സ്വകാര്യ നിമിഷങ്ങള്‍ തെറ്റായ അടിക്കുറിപ്പോടെ പ്രചരിപ്പിക്കുന്നു: തെറ്റായ സമീപനമെന്ന് പ്രിയാ വാര്യര്‍
2019 ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അഡാര്‍ ലൗവ് എന്ന ചിത്രത്തിലെ ഒറ്റ കണ്ണിറുക്കല്‍ സീനിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് കയറിയ താരമാണ് പ്രിയ വാര്യര്‍. തുടര്‍ന്ന് മലയാള സിനിമകളില്‍ സജീവമായില്ലെങ്കിലും തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ അന്യഭാഷാ ചിത്രങ്ങളില്‍ താരം അഭിനയിക്കുകയും ചെയ്തു.
ഷൂട്ടിങിന്‍റെ ഇടവേളകളില്‍ ഇന്‍സ്റ്റഗ്രാം ഉള്‍പ്പടേയുള്ള സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് പ്രിയ വാര്യര്‍. ഇപ്പോഴിതാ തന്നെ സംബന്ധിച്ച് വരുന്ന ഒരു വ്യാജ പ്രചരണത്തില്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം.
പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി : വൈറലായി ചിത്രങ്ങള്‍

പ്രിയ വാര്യര്‍ പ്രണയം വെളിപ്പെടുത്തുന്ന എന്ന തലക്കെട്ടോടെ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തന്‍റെ അറിവോടെ എഴുതി ചേര്‍ത്ത് അടിക്കുറിപ്പല്ല പ്രചരിക്കുന്ന വീഡിയോയില്‍ ഉള്ളതെന്നാണ് പ്രിയാ വാര്യര്‍ വിശദീകരിക്കുന്നത്. മാത്രവമുല്ല സുഹൃത്തുക്കളുമായി ചേര്‍ന്ന് എടുത്ത സ്വകാര്യമായ നിമിഷങ്ങളാണ് അതെന്നും താരം വ്യക്തമാക്കുന്നു.

അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ തീര്‍ത്തും തെറ്റായ രീതിയില്‍ പ്രചരിക്കുന്നത്. പ്രിയയുടെ കൂട്ടുകാരുടെ വ്ളോഗില്‍ നിന്നുള്ള വീഡിയോ ആണിത്. ഇതില്‍ നിന്നും ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തി മാറ്റി . വാട്സാപ്പ്, യൂട്യൂബ്, റീൽസ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പ്രിയ വാര്യര്‍ പ്രണയം വെളിപ്പെടുത്തുന്നുവെന്ന രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നു.

വീഡിയോയില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് കാണുന്നതോ, ആ പശ്ചാത്തലത്തിന് ചേരാത്ത വിധമുള്ള വിവരണങ്ങളും അടിക്കുറിപ്പുകളും ചേര്‍ത്താണ് വ്യാജ വീഡിയോ നിര്‍മിച്ചിരിക്കുന്നത്. വിവിധ ട്രോള്‍ ഗ്രൂപ്പുകളിലും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. ഇത്തരമൊരു പ്രചരണം പ്രതീക്ഷിച്ചില്ല. ഇത് തീര്‍ത്തും തെറ്റായ സമീപനമാണെന്നാണ് പ്രിയങ്ക പ്രതികരിക്കുന്നത്.

കൂട്ടുകാരുമൊത്ത താന്‍ എന്ത് ചെയ്യുന്നു. തന്റെ ജീവിതം എങ്ങനെ ജീവിക്കുന്നു തുടങ്ങിയവയെല്ലാം വ്യക്തിപരമായ തീരുമാനങ്ങളാണ്. അതിന്‍മേല്‍ നിങ്ങല്‍ അഭിപ്രായം പറയുന്നെങ്കില്‍ അത് നിങ്ങളില്‍ തന്നെ ഒതുക്കുക എന്ന് മാത്രമേ തനിക്ക് പറയാനുള്ളുവെന്നും പ്രിയ വാര്യര്‍ ഇന്‍സ്റ്റ് ഗ്രാമില്‍ കുറിക്കുന്നുന്നു.

'വ്ലോഗിൽ നിന്നുള്ള ചില ക്ലിപ്പുകൾ മാത്രം മുറിച്ചുമാറ്റി സമൂഹമാധ്യമങ്ങളിൽ പല രീതിയിൽ പ്രചരിക്കുന്നത് കാണുവാനിടയായി. ഞങ്ങളുടെ ആരുടെയും അനുവാദമില്ലാതെയാണ് ഇവർ ഇത് ചെയ്തിരിക്കുന്നത്. എന്നെക്കുറിച്ചുളള നിങ്ങളുടെ കരുതൽ കാണുമ്പോൾ സന്തോഷം. എന്നാൽ ഇതിന്മേലുളള ചർച്ച തീര്‍ത്തും അനാവശ്യമാണ്'-പ്രിയ വാര്യര്‍ പറയുന്നു.

'വളരെ മോശമായ തരത്തിലുള്ള അടിക്കുറിപ്പുകളും തലക്കെട്ടുകളും ചേർത്താണ് വിഡിയോ ക്ലിപ്പുകൾ പ്രചരിക്കുന്നത്. ഇനിയെങ്കിലും ഇതിന്റെ സത്യാവസ്ഥ മനസിലാക്കി വാർത്തകൾ നൽകൂ. കൂട്ടുകാരുമൊത്ത് എന്ത് ചെയ്യുന്നു, തന്റെ ജീവിതം എങ്ങനെ ജീവിക്കുന്നു തുടങ്ങിയവയെല്ലാം വ്യക്തിപരമായ തീരുമാനങ്ങളാണ്.അതിന്മേലുള്ള അഭിപ്രായങ്ങൾ നിങ്ങൾ നിങ്ങളിൽ തന്നെ ഒതുക്കുക'- പ്രിയ വാര്യര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഒരേ സമയം രണ്ട് പ്രണയം, രണ്ട് പ്രമുഖ നടിമാര്‍ , അക്ഷയ് കുമാര്‍ തന്നെ ചതിച്ചു, ശില്‍പ ഷെട്ടി പറഞ്ഞത്
Recommended Video
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications