അധിക്ഷേപ കമന്റിന് കിടിലന്‍ നടി സനൂഷയുടെ കിടിലന്‍ മറുപടി: വീണ്ടും പങ്കുവെച്ചത് ഗ്ലാമര്‍ ചിത്രം
പ്രശസ്തതാരങ്ങളുടെ വ്യക്തിജീവതങ്ങളിലേക്കുള്ള മറ്റുള്ളവരുടെ കടന്നുകയറ്റം ഇന്നും ഇന്നലേയും തുടങ്ങിയ കാര്യമല്ല. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങള്‍ സജീവമായതോടെ ഇത് കൂടുതല്‍ ശക്തമാവുകയും പലപ്പോഴും അധിക്ഷേപങ്ങളിലേക്ക് വരെ കടക്കുകുയം ചെയ്തു. നടിമാരാണ് പ്രധാനമായും ഇത്തരം അധിക്ഷേപങ്ങള്‍ക്ക് ഇരയാവുന്നത്.
പലതും ഇത്തര് അധിക്ഷേപങ്ങളോട് പ്രതികരിക്കാതിരിക്കുമ്പോള് ചിലരെങ്കിലും തക്കതായ മറുപടികളുമായി രംഗത്ത് വരികയും ചെയ്യാറുണ്ട്. അത്തരത്തില്‍ താന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു ചിത്രത്തിന് താഴെ മോശം കമന്റ് ഇട്ടയാള്‍ക്ക് ശക്തമായ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രിയതാരം സനൂഷ.
സാരിയിലും ഹോട്ട് ആയി പ്രിയ താരം ഒവിയ ഹെലന്: ചിത്രങ്ങള്‍ വൈറല്‍

സനൂഷ കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രത്തിന് നേരെയായിരുന്നു രൂക്ഷമായ സൈബര്‍ ആക്രമണം ഉണ്ടായത്. ഗ്ലാമര്‍ ചിത്രങ്ങളായിരുന്നു ചിലരെ പ്രകോപിതരാക്കിയത്. സിനിമ ഇല്ലാത്തതിനാല്‍ തുണിയൂരിയും തുണിയുടെ അളവ് കുറച്ചുമുള്ള ചിത്രങ്ങള്‍ വന്ന് തുടങ്ങി. ഇങ്ങനെയെങ്കിലും ആളുകളുടെ ശ്രദ്ധ നേടി വീണ്ടും അവസരം നേടുകയാണ് എന്നൊക്കെയായിരുന്നു കമന്റുകള്‍.

ഇതിനെതിരെ പ്രതികരിച്ചാണ് സനൂഷ രംഗത്ത് എത്തിയത്. വീണ്ടും ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു അധിക്ഷേപങ്ങള്‍ക്കുള്ള താരത്തിന്റെ മറുപടി. വൃത്തിെകട്ട കമന്റുകൾക്കായി കാത്തിരിക്കുകയാണെന്നും തുണിയുടെ അളവ് കുറഞ്ഞെന്ന കമന്റുകൾ കണ്ട് ബോറടിച്ചെന്നും പുതിയ ചിത്രത്തോടൊപ്പം താരം ഫേസ്ബുക്കില്‍ കുറിക്കുന്നു.

സിനിമ ഇല്ലാത്തതിനാൽ തുണിയൂരി അല്ലെങ്കിൽ തുണിയുടെ അളവ് കുറച്ചും എന്നൊക്കെയുള്ള കമന്റസ് കണ്ട് ബോറടിച്ചു എന്നും കൂടുതൽ ഇന്‍ട്രസ്റ്റിങ് ആയ മറുപടികൾ തരാൻ പറ്റിയ, വൃത്തികേടുകൾ വിളിച്ച് പറയാത്തതുമായ കമന്റുകള്‍ പ്രതീക്ഷിച്ച് കൊള്ളുന്നുവെന്നും അറിയിച്ച്കൊണ്ട്, സസ്സ്നേഹം സനുഷ സന്തോഷ്...ആരംഭിച്ചുകൊള്ളൂ.'-താരം ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, പുതിയ ചിത്രത്തിന് താഴെയും ചിലര്‍ അധിക്ഷേപ കമന്റുകളുമായി രംഗത്ത് വന്നിട്ടുണ്ട്. ' ഇപ്പോഴും ബാലതാരമാണെന്നാണ് വിചാരം. എന്തെങ്കിലും കോലം കെട്ടും എന്നിട്ട് നാട്ടുകാരെ കൊണ്ട് വൃത്തികെട്ട കമന്റ് ഇടാൻ പ്രേരിപ്പിക്കുക... ഇതെല്ലാം കണ്ട് സ്വയം ആഹ്ളാദിക്കുക. വല്ലാത്ത ജന്മം തന്നെ.'-എന്നായിരുന്നു ഒരാളുടെ മറുപടി.

ഇതിനും വ്യക്തമായ മറുപടിയുമായി സനൂഷ സന്തോഷ് അപ്പോള്‍ തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. 'എന്ത് ചെയ്യാനാ. ഇടയ്ക്ക് മാത്രം നേര്‍മൽ ആകുന്ന ഒരു ജന്മം. കേസ് കൊടുത്താലോ പിള്ളേച്ചാ'-സനൂഷ അധിക്ഷേപ കമന്റിന് മറുപടിയായി നല്കി. അതേസമയം നിരവധി പേര് താരത്തെ പിന്തുണച്ചും രംഗത്ത് എത്തുന്നുണ്ട്.

രണ്ടായിരത്തില്‍ ദാദാ സാഹിബ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ബാലതാരമായി അഭിനയ രംഗത്ത് എത്തിയ വ്യക്തിയാണ് സനൂഷ സന്തോഷ്. 2004 കാഴ്ച എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും താരത്തെ തേടിയെത്തി.

തുടര്‍ന്ന് മലയാളത്തിലും അന്യഭാഷകളിലും അടക്കം നിരവധി സിനിമകളില്‍ അഭിനയിച്ച താരം ദീലീപ് നായകനായ മിസ്റ്റര്‍ മരുമകന് എന്ന ചിത്രത്തിലൂടെയാണ് നായനിക നടിയായി രംഗപ്രവേശനം ചെയ്യുന്നത്. ഇഡിയറ്റ്സ്, സക്കറിയായുടെ ഗർഭിണികൾ, സപ്തമശ്രീ തസ്കര തുടങ്ങിയ ചിത്രങ്ങളിലും താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.
Recommended Video
ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി ബിഗ് ബോസ് താരം റഷാമി: പുതിയ ഫോട്ടോ ഷൂട്ട് കാണാം
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications