Get Updates
Get notified of breaking news, exclusive insights, and must-see stories!

നിന്റെ മോൾക്ക് നടക്കാലോ പിന്നെന്താടി മറ്റുള്ളവർക്ക് പറ്റില്ലേ എന്ന് വരെ കമന്റ്; മനസ് തുറന്ന് രശ്മി

കൊച്ചി; നടിമാരുടെ ഫോട്ടോ ഷൂട്ടിനെ വിമർശിച്ച് കൊണ്ടുള്ള കൈരളി ചാനലിലെ 'ലൗഡ് സ്പീക്കർ' എന്ന പരിപാടിക്കെതിരെ നേരത്തേ വലിയ വിമർശനമായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്നത്. നടിമാരായ സ്രിന്ദ, ഗോപിക, എസ്തർ തുടങ്ങിയവരുടെ വസ്ത്രധാരണത്തെയായിരുന്നു ഷോയിലൂടെ ആക്ഷേപിച്ചത്.

അന്ന് പരിപാടിയിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിമാരായ രശ്മി അനിലിനും സ്നേഹ ശ്രീകുമാറിനെതിരേയും കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. തുടർന്ന് ഇരുവരും വിവാദത്തിൽ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ അന്ന് കടുത്ത സൈബർ ആക്രമണമാണ് നേരിട്ടതെന്ന് തുറന്ന് പറയുകയാണ് പരിപാടിയിലെ തങ്കു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രശ്മി അനിൽ. കേരള കൗമുദി ചാനലിലെ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. അവരുടെ വാക്കുകളിലേക്ക്

ഹോട്ട് ലുക്കിൽ സാനിയ ഇയ്യപ്പൻ.. വൈറലായി പുതിയ ഫോട്ടോകൾ

Recommended Video

cmsvideo
    വാവയെ രക്ഷിച്ച മനുഷ്യൻ ഇതാ..എന്റെ മുന്നിൽ പാമ്പിനെ പോലെ ഇഴയുകയായിരുന്നു | Oneindia Malayalam

    1


    ആ പരിപാടിയുടെ സ്വഭാവം അതായിരുന്നു. അതിൽ തങ്കു, സുശീല എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങൾ ഉണ്ട്. അവർക്ക് ജീവിതത്തിൽ ഒന്നും ആകാൻ പറ്റീട്ടില്ല. അവരുടെ പരിപാടിയെന്നത് സിനിമാക്കാരെ ഗോസിപ്പ് പറയുക, മറ്റുള്ളവരുടെ ജീവിതം കണ്ട് അസൂയപ്പെടുക, എന്നതൊക്കെയാണ് ആ കഥാപാത്രങ്ങളുടെ സ്വഭാവം. ഒരിക്കലും അത് രശ്മിയല്ല,എൻറെ ഒപ്പം അഭിനയിക്കുന്ന നടിയും അല്ല. വെറും കഥാപാത്രങ്ങളാണ്.

    2


    എന്നെ അടുത്തറിയുന്നവർക്ക് അറിയാം, എനിക്ക് അങ്ങനെ ആരോടും അസൂയ ഇല്ല. നമ്മുക്കുണ്ടെങ്കിൽ നമ്മുക്ക് അത് കിട്ടും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അല്ലാതെ ഒന്നിനോടും ഒരു ആർത്തി കാണിക്കുകയോ പ്രശ്നത്തിന് പോകുകയോ ചെയ്യുന്ന ആളല്ല ഞാൻ. പെട്ടെന്ന് ക്യാരക്ടർ ആണെന്ന് പോലും ചിന്തിക്കാതെയാണ് പലരും പ്രതികരിച്ചത്.

    3


    കുറേ പേർ ചീത്ത വിളിച്ചു. മോശം കമന്റുകൾ പറയുക, എന്റെ മകൾ ഒരു ഫോട്ടോ പങ്കുവെച്ചപ്പോൾ അതിന് അടിയിൽ വന്ന് കമന്റിടുക,നിന്റെ മോൾക്ക് നടക്കാലോ പിന്നെന്താടി വേറെയാൾക്ക് നടന്നാൽ എന്നിങ്ങനെയൊക്കെയായിരുന്നു കമന്റുകൾ. ഇത് കണ്ടപ്പോൾ വളരെ അധികം മാനസിക ബുദ്ധിമുട്ടിലായി. എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയായി.

    4


    കുറച്ച് ദിവസം ഞാൻ കാത്തിരുന്നു. പ്രശ്നങ്ങളൊക്കെ അവസാനിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു. എന്നാൽ എത്ര ശ്രമിച്ചിട്ടും അത് മാറുന്നില്ല. ഒടുവിൽ അതിനൊരു മറുപടി നൽകാൻ ഞങ്ങൾ തിരുമാനിക്കുകയായിരുന്നു. ഇപ്പോൾ ഒരു ഷോ ചെയ്യുമ്പോൾ ഞാൻ രണ്ടാമതൊന്ന് ചിന്തിക്കും. കോമഡിക്ക് വേണ്ടി ഒന്നും പറയാൻ പറ്റാത്ത അവസ്ഥയായി.
    ഒരു കൂട്ടർ നമ്മൾ എന്ത് പറഞ്ഞാലും എത്ര നന്നായി പറഞ്ഞാലും അതിൽ കുറ്റം കണ്ടു പിടിച്ച് വിമർശിക്കാൻ ആണ് അവർക്ക് ഇഷ്ടമെന്നും രശ്മി അനിൽ പറഞ്ഞു.

    5


    'ആ പ്രോഗ്രാമിൽ സുശീല, തങ്കു എന്നീ കഥാപാത്രങ്ങളെയാണ് ഞാനും സ്നേഹയും അവതരിപ്പിക്കുന്നത്. തങ്കു എന്ന കഥാപാത്രം ആ വീട്ടിലെ ജോലിക്കാരിയാണ്. അവർക്ക് ഒന്നും ആകാൻ കഴിഞ്ഞിട്ടില്ല.താരങ്ങളെ അസൂയയോടെ നോക്കുകയും അവരെ വിമർശിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ് സുശീലയും തങ്കുവും. ഞങ്ങളുടെ വ്യക്തിപരമായ അഭിപ്രായമല്ല ഞങ്ങൾ അതിൽ പറയുന്നതെന്നായിരുന്നു രശ്മി ഫേസ്ബുക്കിലൂടെ വിശദീകരിച്ചത്.

    6


    ഏതെങ്കിലും ഒരു താരം ഫോട്ടോ ഷൂട്ട് ചെയ്താൽ അതിനടിയിൽ വന്നു മോശം കമൻ്റിടുകയും ചീത്ത വിളിക്കുകയും ചെയ്യുന്ന കുറെ ആളുകൾ ഉണ്ടല്ലോ അവരുടെ പ്രതിനിധികൾ ആണ് സുശീലയും തങ്കുവും. ഒരിക്കലും രശ്മി എന്ന വ്യക്തി ആരെയും വിമർശിച്ചിട്ടില്ല,ഈ വീഡിയോ അറിഞ്ഞോ അറിയാതെയോ വിഷമം ഉണ്ടാക്കുന്നത് ആണ് എന്നതിൽ എനിക്കും വിഷമം ഉണ്ട്', എന്നായിരുന്നു താരം അന്ന് വിശദീകരണമായി നൽകിയത്.
    പരിപാടി വിവാദമായതോടെ നേരത്തേ നടി സ്രിന്ദ ഉൾപ്പെടെയുള്ളവർ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+