Get Updates
Get notified of breaking news, exclusive insights, and must-see stories!

തുളസീദാസ് 3 ദിവസം കതകില്‍ മുട്ടി, നൊട്ടോറിയസ് ഡയറക്ടര്‍; വെളിപ്പെടുത്തലുമായി നടി ഗീത വിജയന്‍

കൊച്ചി: സംവിധായകന്‍ തുളസീദാസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി നടി ഗീതാ വിജയന്‍. തുളസീദാസ് തന്നോട് മോശമായി പെരുമാറി. 1991ല്‍ ചാഞ്ചാട്ടം സിനിമയുടെ സെറ്റില്‍ വെച്ചാണ് ദുരനുഭവം ഉണ്ടായതെന്നും ഗീതാ വിജയന്‍ പറഞ്ഞു. ഹോട്ടല്‍ മുറിയില്‍ വെച്ച് പലതവണ തുളസീദാസ് തന്നെ ശല്യം ചെയ്തുകൊണ്ടിരുന്നു.

പ്രതികാര ബുദ്ധിയോടെയാണ് എതിര്‍ത്തപ്പോള്‍ പെരുമാറിയത്. മൂന്ന് ദിവസം തുടര്‍ച്ചയായി ബുദ്ധിമുട്ടിച്ചു. ഒടുവില്‍ ചീത്ത വിളിച്ചപ്പോഴാണ് ഓടിപ്പോയത്. എന്നാല്‍ പിന്നീട് തനിക്ക് സെറ്റില്‍ വെച്ച് വലിയ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വന്നത്. പ്രതികാര ബുദ്ധിയോടെയാണ് സംവിധായകന്‍ പെരുമാറിയത്. തന്നെ സിനിമാ മേഖലയില്‍ നിന്നുതന്നെ ഇല്ലാതാക്കുമെന്നായിരുന്നു തുളസീദാസ് പറഞ്ഞതെന്നും ഗീതാ വിജയന്‍ പറഞ്ഞു.

geeta-vijayan

നടി ശ്രീദേവികയും നേരത്തെ തുളസീദാസിനെതിരെ രംഗത്തെത്തിയിരുന്നു. ഹോട്ടല്‍ മുറിയുടെ കോളിങ് ബെല്‍ തുടര്‍ച്ചയായ മൂന്ന് ദിവസമാണ് അടിച്ചത്. മൂന്നാമത്തെ ദിവസമാണ് അയാളോട് ശക്തമായി പ്രതികരിക്കേണ്ടി വന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിനിമാ മേഖലയില്‍ നിന്ന് നിരവധി വെളിപ്പെടുത്തലുകള്‍ വന്നത് വളരെ നല്ല കാര്യമാണെന്നും ഗീത വിജയന്‍ പറഞ്ഞു.

ഇപ്പോഴാണ് ശരിക്കും വിമന്‍ എംപവര്‍മെന്റ് നടന്നുതുടുങ്ങുന്നത്. ഇനി ഇങ്ങനത്തെ അനുഭവങ്ങള്‍ സ്ത്രീകള്‍ക്ക് ജോലി സ്ഥലത്ത് ഉണ്ടാവാന്‍ പാടില്ല. മതിയായ സംരക്ഷണവും സുരക്ഷയുമെല്ലാം ജോലി സ്ഥലത്ത് സ്ത്രീകള്‍ക്കുണ്ടാവണമെന്നും നടി വ്യക്തമാക്കി.

തുളസീദാസിനെ എതിര്‍ത്തത് കാരണം സീന്‍ വിവരിച്ച് തരാന്‍ പോലും സംവിധായകന്‍ തയ്യാറായില്ല. നൊട്ടോറിയസ് ഡയറക്ടറെന്നാണ് എല്ലാവരും തുളസീദാസിനെ വിളിച്ചിരുന്നത്. മലയാള സിനിമയില്‍ 1990കളില്‍ ഞാന്‍ അഭിനയിച്ച് തുടങ്ങിയിരുന്നു. പ്രതികരിക്കുന്നത് കൊണ്ട് പലരുടെയും കണ്ണിലെ കരടാണ് ഞാന്‍. നിരവധി പ്രൊജക്ടുകള്‍ ആ സമയത്ത് നഷ്ടമായിട്ടുണ്ട്.

ആദ്യത്തെ സിനിമയില്‍ ഞാന്‍ വളരെ സുരക്ഷിതയായിരുന്നു. ആ സിനിമയുടെ സംവിധായകനായാലും, സിനിമയില്‍ സഹനടന്‍മാരായിരുന്ന ഇപ്പോള്‍ ആരോപണം നേരിടുന്നവരും നല്ല രീതിയിലാണ് പെരുമാറിയത്. അവരെ കുറിച്ച് ഇത്തരം ആരോപണം ഒരിക്കലും പ്രതീകഷിച്ചിരുന്നില്ലെന്നും ഗീതാ വിജയന്‍ പറഞ്ഞു.

ആദ്യ സിനിമയ്ക്ക് ശേഷമുള്ള പ്രൊജക്ടുകളിലാണ് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നത്. ഞാന്‍ ബോള്‍ഡായിരുന്നത് കൊണ്ട് എല്ലാ കാര്യങ്ങളിലും ശക്തമായി പ്രതികരിക്കാനായി. അങ്ങനെ ചെയ്താല്‍ ആ സിനിമയില്‍ നിന്ന് ഒഴിവാക്കും എന്നൊന്നും അറിയില്ലായിരുന്നു. ചിലര്‍ എന്നെ പിന്തുണച്ചിട്ടുണ്ട്. അങ്ങനെ ലഭിക്കാത്ത സ്ഥലങ്ങളുമുണ്ടെന്നും നടി പറയുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹനെതിരെയും ഗീതാ വിജയന്‍ ആരോപണം ഉന്നയിച്ചിരുന്നു.

അമ്മയില്‍ ഇതിനെതിരെ പരാതി നല്‍കിയിരുന്നു. ഇടവേള ബാബുവിനെ ഫോണില്‍ വിളിച്ചാണ് ആദ്യം പറഞ്ഞത്. പ്രൊജക്ടിന് വേണ്ടി വിളിക്കുന്ന സമയത്താണ് അരോമ മോഹനില്‍ നിന്ന് മോശം പെരുമാറ്റം നേരിട്ടത്. പിന്നീട് ആ ചിത്രത്തിലേക്ക് വിളിച്ചിട്ടില്ല. അരോമ മോഹനെ വിളിച്ച് ഇടവേള ബാബു ചീത്ത പറഞ്ഞു എന്നാണ് അറിഞ്ഞതെന്നും ഗീത വിജയന്‍ പറഞ്ഞു.

അതേസമയം ആരോപണങ്ങള്‍ തുളസീദാസ് തള്ളി. സന്തോഷത്തോടെ ഷൂട്ടിങ് അവസാനിപ്പിച്ച് പോയവരാണ് ആരോപണം ഉന്നയിച്ചവര്‍. ഇപ്പോള്‍ എന്തിനാണ് അനാവശ്യ ആരോപണം ഉന്നയിക്കുന്നതെന്ന് അറിയില്ല. ഗീത വിജയന്‍ എവിടെ കണ്ടാലും നന്നായി സംസാരിക്കാറുണ്ട്. ശ്രീദേവികയുടെ ആരോപണവും അടിസ്ഥാനരഹിതമാണ്.

അവരെ വഴക്ക് പറഞ്ഞിരുന്നു. അതിന്റെ ദേഷ്യമാണോ ആരോപണത്തിന് പിന്നിലെന്ന് അറിയില്ലെന്നും തുളസീദാസ് പറഞ്ഞു. കരിയറിന്റെ തുടക്കക്കാലമാണത്. ഇത്തരം കാര്യങ്ങള്‍ ചിന്തിക്കുക പോലുമില്ല. ഉര്‍വശി അടക്കം മുതിര്‍ന്ന താരങ്ങള്‍ ആ സെറ്റില്‍ ഉണ്ടായിരുന്നു. അവര്‍ക്കൊന്നും പ്രശ്‌നങ്ങള്‍ നേരിട്ടിട്ടില്ലെന്നും തുളസീദാസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+