എന്തുപറ്റി യുവനടി ശിവാനിക്ക്? പുതിയ വീഡിയോ വൈറല്‍... തകര്‍ന്ന് പോയവര്‍ക്ക് പ്രചോദനം
പ്രതിസന്ധികളുടെ നടുവില്‍ നിന്ന് വെല്ലുവിളികളെ എനിക്ക് ഭയമില്ല എന്ന് പറയുന്നുവെങ്കില്‍ അത് ആത്മധൈര്യത്തിന്റേതാണ്. നടി ശിവാനി ഭായ് അത്തരത്തിലുള്ള മനക്കരുത്തിന്റെ പ്രതീകമായി മാറുന്നു. കൊടുങ്കാറ്റുകളെ ഞാന്‍ ഭയപ്പെടുന്നില്ല എന്ന അവരുടെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
ക്യാന്‍സര്‍ രോഗത്തോട് പോരാടുന്ന ശിവാനി സമീപകാലത്ത് വരെ ഒത്തിരി പടങ്ങളില്‍ നായിക വേഷവും മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പവും അഭിനയിച്ച താരമാണ്. കൊവിഡില്‍ നിന്ന് മുക്തയാകവെയാണ് നടിയെ ക്യാന്‍സര്‍ പിടികൂടുന്നത്. അറിയാം കൂടുതല്‍ വിവരങ്ങള്‍...
പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കൈ നിറയെ സർപ്രൈസുകൾ നൽകി ദുല്‍ഖർ സൽമാൻ

കൊടുങ്കാറ്റുകളെ ഞാന്‍ ഭയപ്പെടുന്നില്ല. എന്റെ കപ്പല്‍ എങ്ങനെ പായിക്കണമെന്ന് ഞാന്‍ പഠിക്കുകയാണ്. ക്യാന്‍സര്‍ പോരാട്ടം ആരംഭിച്ചിരിക്കാം. എന്നാല്‍ ഞാനിത് പൂര്‍ത്തിയാക്കും- ഇതാണ് പുതിയ വീഡിയോയില്‍ ശിവാനി കുറിച്ച വാക്കുകള്‍. ശിവാനിയുടെ പുതിയ വീഡിയോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

കീമോ കഴിഞ്ഞിരിക്കുകയാണ് ശിവാനി. ഈ രൂപത്തില്‍ തന്നെയാണ് അവര്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. ഇതാണ് ഏവരെയും അമ്പരപ്പിച്ചതും. പലരും മാരകമായ രോഗങ്ങള്‍ വരുമ്പോള്‍ മാനസികമായി തളരുന്നതാണ് കാഴ്ച. എന്നാല്‍ അപൂര്‍വമായിട്ടാണ് മനക്കരുത്ത് കൊണ്ട് പ്രതിരോധിക്കുന്നവരെ കാണുക. നടന്‍ ഇന്നസെന്റ് ഇത്തരത്തില്‍ മാതൃകയായ വ്യക്തിയാണ്.

ഏപ്രിലിലാണ് നടി ശിവാനിക്ക് കൊവിഡ് രോഗം ബാധിച്ചത്. ഇതില്‍ നിന്ന് മുക്തമായതിന് പിന്നാലെ താരത്തിന് ചില ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടു. ബയോപ്‌സി എടുത്തു. പിന്നീട് ക്യാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ചു. നടി തന്നെയാണ് കഴിഞ്ഞ മാസം ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി ലോകത്തെ അറിയിച്ചത്.

എട്ട് കീമോ ചെയ്യണം എന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. നീളന്‍ മുടി നഷ്ടപ്പെടുമ്പോഴുള്ള വേദന നടി സൂചിപ്പിച്ചു. എങ്കില്‍ ആത്മവിശ്വാസത്തോടെയാണ് നടി കാര്യങ്ങള്‍ നേരിടുന്നത്. രോഗാവസ്ഥ പങ്കുവെക്കുമ്പോഴും പ്രചോദനമാകുന്നതാണ് താരത്തിന്റെ വാക്കുകള്‍. പ്രതിസന്ധികളെ നേരിടാന്‍ ഉറച്ച ഒരു മനസുണ്ട് ശിവാനിക്ക്.

മോഹന്‍ലാല്‍ നായകനായ ചിത്രം ഗുരുവില്‍ ബാലതാരമായിട്ടാണ് ശിവാനി അഭിനയ രംഗത്തെത്തിയത്. നടിയുടെ ഭര്‍ത്താവ് പ്രാശാന്ത് പരമേശ്വരന്‍ ഐപിഎല്‍ താരമാണ്. കുടുംബത്തോടൊപ്പം ചെന്നൈയിലാണ് ഇപ്പോള്‍ താമസം. അറിയപ്പെടുന്ന മോഡലും യുഎസ് ഗ്ലോബല്‍ സ്‌പോര്‍ട്‌സ് അക്കാദമിയുടെ ബിസിനസ് മേധാവിയുമാണ് ശിവാനി.

മമ്മൂട്ടിക്കൊപ്പവും ജയറാമിനൊപ്പവുമെല്ലാം അഭിനയിച്ച നടിയാണ് ശിവാനി ഭായ്. അണ്ണന്‍ തമ്പിയില്‍ മമ്മൂട്ടിയുടെ സഹോദരിയായിട്ടാണ് അഭിനയിച്ചത്. രഹസ്യപ്പോലീസില്‍ ജയറാമിന്റെ നായികയായും. ചൈനാ ടൗണ്‍, യക്ഷിയും ഞാനും തുടങ്ങിയ മലയാള ചിത്രങ്ങളിലും ഒട്ടേറെ തമിഴ് ചിത്രങ്ങളിലും വേഷമിട്ട നടിയാണ് ശിവാനി ഭായ്.
നടി ശിവാനി ഭായി പങ്കുവച്ച പുതിയ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications