Get Updates
Get notified of breaking news, exclusive insights, and must-see stories!

റോമക്ക് യുഎഇയുടെ ഗോള്‍ഡന്‍ വിസ; ദുബായില്‍ സ്ഥിരതാമസമാക്കാന്‍ നടി

ബെംഗളൂരു: മലയാളികളുടെ പ്രിയ നടി റോമയ്ക്ക് യുഎഇയുടെ ഗോള്‍ഡന്‍ വിസ. ദുബായിലെ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്ന് നടി ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. അതേസമയം ദുബായില്‍ സ്ഥിരം താമസമാക്കാനാണ് റോമയുടെ തീരുമാനം. നടി ബെംഗളൂരുവിലാണ് സ്ഥിര താമസം.

മലയാളത്തില്‍ നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ എത്തിയാണ് റോമ പ്രേക്ഷകരുടെ മനസ്സ് കവര്‍ന്നത്. പിന്നീട് പൃഥ്വിരാജിനൊപ്പം ചോക്ലേറ്റിലും മോഹന്‍ലാലിനൊപ്പം ഗ്രാന്‍ഡ് മാസ്റ്ററിലുമെല്ലാം വേഷമിട്ടിട്ടുണ്ട്. നേരത്തെ നിരവധി താരങ്ങള്‍ ഇതുപോലെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.

1

image credit: ech digital instagram

മലയാളത്തില്‍ 25ലേറെ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട് റോമ. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നത് ഗോള്‍ഡന്‍ വിസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍ കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കും. നടി ഭാവനയ്ക്ക് അടുത്തിടെയാണ് ഗോള്‍ഡന്‍ വിസ ലഭിച്ചത്.

ഇസിഎച്ച് ആസ്ഥാനത്തെത്തി തന്നെയായിരുന്നു ഭാവനയുടെ വിസ സ്വീകരിച്ചത്. അടുത്തിടെ നടി നഗ്മ, നടന്‍ നീരജ് മാധവ്, ദിലീപ്, ശ്വേതാ മേനോന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, നടി ലെന, അഞ്ജലി അമീര്‍, നസ്രിയ, ഫഹദ് ഫാസില്‍ എന്നിവര്‍ക്കെല്ലാം ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.

Spity Valley: ഒരിക്കല്‍ നോക്കിയാല്‍ കണ്ണെടുക്കില്ല; ഇത് ഭൂമിയിലെ സ്വപ്‌നലോകം, ഇന്ന് തന്നെ ബാഗ് പാക്ക് ചെയ്‌തോളൂ

നേരത്തെ ഏഴ് വിസകള്‍ യുഎഇ സ്‌കീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. യുഎഇ ജനസംഖ്യയുടെ 85 ശതമാനവും പ്രവാസികളായതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു സ്‌കീം. ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു ഗോള്‍ഡന്‍ വിസ. രണ്ട് മില്യണ്‍ ദിര്‍ഹം നിക്ഷേപമുള്ള പ്രോപ്പര്‍ട്ടി നിക്ഷേപകര്‍ക്കും, വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവര്‍ക്കുമെല്ലാം ഗോള്‍ഡന്‍ വിസ അനുവദിക്കും.

റിമോര്‍ട്ട് വര്‍ക്ക് വിസ രീതിയും ഇതിലുണ്ടായിരുന്നു. ഒരു വര്‍ഷത്തേക്കാണ് ഈ വിസ അനുവദിക്കുക. ജോലിയോ സ്‌പോണ്‍സറോ ഈ വിസ ലഭിക്കുന്നവര്‍ക്ക് ആവശ്യമില്ല. വിദേശ തൊഴിലുടമയ്ക്കായി യുഎഇയില്‍ താമസിക്കുകയും ജോലി ചെയ്യുന്നുവര്‍ക്കുമാണ് ഈ വിസ അനുവദിക്കുന്നത്.

അതേസമയം യുഎഇ നടപ്പാക്കുന്ന പുതിയ പരിഷ്‌കാരങ്ങള്‍ നിലവില്‍ വന്നിട്ടുണ്ട്. കൂടുതല്‍ വിഭാഗക്കാര്‍ക്ക് പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ലഭിക്കാന്‍ പുതിയ മാറ്റങ്ങളിലൂടെ സാധിക്കും. ഗോള്‍ഡന്‍ വിസ ഉടമകള്‍ ആറ് മാസത്തില്‍ അധികം രാജ്യത്തിന് പുറത്ത് താമസിച്ചാലും ഇനി വിസ ക്യാന്‍സലായി പോകില്ല.

ഗോള്‍ഡന്‍ വിസ ഹോള്‍ഡര്‍ മരിച്ചതിന് ശേഷവും വിസയുടെ കാലാവധി അവസാനിക്കുന്നത് വരെ അവരുടെ കുടുംബാംഗങ്ങള്‍ക്ക് യുഎഇയില്‍ തുടാരനാവും. യുഎഇയില്‍ 90 ദിവസം കാലാവധിയുള്ള ടൂറിസ്റ്റ് വിസകള്‍ റദ്ദാക്കിയിട്ടുണ്ട്. പകരം 60 ദിവസത്തെ ടൂറിസ്റ്റ് വിസകളാണ് ഇനി അനുവദിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+