പുതിയ തെളിവുകൾ, കാവ്യാ മാധവനെ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ, കാവ്യ കേരളത്തിലില്ല
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയില്‍ നിര്‍ണായ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അന്വേഷണ സംഘം. കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന് കുരുക്ക് മുറുക്കുന്നതാണ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ലഭിച്ചെന്ന് പ്രോസിക്യൂഷന്‍ അവകാശപ്പെടുന്നു. കേസില്‍ കാവ്യ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കുമെന്ന് നേരത്തെ മുതല്‍ തന്നെ സൂചനകള്‍ പുറത്ത് വന്നിരുന്നു.
വിദേശത്താണോ? 6 മാസങ്ങൾക്ക് ശേഷം 'പ്രത്യക്ഷപ്പെട്ട്' കാവ്യാ മാധവൻ, ചിത്രങ്ങൾ

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണമാണ് നിലവില്‍ ക്രൈംബ്രാഞ്ച് നടത്തിക്കൊണ്ടിരിക്കുന്നത്. ഏപ്രില്‍ 15നകം തുടരന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ചിനോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ തുടരന്വേഷണത്തിന് പ്രോസിക്യൂഷന്‍ കോടതിയോട് കൂടുതല്‍ സമയം ആവശ്യപ്പെട്ടു. മൂന്ന് മാസം കൂടി സമയം അനുവദിക്കണം എന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം.

ഇതുവരെ നടത്തിയ അന്വേഷണത്തില്‍ നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും ചില പുതിയ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതായി പ്രോസിക്യൂഷന്‍ പറയുന്നു. ഈ തെളിവുകള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ട്. മാത്രമല്ല വിശദമായ അന്വേഷണവും ഇക്കാര്യത്തില്‍ ആവശ്യമുണ്ട്.

അതുകൊണ്ട് തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസത്തെ സമയം വേണം എന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദിലീപിന്റെ ഭാര്യ കാവ്യാ മാധവനേയും കേസില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ദിലീപിനെ ചോദ്യം ചെയ്തതിന് പിന്നാലെ തന്നെ കാവ്യ മാധവന്‍ അടക്കമുളളവരെ അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സുരാജിന്റെ ഫോണില്‍ നിന്നും ലഭിച്ച പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യേണ്ടതെന്നാണ് അന്വേഷണ സംഘം പറയുന്നത്. ബാലചന്ദ്ര കുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ സാധൂകരിക്കുന്ന തരത്തിലുളള തെളിവുകളാണ് ലഭിച്ചിരിക്കുന്നത് എന്നാണ് അന്വേഷണ സംഘത്തിന്റെ വാദം. കാവ്യയെ കുറിച്ച് സുരാജ് ശരത്തിനോട് പറയുന്ന ശബ്ദരേഖ ലഭിച്ചതായി പോലീസ് പറയുന്നു.

ചോദ്യം ചെയ്യലിന് വേണ്ടി കാവ്യയെ അന്വേഷണ സംഘം ഇതിനകം ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ താന്‍ ചെന്നൈയില്‍ ആണെന്നാണ് കാവ്യാ മാധവന്‍ മറുപടി നല്‍കിയതെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. അടുത്ത ആഴ്ച നാട്ടില്‍ തിരികെ എത്തും എന്ന് അറിയച്ചതായും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കാവ്യ തിരിച്ച് എത്തിയതിന് ശേഷം ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനുളള നോട്ടീസ് അന്വേഷണ സംഘം നല്‍കിയേക്കും.

ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച നാല് അഭിഭാഷകരേയും ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി ഫോണുകള്‍ ഹാജരാക്കാന്‍ പറഞ്ഞതിന് പിന്നാലെ ദിലീപും കൂട്ടരും ഫോണിലെ ഡാറ്റ നശിപ്പിച്ചു എന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം. ഡാറ്റ നശിപ്പിക്കാന്‍ സഹായിച്ച സൈബര്‍ വിദഗ്ധര്‍ സായ് ശങ്കറിനെ പോലീസ് കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

നടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുളള സംഘം കാറില്‍ വെച്ച് ആക്രമിക്കുന്ന ദൃശ്യം കേസിലെ നിര്‍ണായക തെളിവാണ്. ഈ ദൃശ്യം സംബന്ധിച്ചും സുരാജിന്റെ ഫോണില്‍ നിന്നും പുതിയ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി പ്രോസിക്യൂഷന്‍ പറയുന്നു. ദൃശ്യം ദിലീപ് അടക്കമുളളവര്‍ പല തവണ കണ്ടതായാണ് അന്വേഷണ സംഘം ആരോപിക്കുന്നത്.
Recommended Video

ഈ വാദം സാധൂകരിക്കാന്‍ 2019 ഡിസംബര്‍ 19ന് ദിലീപ് അഭിഭാഷകനോട് നടത്തിയ സംഭാഷണം അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരാജിന്റെ ഫോണില്‍ നിന്നായിരുന്നു ഈ ഫോണ്‍ കോള്‍ എന്ന് അന്വേഷണ സംഘം പറയുന്നു. ഈ ശിക്ഷ താന്‍ അനുഭവിക്കേണ്ടത് അല്ലെന്നും വേറെ പെണ്ണ് അനുഭവിക്കേണ്ടതാണ് എന്നും ദിലീപ് പറയുന്ന ഓഡിയോയും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications