Get Updates
Get notified of breaking news, exclusive insights, and must-see stories!

പാദം മുറിച്ച് കളയേണ്ടി വരുമെന്ന് പറഞ്ഞപ്പോൾ തകർന്ന് പോയി,സർജറിക്ക് ശേഷം വണ്ണം വെച്ചപ്പോൾ ട്രോൾ ; മഞ്ജിമ

കൊച്ചി: മലയാളിയുടെ പ്രീയപ്പെട്ട താരമാണ് നടി മഞ്ജിമ മോഹൻ. മലയാള സിനിമയിൽ അത്ര സജീവമല്ലെങ്കിലും തമിഴിൽ താരം നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. അടുത്തിടെ താരത്തിന്റെ വിവാഹം കഴിഞ്ഞു. തമിഴ് നടൻ ഗൗതമിനെയാണ് മഞ്ജിമ വിവാഹം കഴിച്ചത്. വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായിരുന്നു.

ഇപ്പോഴിതാ ജീവിത്തിൽ തനിക്ക് നേരിടേണ്ടി വന്ന അപകടത്തെ കുറിച്ചും സർജറിയെ കുറിച്ചുമെല്ലാം പറയുന്ന മഞ്ജിമയുടെ വാക്കുകളാണ് ശ്രദ്ധനേടുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

അപ്രതീക്ഷിതമായി അപകടം സംഭവിക്കുന്നതെന്ന്


2019 ലാണ് തനിക്ക് അപ്രതീക്ഷിതമായി അപകടം സംഭവിക്കുന്നതെന്ന് നടി പറയുന്നു. ചെന്നൈയിൽ വീടിന്റെ ഗേറ്റ് അടച്ച് തിരികെ നടക്കുമ്പോൾ അതേശക്തിയിൽ ഗേറ്റ് വന്ന് തിരികെ കാലിന് അടിക്കുകയായിരുന്നു. കാലിന്റെ ഉപ്പൂറ്റിയിലാണ് ഗേറ്റ് അടിച്ചത്. മുറിഞ്ഞിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ കാണിക്കുകയും മരുന്ന് വെച്ച് കെട്ടുകയും ചെയ്തു. കഴിക്കാൻ മരുന്നുകളും ഉണ്ടായിരുന്നു.

ഷൂട്ടിങ്ങിനൊക്കെ മുറിഞ്ഞ കാലും വെച്ചാണ്


പിന്നീട് നടന്ന സിനിമയുടെ ഷൂട്ടിങ്ങിനൊക്കെ മുറിഞ്ഞ കാലും വെച്ചാണ് അഭിനയിക്കാൻ പോയത്. കടുത്ത വേദനയായിരുന്നു ആ സമയത്തൊക്കെ അനുഭവപ്പെട്ടിരുന്നത്. ഒരിക്കൽ വേദന അസഹനീയമായപ്പോഴാണ് അപ്പോളോ ആശുപത്രിയിൽ ചികിത്സ തേടിയത്. അവിടെ വെച്ച് സ്കാൻ ചെയ്തപ്പോൾ ആണ് കാലിൽ പൊട്ടൽ ഉണ്ടെന്ന് കണ്ടെത്താനായത്, നടി പറഞ്ഞു.

പാദം മുറിച്ച് കളയേണ്ടി വരുമെന്നായിരുന്നു


അൽപം കൂടി വൈകിയിരുന്നുവെങ്കിൽ പാദം മുറിച്ച് കളയേണ്ടി വരുമെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. രണ്ടര മണിക്കൂർ എടുത്താണ് സർറി പൂർത്തിയാക്കിയത്. കംപ്ലീറ്റ് റെസ്റ്റ് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. അങ്ങനെ മൂന്ന് മാസത്തോളം ബെഡ് റെസ്റ്റിലായിരുന്നു. പിന്നീട് വാക്കർ വെച്ച് മെല്ലെ നടന്ന് തുടങ്ങുകയായിരുന്നു, മഞ്ജിമ പറയുന്നു.

പല ആരോഗ്യ പ്രശ്നങ്ങളും


അതേസമയം സർജറിക്ക് ശേഷം തനിക്ക് പല ആരോഗ്യ പ്രശ്നങ്ങളും നേരിടേണ്ടി വന്നതായി നടി വ്യക്തമാക്കി. തൈറോയിഡ് പ്രശ്നം അനുഭവിച്ചു. പി സി ഒ ഡിയുടെ ബുദ്ധിമുട്ട് ഉണ്ടായി. ആ സമയങ്ങളിലൊക്കെ മാനസികമായും താൻ തകർന്ന് പോയിരുന്നു. ഇപ്പോഴും ഒരുപാട് നേരം നിൽക്കുന്നത് കാലിൽ വേദനയ ഉണ്ടാക്കുമെന്ന് മഞ്ജിമ പറയുന്നു.

ലിയ ട്രോളുകളാണ് നേരിടേണ്ടി വന്നത്


സർജറിക്ക് ശേഷമാണ് ശശീരം വണ്ണം വെച്ച് തുടങ്ങിയതെന്ന് നടി പറയുന്നു. അതിന് ഷേഷം വലിയ ട്രോളുകളാണ് നേരിടേണ്ടി വന്നത്. നടൻമാർ വണ്ണം വെച്ചാൽ ആർക്കും യാതൊരു പ്രശ്നവുമില്ല. എന്നാൽ നടിമാരുടെ ശരീര ഭാരം കൂടിയാൽ വലിയ ബോഡി ഷെയിമിംഗ് ആണ് നേരിടേണ്ടി വരിക, നടി പറഞ്ഞു.

ബോഡി ഷെയിമിംഗും കടുത്ത സൈബർ ആക്രമണങ്ങളും


ബോഡി ഷെയിമിംഗും കടുത്ത സൈബർ ആക്രമണങ്ങളും താൻ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മഞ്ജിമ നേരത്തേ തുറന്ന് പറഞ്ഞിരുന്നു. ട്രോളുകൾ താൻ ആസ്വദിക്കാറുണ്ട്. എന്നാൽ ഏറ്റവും കൂടുതല്‍ ബോഡി ഷെയിമിങ്ങാണ് അനുഭവിച്ചത്. തന്റെ ശരീരം ഒരു പൊതു സ്വത്ത് ആണെന്ന തരത്തിലാണ് ആളുകളുടെ അഭിപ്രായങ്ങൾ. ഒരു കംപ്യൂട്ടറിന് പിന്നില്‍ ഇരുന്ന സ്ലട്ട് ഷെയിം ചെയ്യാനും ബോഡി ഷെയിം ചെയ്യാനും എളുപ്പമാണ്. ഒരാളെ ശരീരത്തിന്റെയോ നിറത്തിന്റെയോ എല്ലാം പേരില്‍ അനാവശ്യമായി മോശം പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല' എന്നായിരുന്നു നേരത്തേ മഞ്ജിമ വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+