Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് വച്ചുണ്ടായ അനുഭവം ഞെട്ടിച്ചു; എന്റെ മകന്റെ പ്രായമേയുള്ളൂ... നടി ചാര്‍മിള പറയുന്നു

ബാലതാരമായി സിനിമയിലെത്തിയ വ്യക്തിയാണ് നടി ചാര്‍മിള. ഒരു കാലത്ത് ഹിറ്റ് മലയാള സിനിമകളില്‍ സ്ഥിരം മുഖമായിരുന്നു അവര്‍. കാലങ്ങള്‍ക്ക് ശേഷം വലിയ ദുരന്തങ്ങള്‍ ജീവിതത്തില്‍ ഏറ്റുവാങ്ങേണ്ടി വരികയും ചെയ്ത നടിയാണ്. മലയാളത്തില്‍ മാത്രമല്ല, മറ്റു തെന്നിന്ത്യന്‍ സിനിമകളിലും ചാര്‍മിള വേഷമിട്ടിട്ടുണ്ട്. ബാബു ആന്റണിയുമായി ചേര്‍ത്ത് ഉയര്‍ന്ന വിവാദങ്ങളും വേറെയാണ്.

ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും ഇടയ്ക്ക് ചില വേഷങ്ങള്‍ ചെയ്യാറുണ്ട്. വിക്രമാദിത്യന്‍ എന്ന സിനിമയില്‍ ഉണ്ണി മുകുന്ദന്റെ അമ്മയായി അഭിനയിച്ചിരുന്നു. പുതിയ സിനിമയില്‍ അഭിനയിക്കാന്‍ കോഴിക്കോട് എത്തിയപ്പോള്‍ നേരിട്ട ലൈംഗിക ഭീഷണിയെ കുറിച്ച് ചാര്‍മിള ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത് ചര്‍ച്ചയാകുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ചാര്‍മിള എന്ന് പറയുമ്പോള്‍ മലയാളി പ്രേക്ഷകര്‍ക്ക് എന്നും കാബൂളിവാലയിലും കേളിയിലും ധനത്തിലുമെല്ലാം കണ്ട മുഖമാണ്. ഇന്ന് 48 വയസായിരിക്കുന്നു. അതിന്റേതായ മാറ്റങ്ങള്‍ എന്നിലുണ്ടാകുമെന്ന് ചാര്‍മിള അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് ധനം എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കാന്‍ ചാര്‍മിള എത്തിയത്.

2

മോഹന്‍ലാല്‍ നായകനായ അങ്കിള്‍ ബണ്ണില്‍ അഭിനയിക്കുമ്പോള്‍ ചാര്‍മിളയ്ക്ക് പരീക്ഷാ സമയം ആയിരുന്നു. ഷൂട്ടിങ് സെറ്റിലിരുന്ന് പഠിച്ചതെല്ലാം അവര്‍ അടുത്തിടെ പറഞ്ഞിരുന്നു. കെ ബാലാജി വഴിയാണ് ചാര്‍മിള സിനിമയിലെത്തിയത്. നടിയുടെ പിതാവിന്റെ സുഹൃത്തായിരുന്നു ബാലാജിയും ശിവാജി ഗണേശനുമെല്ലാം. ഇന്ന് അച്ഛനില്ല. ഉത്തരവാദിത്തങ്ങള്‍ വര്‍ധിച്ചുവെന്നും ചാര്‍മിള പറയുന്നു.

3

സിനിമയില്‍ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാനാണ് ഇനി ഇഷ്ടപ്പെടുന്നത്. വിക്രമാദിത്യനിലെ അമ്മ ക്യാരക്ടര്‍ കുറച്ചേയുണ്ടായിരുന്നുള്ളൂ. ഗ്രാനി എന്ന സിനിമയില്‍ അമ്മൂമയായും വേഷമിട്ടു. മലയാള സിനിമയില്‍ തുടക്കത്തില്‍ ഏകദേശം സമാനമായ വേഷങ്ങളാണ് ലഭിച്ചത്. അല്‍പ്പം വ്യത്യസ്തമായ കഥാപാത്രം കിട്ടിയത് കാബൂളിവാലയിലാണെന്നും ചാര്‍മിള പറയുന്നു.

4

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളേയായിട്ടുള്ളൂ വീണ്ടും മലയാളത്തില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട്. ഇടയ്ക്ക് തമിഴ് സിനിമകള്‍ ചെയ്തിരുന്നു. സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറാണ് ചാര്‍മിള. ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ബിരുദവുമുണ്ട്. 1995ല്‍ മലയാള നടന്‍ കിഷോര്‍ സത്യയെ ചാര്‍മിള വിവാഹം ചെയ്തിരുന്നു. നാല് വര്‍ഷത്തിന് ശേഷം പിരിഞ്ഞു. പിന്നീട് 2006ല്‍ മറ്റൊരു വിവാഹം ചെയ്തു. ഒരു മകനുണ്ട്.

ചേച്ചി ഇപ്പോഴും പൊളിയാണ്; കൈയ്യടിച്ച് ആരാധകര്‍, 'ഉച്ചപ്രാന്ത്' ചിത്രങ്ങളുമായി സുചിത്ര

5

രണ്ടാമത്തെ വിവാഹ ബന്ധം 2014ല്‍ ചാര്‍മിള വേര്‍പ്പെടുത്തി. ഇപ്പോള്‍ മകനൊപ്പം ചെന്നൈയിലാണ് താമസം. അടുത്തിടെ അവര്‍ക്ക് നേരിട്ട ദുരനുഭവം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ചാര്‍മിള. മലയാള സിനിമയില്‍ അമ്മ വേഷം ചെയ്യാന്‍ ക്ഷണം ലഭിച്ചിരുന്നു, കോഴിക്കോട് വച്ചായിരുന്നു ഷൂട്ടിങ്. മൂന്ന് പേര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്. മൂന്നു പേര്‍ക്കും ഏകദേശം 24 വയസേ കാണുകയുള്ളൂവെന്നും ചാര്‍മിള പറയുന്നു.

6

നിര്‍മാതാക്കള്‍ ആദ്യം ചേച്ചി എന്നൊക്കെയാണ് വിളിച്ചിരുന്നത്. മൂന്ന് ദിവസത്തിന് ശേഷം അവര്‍ എന്റെ സഹായിയെ സമീപിക്കുകയും ലൈംഗിക ആവശ്യം നിറവേറ്റിയാല്‍ 50000 രൂപ തരാമെന്നും പറഞ്ഞു. പിന്നീട് അവരുമായി സംസാരിച്ചപ്പോള്‍ മൂന്നില്‍ ഒരാളെ തിരഞ്ഞെടുക്കാനും അയാളുമായി സെക്‌സ് ചെയ്യണമെന്നും എന്നോട് മുഖത്തുനോക്കി ആവശ്യപ്പെട്ടുവെന്നും ചാര്‍മിള പറയുന്നു.

7

ഏകദേശം അവരുടെ പ്രായം വരുന്ന മകനുണ്ടെനിക്ക്. അവരുടെ അമ്മയാകാനുള്ള പ്രായമുണ്ട്. ഇക്കാര്യങ്ങളെല്ലാം അവരോട് പറഞ്ഞെങ്കിലും മൂന്നു പേരും കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ചാര്‍മിള വിശദീകരിക്കുന്നു. പിന്നെ അവിടെ നിന്നില്ല. വിമാനത്തില്‍ വേഗം ചെന്നൈയിലേക്ക് പോന്നുവെന്നും ചാര്‍മിള പറയുന്നു. കരാര്‍ ഒപ്പുവയ്ക്കാതെ ഷൂട്ടിങിന് പോയതിനാല്‍ നിയമ നടപടി സ്വീകരിക്കാന്‍ സാധിച്ചില്ല. സിനിമാ രംഗത്തുള്ള വനിതകള്‍ നേരിടുന്ന വെല്ലുവിളികളും ചാര്‍മിള അഭിമുഖത്തില്‍ വിശദീകരിക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+