ഇവിടെ ഒന്നും ഉണ്ടായില്ല,പക്ഷേ റഷ്യയിൽ ട്രോൾ നിർത്തി..അന്ന് ലൈവ് ഇട്ടപ്പോൾ അമ്മ ചീത്ത പറഞ്ഞു; ഗായത്രി സുരേഷ്
കൊച്ചി; സോഷ്യൽ മീഡിയയിലൂടെ വലിയ ട്രോളുകളാണ് നടി ഗായത്രി സുരേഷിന് നേരിടേണ്ടി വന്നിട്ടുള്ളത്. നടിയുടെ വാഹനം മറ്റൊരാളെ ഇടിച്ചതും അതുമായി ബന്ധപ്പെട്ട് നടി നടത്തിയ വിശദീകരണത്തോടെയുമായിരുന്നു ഗായത്രിക്കെതിരെ ആദ്യം സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നത്. ട്രോളുകളും വിമർശനങ്ങളും കടുത്തതോടെ സോഷ്യൽ മീഡിയയിലെ കമന്റുകളും ട്രോളുകളും നിരോധിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥനയുമായി നടി രംഗത്തെത്തിയിരുന്നു.
എന്നാൽ ഈ ആവശ്യവും ട്രോളുകൾക്ക് കാരണമായി. ഇപ്പോഴിതാ മുഖ്യമന്ത്രിയോട് അത്തരം ഒരു അഭ്യർത്ഥന നടത്തിയിട്ട് എന്തെങ്കിലും ഫലം ഉണ്ടായോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് താരം. ബിഹൈൻഡ് ദി വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

അന്ന് ഗായത്രി സുരേഷ് ലൈവിലെത്തി പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു-സോഷ്യൽ മീഡിയ തുറന്ന് കഴിഞ്ഞാൽ ട്രോൾസും വൃത്തികെട്ട കമന്റ്സും മാത്രമാണ്. ഒരുതരത്തിലുള്ള അടിച്ചമർത്തലാണ് ഇത്. നമ്മൾ അല്ല. വളർന്ന് വരുന്ന ഒരു തലമുറയുണ്ട്. അവർ പഠിക്കുന്നത് വേ ഓഫ് ലൈഫ് എന്നതാണ് ആക്രമണമാണ് എന്നാണ്. ഒരാൾ ഒരു അഭിപ്രായം പറഞ്ഞാൽ അയാളെ അടിച്ചമർത്തണം എന്ന പ്രവണതയാണ് പലരും കാണിക്കുന്നത്.അത്തരമൊരു സമൂഹമല്ല നമ്മുക്ക് വേണ്ടത്. പരസ്പരം മോട്ടിവേറ്റ് ചെയ്യുകകും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സമൂഹമാണ് വേണ്ടത്.
മനമുരുകി പ്രാർത്ഥിച്ച് കാവ്യ മാധവൻ..കാണിക്കയിട്ട് തൊഴുത് ദിലീപ്..താരങ്ങളുടെ ക്ഷേത്ര ദർശനം വൈറൽ

എനിക്ക് പറയാനുള്ളത് പിണറായി വിജയന്‍ സാറിനോടാണ്. നമ്മുടെ മുഖ്യമന്ത്രിയോടാണ്. സാറിനെ ഞാന്‍ ഒരുപാട് ബഹുമാനിക്കുകയും ആരാധിക്കുകയും എല്ലാ നടപടികളേയും വിലമതിക്കുന്ന ആളാണ് ഞാൻ. സാര്‍ ഇത് കേള്‍ക്കുമെന്ന് കരുതുന്നു.സാർ ഇത് കേൾക്കും ഇത് എങ്ങനെയാണ് സാറിന്റെ അടുത്ത് എത്തിക്കുകയെന്ന് അറിയില്ല.

സർ സോഷ്യൽമീഡിയ നമ്മുടെ ജീവിത്തതെ ഭരിക്കുന്ന ഒരു ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയാണ് ലോകം എന്നാണ് നമ്മൾ വിശ്വസിക്കുന്നത്. നമ്മൾ ഈ മയക്കുമരുന്നിലൂടെയും കഞ്ചാവിലൂടേയുമെല്ലാം പണം ഇണ്ടാക്കുന്നത് നിയമവിരുദ്ധമാണെന്ന് പറയുന്നു. അപ്പോൾ ഈ ട്രോൾസിലൂടെ പണം ഉണ്ടാക്കുന്നത് നിയമവിരുദ്ധമല്ലേ?

ട്രോളുകൾക്ക് താഴെ നിറയെ നമ്മളെ അടിച്ചമർത്തുന്ന കമന്റുകളാണ്. അതൊരാളുടെ മാനസിക ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രശ്നം വളരെ വലുതാണ്. ഇത് ഞാൻ മാത്രമല്ല അനുഭവിക്കുന്നത്. സാറിന് പറ്റുമെങ്കിൽ നമ്മളെ നാടിനെ നല്ലതാക്കാൻ ട്രോൾസ് ബാൻ ചെയ്യാനുള്ള നടപടി സ്വീകരിക്കണം. സർ വിചാരിച്ചാൽ നടക്കും. മറ്റൊന്ന് യുട്യൂബ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ കമന്റ് സെക്ഷൻ ഓഫ് ചെയ്ത് വെയ്ക്കണം' എന്നായിരുന്നു.

ലൈവ് വീഡിയോയിലൂടെയായിരുന്നു നടിയുടെ പ്രതികരണം. എന്നാൽ ഇതിനെതിരെ കടുത്ത ട്രോളുകൾ ഉയർന്നു. പിന്നാലെ വീഡിയോ നടി ഡിലീറ്റ് ചെയ്യുകയും ചെയ്തു. അന്ന് ആ ലൈവ് വീഡിയോ പങ്കുവെച്ചതിന് വീട്ടുകാർ ഉൾപ്പെടെ തന്നെ ചീത്ത പറഞ്ഞിരുന്നുവെന്നാണ് നടി ഇപ്പോൾ പറയുന്നത്.

ട്രോളുകളും കമന്റുകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ട് ഇവിടെയൊന്നും സംഭവിച്ചില്ല. എന്നാൽ റഷ്യയിൽ ട്രോളുകൾ നിരോധിച്ചുവെന്ന് പറഞ്ഞുള്ള ഒരു ന്യൂസ് എന്റെ ഒരു ഡയറക്ടർ എനിക്ക് അയച്ച് തന്നിരുന്നു. സത്യമാണോയെന്ന് അറിയില്ല.

ട്രോളുകൾ നിരോധിക്കണമെന്ന് പറഞ്‍ുള്ള ലൈവ് വീഡിയോ പങ്കുവെച്ചതോടെ നിരവധി പേർ ഫോണിൽ വിളിച്ചും നേരിട്ടുമൊക്കെ ചോദിച്ചു. ഇതിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്ന്. അമ്മ ചീത്ത പറഞ്ഞു. അമ്മയും അനിയത്തിയും കാണാതെയായിരുന്നു ഞാൻ അന്ന് ടെറസിൽ പോയി വീഡിയോ എടുത്തത്. അമ്മ ലൈവ് കണ്ട് ടെറസിലേക്ക് ഓടി വന്നു. ഗായത്രീ നിർത്തൂവെന്ന് പറഞ്ഞ് കൊണ്ടിരുന്നു.

ഡിലീറ്റ് ചെയ്യാൻ പറഞ്ഞു. ഞാൻ ഡിലീറ്റ് ചെയ്യില്ലാന്ന് പറഞ്ഞു. ട്രോളുകളൊക്കെ എങ്ങനെയൊക്കെയോ അവസാനിച്ചതാണ് എന്തിനാണ് വീണ്ടും ഓരോന്ന് ഇട്ട് കൊടുക്കുന്നേ എന്നാണ് അച്ഛനും അമ്മയും ചോദിച്ചത്, ഗായത്രി സുരേഷ് പറയുന്നു.

ട്രോളുകളും വിമർശനങ്ങളും ആദ്യമൊക്കെ വലിയ വിഷമമായിരുന്നു. എന്നാൽ ഇപ്പോൾ അതൊക്കെ നേരിടാൻ ഞാൻ പഠിച്ചു. കാരണം എനിക്ക് എന്നെ കുറിച്ചൊരു ആത്മവിശ്വാസം ഉണ്ട്. അതുകൊണ്ടായിരിക്കാം. താൻ സിനിമയിലേക്ക് വരുന്നത് ആദ്യം അച്ഛന് ഇഷ്ടമായിരുന്നില്ലെന്നും താരം പറയുന്നു. സിനിമ സേഫ് അല്ലെന്ന ചിന്തയായിരുന്നു വീട്ടിൽ. പിന്നെ അത് ക്രമേണ മാറിയെന്നും നടി അഭിമുഖത്തിൽ വ്യക്തമാക്കി.

അതേസമയം പുതിയ ഇന്റർവ്യൂയ്ക്കെതിരേയും നടിയ്ക്കെതിരെ ട്രോളുകൾ ഉയരുന്നുണ്ട്. 'നമ്മുക്ക് ഇവിടെ മാത്രമല്ലെടോ റഷ്യയിലും ഇണ്ടടോ പിടി എന്ന തരത്തിലാണ് ചില ട്രോളുകൾ. അതിനിടെ നടിയെ പിന്തുണച്ച് കൊണ്ടും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. 'ഒന്നും മനസിൽ വെക്കാതെയുള്ള സംസാരമാണ് ഗായത്രിയുടേയത്. അത് ചില ട്രോളൻമാർ മുതലെടുക്കുകയാണ് '. 'ഗായത്രി, റിമിടോമി ഇവർ രണ്ടുപേരും ഒരുപോലെയാണ് എല്ലാർക്കും ഇഷ്ട്ടമാണ്... നിഷ്‌ക്കളങ്കയാണ് ബട്ട് പുറത്ത് 90%ആൾക്കാരും കുറ്റം പറഞ്ഞും കളിയാക്കിയും പറയും... ചിലജാഡ ബുദ്ധിചീവി ഉള്ളവരേക്കാൾ എത്രയോ നല്ലതാണ് ഇവർ', ഇങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications