ഞാൻ എന്ത് ചെയ്യും, പണമുള്ളവർ എല്ലാം കെട്ടിപ്പൂട്ടി വെക്കുന്നു; വികാരനിർഭരയായി സീമ ജി നായർ
അഭിനയ രംഗത്തേക്കാള്‍ സാമൂഹ്യ പ്രവർത്തനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന വ്യക്തിത്വം എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന നടിയാണ് സീമ ജി നായർ. താരങ്ങള്‍ക്ക് മാത്രമല്ല, സഹായവുമായി ആര് തന്റെ മുന്നില്‍ എത്തിയാലും തന്നാലാവും വിധം സഹായങ്ങള്‍ നല്‍കുന്ന സീമ ജി നായർക്ക് ഇതിന് വേണ്ടി മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടാനും മടിയില്ല.
പലപ്പോഴും ഇത്തരത്തില്‍ ആളുകളുടെ സമീപിക്കാറുണ്ടെങ്കിലും ചിലരെങ്കിലും പൈസ ഉണ്ടായിട്ടും എല്ലാം കെട്ടിപ്പൂട്ടിവെക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നതെന്നാണ് സീമ ജി നായർ തന്നെ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പില്‍ വ്യക്തമാക്കുന്നത്. താരം പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ശുഭദിനം. കുറെ കുറിപ്പുകൾ ബാക്കി നിൽക്കുന്നു ..ഒന്നും എഴുതാൻ പറ്റുന്നില്ല. കഴിഞ്ഞ ദിവസം ഷഹീൻ അയച്ച കുഞ്ഞിന്റെ വീഡിയോ ഞാൻ പങ്ക് വെച്ചിരുന്നു. അത് കഴിഞ്ഞു 100 രൂപ ചലഞ്ചുമായി വന്നു. എന്നിട്ടും ചികിത്സക്കുള്ള പണം തികഞ്ഞിട്ടില്ല. ഷഹീൻ എന്ന സാമൂഹിക പ്രവർത്തകൻ പനികൂടി ആശുപത്രി കിടക്കയിൽ കിടക്കുമ്പോളും എന്നോട് പങ്കുവെച്ച ആശങ്ക സ്വന്തം ആരോഗ്യത്തെ കുറിച്ചായിരുന്നില്ല.

മറിച്ച് ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിനെ കുറിച്ചായിരുന്നു. ഇപ്പോളും പലനാടുകളിൽ നിന്നും ഓരോ ജീവൻ രക്ഷിക്കാൻ വേണ്ടി സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർ വിളിക്കുന്നു. ഓരോ പോസ്റ്റുകളും വിഡിയോസും എന്റെ പേജിൽ ഇടാൻ അഭ്യർത്ഥിക്കുന്നു. ഞാൻ എന്ത് ചെയ്യും. പണമുള്ളവർ എല്ലാം കെട്ടിപ്പൂട്ടി വെക്കുന്നു.

ഇവിടുന്നു പോകുമ്പോൾ ഒന്നും കൊണ്ടുപോവാൻ പറ്റില്ലയെന്നറിയാം എങ്കിലും സമ്പാദിച്ചു കൂട്ടുവാണ്. വരും തലമുറയ്ക്ക് വേണ്ടി. അവർ സുഖിച്ചു ജീവിക്കാൻ വേണ്ടി. അതൊക്കെ എന്തായി തീരുമെന്ന് കണ്ടറിയണം. പണമില്ലാത്തവർ ഇല്ലായ്മയെക്കുറിച്ചോർത്തു ദുഖിക്കുന്നു. കൊടുക്കാൻ ആഗ്രഹം ഉണ്ടാവും. പക്ഷെ അതിനുള്ള വഴി കണ്ടെത്താനാവാതെ വിഷമിക്കുന്നു.
Hair loss: മുടി കൊഴിച്ചിലാണോ നിങ്ങളുടെ പ്രശ്നം; ഇതാ നെല്ലിക്കയിലുണ്ട് പരിഹാരം, താരനും അത്ഭുത മരുന്ന്

ഇതിനിടയിൽ ഉള്ളവന്റെയും ഇല്ലാത്തവന്റെയും മുന്നിൽ ഗതികേടുകൾ കൊണ്ട് ആശുപത്രി ചെലവ് താങ്ങാൻ പറ്റാതെ കൈ നീട്ടുന്നു. സത്യത്തിൽ എന്ത് ചെയ്യണമെന്നറിയില്ല. ഇതിനൊക്കെയാണ് ഗവൺമെന്റ് സംവിധാനങ്ങൾ ഉണ്ടാവേണ്ടത് വാഗ്ദാനങ്ങൾ ഏറെ ഉണ്ടവുമെങ്കിലും ഇതൊക്കെ ഒന്ന് പ്രാവർത്തികമാക്കി കിട്ടാൻ.

അതൊക്കെ ഒന്ന് കാണാൻ നമ്മുടെ ഈ ജന്മത്തിനു കഴിയുമോ ..കൂണുകൾ മുളച്ചു പൊങ്ങുന്നതുപോലെ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രികൾ ഇവിടെയുണ്ടാവുന്നു ..ഇപ്പോഴത്തെ കാലത്തു ഏറ്റവും ലാഭം കൂടിയ ബിസിനസ് ..സാധാരണക്കാരുടെ നടുവൊടിക്കാൻ കുറെ അസുഖങ്ങളും ..












Click it and Unblock the Notifications