കൊവിഡിന് പിന്നാലെ ന്യൂമോണിയയും, ശരണ്യ ഐസിയുവില്‍, ഇപ്പോഴത്തെ അവസ്ഥ പറഞ്ഞ് സീമ ജി നായര്‍
സിനിമയിലും മിനിസ്ക്രീനിലും ഒരുപോലെ നിറഞ്ഞ് നിന്ന നടിയായിരുന്നു ശരണ്യ. എന്നാല്‍ അടുത്ത കാലത്തായി നടിയുടെ ജീവിതത്തിലുണ്ടായ പ്രതിസന്ധികള്‍ ജീവിതം തകര്‍ത്ത അവസ്ഥയിലെത്തിച്ചിരിക്കുകയാണ്. മൂന്ന് തവണ ക്യാന്‍സറിനോട് പടവെട്ട് അവര്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. എന്നാല്‍ വീണ്ടും ശരണ്യയെ തോല്പ്പിക്കാനായി മറ്റൊരു പ്രതിസന്ധി കൂടി വന്നിരിക്കുകയാണ്. നടിക്ക് കൊവിഡ് ബാധിച്ചുവെന്നാണ് നടി സീമ ജി നായര്‍ വെളിപ്പെടുത്തുന്നത്. താരത്തിന്റെ യുട്യൂബ് ചാനല്‍ സ്നേഹ സീമയിലൂടെയാണ് ശരണ്യയുടെ ആരോഗ്യനില സീമ വ്യക്തമാക്കിയത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ശരണ്യയുടെ വിശേഷം തിരക്കി നിരവധി പേരാണ് വിളിക്കുന്നത്. എപ്പോഴും എന്താണ് അവളുടെ കാര്യത്തില്‍ പറയേണ്ടത് എന്നറിയില്ല. ഇത്തരത്തില്‍ മുമ്പ് വീഡിയോയുമായി വന്നപ്പോള്‍ ആള്ക്കാര് ഇതെന്താ ഈ വീഡിയോകള്‍ മാത്രമേ ഉള്ളോ എന്ന് പറയും. അപ്പോ പിന്നെ വീഡിയോ ചെയ്യേണ്ട എന്ന് വിചാരിച്ചിരിക്കുവായിരുന്നു. ഇപ്പോ വീഡിയോ ഇടേണ്ട സാഹചര്യമുണ്ടെന്നും സീമ ജി നായര്‍ പറഞ്ഞു.

കഴിഞ്ഞ മാസം 23ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ശരണ്യയെ കൊവിഡായിട്ട് അഡ്മിറ്റ് ചെയ്തിരുന്നു. അതിന് ശേഷം അസുഖം വളരെ ഗുരുതരമായ സാഹചര്യത്തിലേക്ക് പോവുകയാണ് ചെയ്തത്. തുടര്‍ന്ന് ശരണ്യെ വെന്റിലേറ്റര്‍ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. അത് വല്ലാത്ത ക്രിട്ടിക്കല്‍ കണ്ടീഷനായിരുന്നു അപ്പോള്‍. വെന്റിലേറ്റര്‍ ഐസിയുവില്‍ ഒരുപാട് ദിവസം ശരണ്യ കിടന്നുവെന്നും സീമ വ്യക്തമാക്കി.

അതിന് ശേഷം കൊവിഡ് നെഗറ്റീവാകാന്‍ ഒരുപാട് ദിവസമെടുത്തു. ഈ മാസം പത്തിന് മാത്രമാണ് കൊവിഡ് നെഗറ്റീവായത്. അതിന് ശേഷമാണ് റൂമിലേക്ക് കൊണ്ടുവന്നത്. റൂമിലേക്ക് വന്ന ശേഷം കടുത്ത പനിയാണ് ശരണ്യക്ക് ഉണ്ടായിരുന്നത്. കൊവിഡിന് ശേഷമുള്ള സമയത്ത് പനി ശക്തമായി കൂടിയതോടെ വീണ്ടും വെന്റിലേറ്റര്‍ ഐസിയുവിലേക്ക് ശരണ്യയെ മാറ്റി. ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് ആ സമയത്തൊക്കെ കടന്നുപോയത്. വായുവില്‍ കൂടി ശ്വാസം കൊടുത്ത്, തുടര്‍ന്ന് കഫം തുപ്പാന്‍ പോലും പറ്റാത്ത അവസ്ഥ വരെ ശരണ്യക്കുണ്ടായെന്ന് സീമ പറയുന്നു.

അങ്ങനെയാണ് ശരണ്യക്ക് ട്രെക്യോസ്റ്റമി ചെയ്തു. തുടര്‍ന്ന് ശരണ്യക്ക് ഇപ്പോള്‍ തൊണ്ടയില്‍ കൂടിയാണ് ഓക്സിജന്‍ നല്കി കൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ മറ്റൊരു പ്രശ്നം കൂടിയുണ്ടായി. ശരണ്യക്ക് ന്യൂമോണിയ ബാധിച്ചു. ന്യൂമോണിയ വളരെ സീരിയസായി. ഒരുതരത്തിലും കഫം പുറത്തേക്ക് എടുക്കാനാവാത്ത അവസ്ഥയിലായിരുന്നു അവള്. ഒന്നിന് പിറകെ ഒന്നായി എല്ലാ ഗുരുതര രോഗങ്ങളിലൂടെയും പോയ് കൊണ്ടിരിക്കുകയായിരുന്നു ശരണ്യ.

ചികിത്സയ്ക്ക് ഇത്രയേ ചെലവ് വരൂ എന്ന ആശ്വാസത്തിലായിരുന്നു ഞങ്ങള്‍. ശ്രീചിത്രയില്‍ ചികിത്സ നടന്നപ്പോള്‍ സാമ്പത്തിക കാര്യങ്ങളില്‍ പ്രശ്നമില്ലായിരുന്നു. എന്നാല്‍ സ്വകാര്യ ആശുപത്രിയിലേക്ക് ശരണ്യയെ മാറ്റിയപ്പോള്‍ കൈയ്യില്‍ നില്ക്കാന് കഴിയാത്ത തരത്തിലുള്ള ചികിത്സാ ചെലവുകളാണ് വന്നിരിക്കുന്നത്. 36 ദിവസം അവിടെ ചികിത്സിച്ചു. അവിടെ ചെലവുകള്‍ ഊഹിക്കാമല്ലോ? ആശുപത്രിയെ കുറ്റം പറയാനാവില്ല.അവിടെ കാര്യങ്ങള്‍ അങ്ങനെയാണ്. കിട്ടാവുന്നതില്‍ ഏറ്റവും മികച്ച ചികിത്സയാണ് നല്‍കുന്നത്. വില കൂടി ആന്റി ബയോട്ടിക്കുകള്‍ കൊടുക്കുന്നു. അതിലും വില കൂടി മരുന്നുകള്‍ ഇല്ലെന്നും സീമ പറഞ്ഞു.

ന്യൂമോണിയ വന്നു, കൊവിഡ് വന്നു. ട്രക്യോസ്റ്റമി ചെയ്തു, വെന്റിലേറ്റര്‍ ഐസിയുവിലായിരുന്നു. ബെഡ്സോറും വന്നു തുടങ്ങി കഴിഞ്ഞു. ഇന്ഫെക്ഷന് വളരെ വേഗത്തില്‍ ബെഡ്സോര്‍ വരുന്നതിലൂടെ ഉണ്ടാവും. ഇനി വീട്ടിലേക്ക് മാറ്റിയാല്‍ ഓക്സിജന്‍ സപ്പോര്‍ട്ട് പരമാവധി വേണമെന്നാണ് ഡോക്ടമാര്‍ പറഞ്ഞിരിക്കുന്നത്. ഒപ്പം നഴ്സും ഉണ്ടാവണമെന്ന് പറഞ്ഞിട്ടുണ്ട്. ഇന്നലെ കീമോയും തുടങ്ങിയിട്ടുണ്ട്. പെട്ടെന്ന് ആശുപത്രിയിലേക്ക് മാറാനാവാത്തത് കൊണ്ട് ആര്‍സിസിയിലെ ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോഴുള്ള ആശുപത്രിയില്‍ തന്നെ കീമോ ചെയ്യാന്‍ തുടങ്ങിയത്. ശരണ്യക്ക് ഇപ്പോള്‍ ട്രക്യോസ്റ്റമി ചെയ്തത് കൊണ്ട് സംസാരിക്കാനാവില്ല. ഇനിയും കുറച്ച് ദിവസം കഴിയും അവള് സംസാരിക്കാനെന്നും സീമ ജി നായര്‍ വ്യക്തമാക്കി.

ശരിക്കും പറഞ്ഞാല്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. കാല് ചുവട്ടിലെ മണ്ണെല്ലാം നീങ്ങി ഇപ്പോള്‍ ഒരു ഗര്‍ത്തമാണ് ഉള്ളത്. എന്താണെന്ന് അറിയില്ല. ഈ അവസരത്തില്‍ എല്ലാവരുടെയും പ്രാര്‍ത്ഥന വേണം. ഇത്രയും അസുഖങ്ങള്‍ വന്നിട്ടും കൊവിഡിന് ശേഷവും ശരണ്യ ജീവിതത്തിലേക്ക് മടങ്ങി വന്നുകൊണ്ടിരിക്കുകയാണ്. ഇനിയെല്ലാം ഒരു ചോദ്യം ചിഹ്നമാണ്. നിങ്ങളെ അറിയിക്കേണ്ട കാര്യങ്ങള്‍ ഇനിയും അറിയിക്കുന്നതായിരിക്കും. ശരണ്യയ്ക്ക് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും സീമ ജി നായര്‍ പറഞ്ഞു.
Recommended Video
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications