സിനിമയൊന്നും ഇല്ലാലോ, ഇത്ര പണം എവിടെ നിന്ന്?: ഇത് സ്വയം താഴല്‍, സൈബർ അറ്റാക്കിനെതിരെ നമിത
പലപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ വലിയ രീതിയിലുള്ള അധിക്ഷേപങ്ങള്‍ക്ക് ഇരയാകുന്നവരാണ് സെലിബ്രിറ്റികളില്‍ പലരും. അധികവും നടിമാരാണ് ഇത്തരം വിമർശനങ്ങള്‍ വിധേയരാകുന്നത്. വിമർശനം എന്നതിന് അപ്പുറം പലപ്പോഴും അത് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും കടക്കുന്നു. പലരും ഇതിനെതിരെ പ്രതികരിക്കാറില്ലെങ്കിലും ചിലരെങ്കിലും ശക്തമായ മറുപടിയുമായി രംഗത്ത് വന്നിട്ടുണ്ട്.
അത്തരത്തില്‍ തനിക്ക് നേരിടേണ്ടി വരുന്ന വിമർശനങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് വരികയാണ് നടി നമിത പ്രമോദ്. മിർച്ച് മലയാളം എഫ്എമ്മിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

സ്വന്തം ജീവിതത്തിലെ നിരാശ മറ്റുള്ളവർക്കുമേൽ തീർക്കുന്നവരെയാണ് കമന്റ് ബോക്സുകളില്‍ കാണാന്‍ കഴിയുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ അധിക്ഷേപങ്ങളെക്കുറിച്ച് നമിത് പ്രമോദ് അഭിമുഖത്തില്‍ അഭിപ്രായപ്പെടുന്നത്. എന്തു പറഞ്ഞാലും മോശം പറയുന്നവരെ വീഡിയോകളുടെ താഴെ കാണാമെന്നെന്നും നമിത് പ്രമോദ് പറയുന്നു.

വളർന്ന് വരുന്ന കുട്ടികളോട് ഇങ്ങനെ ചെയ്യുന്നത് സ്വയം താഴലാണ്. സോഷ്യല്‍ മീഡിയയിലും മറ്റും എനിക്ക് ഇഷ്ടം പോലെ ഹേറ്റേഴ് ഉണ്ട്. എല്ലാവരെയും കാറ്റഗറൈസ് ചെയ്യാൻ പറ്റില്ല. എന്ത് പറഞ്ഞാലും നമ്മുടെ വീഡിയോസിന്റെ താഴെ മോശമായി കമന്റ് ചെയ്യുന്നവരുണ്ട്. നല്ല രീതിയിലുള്ള വിമർശനങ്ങൾ ആ രീതിയില്‍ തന്നെയാണ് എടുക്കാറുള്ളത്. നമുക്ക് മാറ്റണം എന്ന് തോന്നുന്ന തരത്തിലുള്ള അത്തരം വിമർശനങ്ങള്‍ പരിഗണിക്കാറുണ്ട്.

പക്ഷെ ചില കമന്റുകൾ ഇവൾ ജീവിച്ചിരിപ്പുണ്ടോ, ഇവൾക്ക് ഇപ്പോൾ എന്താ പണി എന്നുള്ള രീതിയിലാണ്. ഒരു കമന്റ് ഇപ്പോഴും ഞാന്‍ ഓർക്കുന്നുണ്ട്. നമിത കരിയറിൽ ഒരുപാട് സിനിമകൾ ഒന്നും ചെയ്തിട്ടില്ലല്ലോ, എവിടെ നിന്നാണ് ജീവിക്കാൻ കാശ് കിട്ടുന്നത് എന്നായിരുന്നു ആ കമന്റ്. എന്റെ ലൈഫിൽ സിനിമ മാത്രമല്ല ഉള്ളത്. എനിക്ക് അച്ഛനുണ്ട് അമ്മയുണ്ട് അങ്ങനെ ഒരുപാട് സ്ഥലത്ത് നിന്നും വരുമാനമുണ്ട്. സിനിമയിൽ നിന്നും മാത്രമല്ല എനിക്ക് വരുമാനം കിട്ടുന്നതെന്നും നമിത വ്യക്തമാക്കുന്നു.

നല്ലരീതിയില്‍ കമന്റ് ചെയ്യുന്നവർ മാത്രമല്ല, മോശമായ രീതിയില്‍ കമന്റുകള്‍ ചെയ്യുന്നവരും ധാരാളമുണ്ട്. ഫേക്ക് ഐഡികളില്‍ നിന്നാണ് സോഷ്യല്‍ മീഡിയയിലെ ഇത്തരത്തിലുള്ള പല കമന്റുകളും വരുന്നത്. സ്വന്തം പേര് പോലും വെളിപ്പെടുത്താൻ ധൈര്യമുണ്ടാകില്ല. പിന്നെ ഞാൻ അത് ശ്രദ്ധിക്കാതെ വിടുന്നതാണ്. നേരത്തെ പേഴ്സണല്‍ ചാറ്റില്‍ മെസേജ് അയക്കുന്നവരുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അത് വളരെ കുറവാണ്.

ഇത്തരക്കാരുടെ ജീവിതത്തില്‍ കുറേ മോശം അനുഭവമുണ്ടാകാം അതിന്റെ പേരിൽ ഫ്രസ്ട്രേറ്റഡ് ആയി ബാക്കിയുള്ളവരുടെ മേലേക്ക് തീർക്കുന്ന ഒരുപാട് ആളുകളുമുണ്ട്. പല കമന്റുകളും അത്തരത്തിലാവാം. ഒരു സമയത്ത് തന്റെ ഫേസ്ബുക്കില്‍ വന്ന ഒരു മോശം കമന്റി താഴെ ചേച്ചി പോയി മറുപടി കൊടുത്തിരുന്നു. 'വളർന്ന് വരുന്ന കുട്ടികളുടെ പോസ്റ്റിൽ ഈ രീതിയിൽ കമൻ്റ് ഇട്ട് നിങ്ങൾ തന്നെയല്ലേ സ്വയം താഴുന്നത്'- എന്നായിരുന്നു ചേച്ചിയുടെ കമന്റെന്നും നമിത പറയുന്നു.

നാദിർഷയുടെ സംവിധാനത്തില്‍ ജയസൂര്യയെ നായകനാക്കി പുറത്തിറങ്ങിയ ഈശോയാണ് നമിത പ്രമോദിന്റെയായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഒക്ടോബർ 5 ന് സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിച്ച ചിത്രത്തില്‍ ഒരു അഭിഭാഷകയുടെ വേഷത്തിലാണ് നമിത പ്രമോദ് എത്തിയിരിക്കുന്നത്.












Click it and Unblock the Notifications