നടി ശരണ്യ ശശി അന്തരിച്ചു: ക്യാന്‍സര്‍ അതിജീവനത്തിന്‍റെ പ്രതീകം, കൊവിഡും ന്യൂമോണിയയും വില്ലനായി
തിരുവനന്തപുരം: നടി ശരണ്യ ശശി അന്തരിച്ചു. ക്യാന്‍സര്‍ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു. അടുത്തിടെ കോവിഡ് ബാധയും സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപ്രതിയില്‍ വെച്ചായിരുന്നു അന്ത്യം. ബ്രെയിന്‍ ട്യൂമര്‍ ബാധിതയായ താരം രോഗാവസ്ഥയോട് പട പൊരുതി ക്യാന്‍സര്‍ അതിജീവനത്തിന്‍റെ പ്രതീകമായിരുന്നു. എന്നാല്‍ കോവിഡിനോടൊപ്പം ന്യൂമോണിയയും പിടികൂടിയ ശരണ്യയുടെ ആരോഗ്യ സ്ഥിതി അടുത്തിടെ അതീവ ഗുരുതരാവസ്ഥയിലായിരുന്നു.
Recommended Video
ബിഗ് ബോസില്‍ കണ്ട ആളേയല്ലാലോ ഇത്, വൈറലായി ഷെഹനാസിന്‍റെ പുതിയ ചിത്രങ്ങള്‍

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെയ് 23 നായിരുന്നു ശരണ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് പിന്നീട് വെന്‍റിലേറ്ററിലേക്കും ഐസിയുവിലേക്കും മാറ്റി. ജൂൺ 10ന് കോവിഡ് നെഗറ്റീവ് ആയതിനെത്തുടർന്ന് മുറിയിലേക്കു മാറ്റിയെങ്കിലും പനി കൂടിയതിനെ തുടര്‍ന്ന് അന്നു രാത്രി തന്നെ വെന്‍റിലേറ്റര്‍ ഐസിയുവിലേക്ക് വീണ്ടും മാറ്റി.
ഗൗണില്‍ കിടിലന്‍ ലുക്കില്‍ എസ്തര്‍ അനില്‍: 44 കിലോയുള്ള താരം ധരിച്ചത് 58 കിലോയുള്ള ഗൗണ്‍

സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായ ശരണ്യയ്ക്ക് 2012 ലാണ് ക്യാന്‍സര്‍ ബാധ സ്ഥിരീകരിക്കുന്നത്. പരിശോധനയില്‍ ബ്രെയിന്‍ ട്യൂമറാണെന്ന് വ്യക്തമായി. തുടര്‍ന്നുള്ള നീണ്ടകാലം ചികിത്സയുടെ കാലമായിരുന്നു. പതിനൊന്ന് തവണയോളം താരം ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. ബ്രെയ്ന്‍ ട്യൂമറുമായി ബന്ധപ്പെട്ട് മാത്രം ഏഴിലേറെ ശസ്ത്രക്രിയകളും തൈറോയ്ഡ് ക്യാന്‍സറുമായി ബന്ധപ്പെട്ട രണ്ടു ശസ്ത്രക്രിയകളും ചെയ്യേണ്ടി വന്നു.

ചികിത്സയുടെ ആദ്യ ഘട്ടം മുതല്‍ തന്നെ ശരണ്യക്ക് താങ്ങായി സീരിയല്‍ കലാകാരന്മാരുടെ സംഘടനയായ ആത്മയുടെ ഭാരവാഹി സീമ ജി.നായര്‍ ഉള്‍പ്പടേയുള്ളവര്‍ കൂടെയുണ്ടായിരുന്നു. ഇവരുടെ നേതൃത്വത്തില്‍ ശരണ്യക്ക് അടുത്തിടെ പുതിയ വീട് നിര്‍മ്മിച്ച് നല്‍കുകയും ചെയ്തിരുന്നു.

കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയാണ് ശരണ്യ ശശി. ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ ശശി സിനിമാ അഭിനയ രംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാര്‍ച്ച് 12 തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയായിരുന്നു ശരണ്യ ഏറെ ശ്രദ്ധ നേടിയത്.

സാധാരണ ജീവിതത്തിലേയ്ക്ക് ശക്തമായ തിരിച്ചു വരവ് നടത്തിയ ശരണ്യ ഒരു ഘട്ടത്തില്‍ സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാവുകയും ചെയ്തിരുന്നു. ഇതിന്‍റെ ഭാഗമായി സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിട്ടുണ്ട്. അമ്മയ്ക്കൊപ്പമാണ് നടി ഇതിൽ പ്രത്യക്ഷപ്പെട്ട നടി തന്റെ അസുഖത്തെ കുറിച്ചും ഇപ്പോഴത്തെ ജീവിത രീതിയുമൊക്കെ തുറന്ന് പറയുകുയം ചെയ്തിരുന്നു.
ബ്രോ ഡാഡിക്ക് ഇടവേള: തെലുങ്ക് താരത്തിന്‍റെ വീട്ടില്‍ അതിഥികളായി എത്തി മോഹന്‍ലാലും നടി മീനയും












Click it and Unblock the Notifications