മലയാള സിനിമയിൽ ബെഡ് വിത്ത് ആക്ടിങ് പാക്കേജ്; എന്താണ് ബെഡ് വിത്ത് അക്ടിങ്? ഹിമ ശങ്കർ പറയുന്നു!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടൻ ദിലീപ് അറസ്റ്റിലായതോടെ മലയാള സിനിമ മേഖലയിൽ അസ്വാരസ്വങ്ങൾ പടർന്നിരുന്നു. മലയാളസിനിമ മേഖലയിലുള്ള പല മോശം പ്രവണതകളും പുറത്ത് വന്നിരുന്നു. ആൺ മേൽക്കോയ്മയാണ് മലയാള സനിമയിലെന്നാണ് പൊതുവെ ഉള്ള ആക്ഷേപം.

എന്നാൽ ഇതിനെ മറികടക്കാൻ മലയാള സിനിമയിൽ ഒരു വനിത സംഘടനയും രൂപം കൊണ്ടു. തുടർന്ന് സിനിമ മേഖലയിൽ നിന്നും നേരിട്ട പ്രശ്നങ്ങൾ തുറന്നടിച്ച് പല നടിമാരും രംഗത്ത് വന്നിരുന്നു. ബെഡ് വിത്ത് ആക്ടിങ് എന്നറിയപ്പെടുന്ന പാക്കേജ് സംവിധാനം മലയാള സിനിമയിലുണ്ടെന്നു ചലച്ചിത്ര-നാടക നടി ഹിമ ശങ്കർ പറയുന്നത്. സ്കൂൾ ഓഫ് ഡ്രാമയിലെ തന്റെ പഠനകാലത്ത് പാക്കേജ് സംവിധാനം സമ്മതമാണെങ്കിൽ അവസരം നൽകാമെന്നു പറഞ്ഞു സിനിമാ മേഖലയിൽനിന്ന് ചിലർ തന്നെ വിളിച്ചിട്ടുണ്ടെന്ന് ഹിമ പറഞ്ഞു.

എന്താണ് പാക്കേജ് സംവിധാനം?

എന്താണ് പാക്കേജ് സംവിധാനം?

സിനിമയിലെ പാക്കേജ് സംവിധാനം എന്ന പ്രയോഗം ആദ്യം കേട്ടപ്പോൾ അതെന്താണെന്ന് വിളിച്ചയാളോടു തന്നെ ചോദിക്കുകയായിരുന്നെന്ന് ഹിമ പറയുന്നു.

മൂന്ന് പേർ സമീപിച്ചു

മൂന്ന് പേർ സമീപിച്ചു

ബെഡ് വിത്ത് ആക്ടിങ് എന്നായിരുന്നു മറുപടി. ഇത്തരത്തിൽ സമീപിച്ച മൂന്നു പേരോട് പറ്റില്ല എന്നു പറഞ്ഞതായും നാടക-സിനിമ നടി ഹിമ ശങ്കർ പറയുന്നു.

ആക്ടിവിസ്റ്റിന്റെ മുഖം

ആക്ടിവിസ്റ്റിന്റെ മുഖം

ഒരു ആക്ടിവിസ്റ്റ് മുഖമുള്ളതുകൊണ്ടാകാം ഇപ്പോൾ അത്തരക്കാരുടെ ശല്യം ഇല്ലാത്തത്. ആൺ മേൽക്കായ്മാ മനോഭാവം മലയാള സിനിമയിൽ ഉണ്ടെന്നും ഹിമ പറയുന്നു.

സ്വന്തം അഭിപ്രായം

സ്വന്തം അഭിപ്രായം

സ്ത്രീകൾ സ്വന്തം അഭിപ്രായം തുറന്നു പറയണമെന്ന് സമൂഹത്തിൽ എല്ലാവരും പരസ്യമായി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അഭിപ്രായം തുറന്നു പറയുന്ന സ്ത്രീകളെ പഴി പറയുന്നതും ഇതേ സമൂഹം തന്നെയാണെന്നും ഹിമ ശങ്കർ തുറന്നടിക്കുന്നു.

'സർവ്വോപരി പാലാക്കാരൻ'

'സർവ്വോപരി പാലാക്കാരൻ'

സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വാർത്താ സമ്മേളനത്തിനെത്തിയതായിരുന്നു നടി മലയാള സിനിമ മേഖലയിലെ ഇത്തരം മോശം പ്രവർത്തികളെ കുറിച്ച് വ്യക്തമാക്കിയത്.

English summary
Actress Hima Sankar reveals about bed with acting package in film industry
Please Wait while comments are loading...