'മോശമായി സ്പർശിച്ചാൽ എത്ര വേണമെങ്കിലും കിട്ടുമെന്ന് ഒരു നടനും പറഞ്ഞിട്ടില്ല';ഓൺലൈൻ മീഡിയക്കെതിരെ മാലാ പാർവ്വതി
കൊച്ചി; തന്നെ കുറിച്ച് ഓൺലൈൻ മാധ്യമത്തിൽ വന്ന തെറ്റായ വാർത്തയിൽ പ്രതികരണവുമായി നടി മാലാ പാർവ്വതി.ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ" താൻ നടത്തിയിട്ടില്ലെന്നും മോശമായി സ്പർശിച്ചാൽ എത്ര വേണമെങ്കിലും കിട്ടുമെന്ന് ഒരു നടനും പറഞ്ഞിട്ടില്ലെന്നും നടി ഫേസ്ബുക്കിൽ കുറിച്ചു.ജീവിക്കാനായി തമ്പ് നെയിൽ എഴുതുന്നവർ, അല്പം കൂടെ വിശ്വസിക്കുന്ന തമ്പ് നെയിൽ എഴുതണം എന്നും ഫേസ്ബുക്കിലൂടെ താരം കുറിച്ചു.
'കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതാണോ';എന്തൊരു അഴക്..അനുശ്രീയുടെ വൈറൽ ചിത്രങ്ങൾ

നടിയുടെ വാക്കുകൾ -'അച്ഛൻ മരിച്ചപ്പോൾ, ഞാൻ മരിച്ചു എന്ന് ചില ഓൺലൈൻ മീഡിയ എഴുതി. അത് എന്നെ മാത്രം ബാധിക്കുന്ന കാര്യമായിരുന്നു.
എന്നാൽ മറ്റൊരു ഓൺലൈൻ മീഡിയയിൽ മറ്റൊരു തമ്പ് നെയിൽ ശ്രദ്ധയിൽപ്പെട്ടു. ഒരു നടന് നേരെയും, " ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ" ഞാൻ നടത്തിയിട്ടില്ല. മോശമായി സ്പർശിച്ചാൽ എത്ര വേണമെങ്കിലും കിട്ടുമെന്ന് ഒരു നടനും പറഞ്ഞിട്ടില്ല'.

'എൻ്റെ ഒരു ഇൻ്റർവ്യൂ ആസ്പദമാക്കിയാണ് വാർത്ത. എന്നാൽ പറയാൻ ഒരു മസാല തലക്കെട്ട് കൈയ്യിൽ കിട്ടിയതോടെ.. ഇൻ്റർവ്യൂ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു.ഒരിക്കൽ കൂടി വ്യക്തമാക്കട്ടെ.. ഞാൻ ആരെക്കുറിച്ചും ഒന്നും പറഞ്ഞ്, ആരെയും ഞെട്ടിച്ചിട്ടില്ല. ജീവിക്കാനായി തമ്പ് നെയിൽ എഴുതുന്നവർ, അല്പം കൂടെ വിശ്വസിക്കുന്ന തമ്പ് നെയിൽ എഴുതണം', പോസ്റ്റിൽ നടി പറഞ്ഞു.

കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സിനിമ സെറ്റിൽ നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് നടി തുറന്ന് പറഞ്ഞത്.'നടന്മാരുടെ സ്പർശനമൊക്കെ താൻ കോമഡിയാക്കുമെന്നായിരുന്നു മാല പാർവതിയുടെ വാക്കുകൾ. ഇത്തരക്കാർക്ക് തലയ്ക്ക് സുഖമില്ലാത്തതിന് നമ്മൾ എന്ത് ചെയ്യാനാണ്. ഒരുപാട് പേരല്ല, ഒന്നോ രണ്ടോ പേരാണ് അങ്ങനെയൊക്കെ മോശമായി പെരുമാറിയത്. എന്നാൽ അതിൽ പരാതിപ്പെട്ടിട്ടില്ലെന്നും പാവം അപ്പാവികളെന്നും പരിഹാസരൂപേണ നടി പറഞ്ഞു.

'തമിഴ് നടനിൽ നിന്നാണ് ഇത്തരത്തിൽ ആദ്യം ദുരനുഭവം ഉണ്ടാകുന്നത്. ഡയലോഗിനിടെ ഒരു നടൻ വളരെ മോശമായി സ്പർശിച്ചു. ഹാൻഡ് മൂമെന്റ്സ് ഒഴിവാക്കി നമ്മുക്ക് ഒന്നൂടെ ചെയ്യാമെന്ന് അയാൾ പറഞ്ഞു. ഹാൻഡ് മൂമെന്റ്സ് എന്ന് പറഞ്ഞാൽ അയാൾ എന്നെ കേറി പിടിച്ചതാണ്. അന്ന് ഞാൻ ഭയങ്കര അപ്‌സറ്റായിപ്പോയി'.

'അന്ന് മുഴുവൻ കരഞ്ഞു. ഒരുപക്ഷേ അന്ന് അങ്ങനെ ഒരു അനുഭവം നേരിട്ടത് കൊണ്ടായിരിക്കാം തനിക്ക് ഇന്ന് ഇപ്പോൾ ഇങ്ങനെ ധൈര്യം കൈവന്നത്. ഇപ്പോ ഇതെനിക്ക് കോമഡിയാണ്. ഒരാൾ എന്തൊരു ബോറനായത് കൊണ്ടായിരിക്കാം അങ്ങനെ വന്ന് തൊടുന്നത്, മാലാ പാർവ്വതി പറഞ്ഞു.












Click it and Unblock the Notifications