'കുറച്ച് നാളായി അങ്ങനെയൊരു വേര്‍തിരിവില്‍ ഞാന്‍ വിശ്വസിക്കുന്നില്ല'; വൈറലായി മഞ്ജുവിന്റെ പ്രസംഗം
മലയാളികളുടെ ഇഷ്ടം ആവോളം ലഭിച്ചിട്ടുള്ള നടിയാണ് മഞ്ജു വാര്യര്‍. ഒരുപക്ഷെ മലയാളികള്‍ ഇത്രയേറെ അഭിനയത്തിലേക്ക് തിരിച്ച് വരണം എന്ന് ആഗ്രഹിച്ച മറ്റൊരു നടിയും ഉണ്ടായിരിക്കില്ല. വിവാഹത്തിന് മുന്‍പ് ചെറിയ കാലയളവില്‍ തന്നെ അഭിനയപ്രാധാന്യമുള്ള നിരവധി റോളുകള്‍ ലഭിച്ച മഞ്ജു വാര്യര്‍ തിരിച്ചുവരവിലും പ്രതീക്ഷക്ക് ഒത്ത കഥാപാത്രങ്ങളാണ് ചെയ്തത്.
അതിനാല്‍ തന്നെ പഴയ സ്നേഹവും ആരാധനയും ഇപ്പോഴും മഞ്ജു വാര്യര്‍ക്ക് പ്രേക്ഷകര്‍ നല്‍കുന്നുണ്ട്. പൊതുവിഷയങ്ങളിലെ നിലപാടിലും തുറന്ന അഭിപ്രായം പറയാറുള്ള മഞ്ജു വാര്യര്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയെ കുറിച്ച് ആദ്യമായി സൂചന നല്കിയ താരവുമാണ്. അതിനാല്‍ തന്നെ സിനിമക്ക് പുറത്തുള്ള ചടങ്ങുകളിലും മഞ്ജു വാര്യരോട് ഒരു പ്രത്യേക സ്നേഹവായ്പ് പ്രേക്ഷകര്‍ക്കുണ്ട്.

ഇത് വെളിവാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം ഒരു വനിതാ സംരംഭത്തിന്റെ ഉദ്ഘാടനത്തിനായി മഞ്ജു വാര്യര്‍ എത്തിയപ്പോള്‍ നിരവധി പേര് പൊരിവെയിലത്തും കാത്ത് നിന്നത്. ഇപ്പോഴിതാ ഈ ചടങ്ങിലെ മഞ്ജു വാര്യരുടെ പ്രസംഗമാണ് വൈറലായി കൊണ്ടിരിക്കുന്നത്. സ്ത്രീകള്‍ ആഗ്രഹിക്കുന്ന സക്സസ് ഫുള്‍ ആയിട്ടൊരു ജീവിതം ഉണ്ടാകട്ടെ എന്ന് പറഞ്ഞാണ് മഞ്ജു തന്റെ പ്രസംഗം ആരംഭിച്ചത്.
മഞ്ജു വാര്യരുടെ പ്രസംഗം ഇങ്ങനെയാണ്
ഇപ്പോള്‍ ഈ ആള്‍ക്കൂട്ടത്തിന്റെ ഇടയില്‍ പോലും എനിക്ക് കൂടുതലും സ്ത്രീകളേയും പെണ്‍കുഞ്ഞുങ്ങളേയും ഒക്കെയാണ് കാണുന്നത്. അതിലും എനിക്ക് ഒരുപാട് സന്തോഷമുണ്ട്. പല കാരണങ്ങള്‍ കൊണ്ടും ജീവിതത്തില്‍ എന്തെങ്കിലും ആഗ്രഹവും ആവേശവും ഉള്ള സ്ത്രീകള്‍ ഉണ്ട്. പല കാരണങ്ങള്‍ കൊണ്ട് പലതും നേടാന്‍ ജീവിതത്തില്‍ സാധിക്കാറില്ല. അവസരം കിട്ടാതെ കാത്തിരിക്കുന്ന പല സ്ത്രീകളേയും എനിക്ക് അറിയാം.
അങ്ങനെയുള്ള പല സംരഭകര്‍ക്കും ഒരു അവസരം തുറന്ന് കൊടുക്കുക എന്ന് പറയുന്നത് ഒരു ചെറിയ കാര്യമല്ല. അതിനാല്‍ ഈ സംരംഭം വളര്‍ന്ന് കൂടുതല്‍ അവസരം നല്കട്ടെ. അങ്ങനെ സ്ത്രീ പുരുഷന് എന്ന ക്ലാസിഫിക്കേഷനില്‍ പോലും കുറച്ച് നാളായി വിശ്വസിക്കാതായിട്ട്. അതേ പോലെ വളരെ ശക്തരായി തുല്യരായി പരസ്പര ബഹുമാനത്തോടെ സ്ത്രീകളും പുരുഷന്മാരും എല്ലാവരും ഒന്നിച്ച് നില്ക്കട്ടെ.
Tips for High Heels Walking: ഹീല്‍സിട്ട് നടക്കാനാകുന്നില്ലേ...? ഇതാ ചില പൊടിക്കൈകള്‍
അങ്ങനെ നിന്ന് കൊണ്ട് വളരെ ഭംഗിയായിട്ട് സന്തോഷവും സമാധാനവും ഉള്ള ഒരു സമൂഹം ഉണ്ടാകട്ടെ എന്നാണ് എനിക്ക് ഏറ്റവും ആത്മാര്‍ത്ഥമായിട്ടുള്ള ആഗ്രഹം. ഇങ്ങനെയുള്ള സംരംഭം അതിലേക്കുള്ള ചവിട്ടുപടിയാണ് എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം എന്ന് പറഞ്ഞാണ് മഞ്ജു വാര്യര്‍ തന്റെ പ്രസംഗം അവസാനിപ്പിക്കുന്നത്. പരിപാടിക്ക് ശേഷം ചുറ്റും കൂടിയ ആളുകള്‍ക്കൊപ്പം സെല്‍ഫി എടുത്താണ് മഞ്ജു വാര്യര്‍ മടങ്ങിയത്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications