണ്. നമ്മളല്ലല്ലോ അതിന്റെ വിധി പറയേണ്ടത്. ദിലീപിന്റെ ഒരു സുഹൃത്ത് എന്ന നിലയില്‍ നമ്മള്‍ കോടതിയില്‍ വിശ്വാസം അര്‍പ്പിച്ച് കൊണ്ട് കാത്തിരിക്കുകയാണ്. അതില്‍ കോടതി കൃത്യമായ മറുപടി തരും. അതിന് നിയമ സംഹിതകള്‍ ഉണ്ട്. നിയമപാലകരുണ്ട്. അത് നമ്മുടെ കയ്യിലല്ല.

നൂറുവട്ടം താന്‍ അതിജീവിതയ്ക്ക് ഒപ്പമാണ്. ദിലീപേട്ടനെ ഒരു കലാകാരനായി കണ്ടാല്‍ എത്ര മനോഹരമായ കൊമേഡിയനാണ്. എത്ര സീരിയസ് കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. അതിനൊക്കെ എന്താണ് നമ്മള്‍ കയ്യടിക്കാത്തത്. മറ്റുളളത് മാത്രം എന്താണ് നോക്കുന്നത്. ആ കണ്ണ് കൊണ്ട് മാത്രം കാണുന്നതിനോട് യോജിപ്പില്ല. എത്ര പേര് ദിലീപേട്ടനെ ഇഷ്ടപ്പെടുന്നുണ്ട്. ഇഷ്ടപ്പെടാത്ത ആളുകള്‍ ആ കണ്ണ് കൊണ്ട് കാണുന്നതിന്റെ കുഴപ്പമാണ്.

രാഷ്ട്രീയത്തില്‍ നമുക്ക് ശത്രുക്കളെ തിരിച്ചറിയാന്‍ സാധിക്കും. ചുവന്ന കൊടിയാണോ പച്ചക്കൊടിയാണോ എന്ന് നോക്കി. സിനിമയില്‍ നമുക്ക് ശത്രുക്കളെ തിരിച്ചറിയാന്‍ പറ്റില്ല. തോളില്‍ കയ്യിട്ട് കൊണ്ടിരിക്കുന്നവന്‍ തന്നെയാകും ചെവി കൊണ്ട് പോകുന്നത്. ഒരു റിയാക്ഷന്‍ കൊണ്ട് സിനിമയിലെ ചാന്‍സ് നഷ്ടപ്പെടാവുന്നതേ ഉളളൂ. അത്തരത്തില്‍ ഇഷ്ടം പോലെ അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
പച്ച തീയാണ് ഞാന്‍...ബ്ലാക്ക് ബീസ്റ്റ് ആണു നീ; അമ്പമ്പോ..ഇത് എന്തൊരു ക്യാപ്ഷന്‍, അമേയ പൊളിച്ചു












Click it and Unblock the Notifications