ക്ഷമയെ പരീക്ഷിക്കുന്ന സൈബര്‍ ബുള്ളിയിംഗിന് ഇരയായിട്ടുണ്ട്, സ്ത്രീകളും ഇക്കൂട്ടത്തിലുണ്ടെന്ന് സ്വാസിക
കൊച്ചി: സിനിമയില്‍ സൈബര്‍ ബുള്ളിയിംഗ് ഉണ്ടെന്ന് നടി സ്വാസിക. നേരത്തെ സീരിയലില്‍ നിന്ന് സിനിമയിലേക്ക് മടങ്ങിയെത്തി സജീവമായിരിക്കുകയാണ് നടി. ഇതിനിടെയാണ് മലയാള സിനിമയില്‍ ദുഷ്പ്രവണതകള്‍ ഉണ്ടെന്ന് നടി വ്യക്തമാക്കുന്നത്. തനിക്കും ഇത്തരത്തില്‍ വിവേചനം നേരിട്ടിട്ടുണ്ട്. സീരിയലില്‍ നിന്നും സിനിമയില്‍ എത്തുന്നവര്‍ വിവേചനം നേരിടാറുണ്ടെന്ന് നടി വ്യക്തമാക്കി. അതേസമയം ഇത് ചെറിയ രീതിയിലുള്ളത് അല്ലെന്നും സ്വാസിക പറഞ്ഞു. ചിലത് സഹിക്കാവുന്നതിലും അപ്പുറമുള്ളതാണെന്നും നടി പറയുന്നു.

എന്നെ സംബന്ധിച്ച് കരിയറിന്റെ തുടക്കം സിനിമയിലൂടെയായിരുന്നു. പിന്നെ ഒരു ഇടവേളയ്ക്ക് ശേഷമാണ് ഞാന്‍ സീരിയല്‍ ചെയ്തത്. ഇപ്പോള്‍ വീണ്ടും ഞാന്‍ സിനിമ ചെയ്യുകയാണ്. വിവേചനങ്ങളൊക്കെ ഞാനും പലതരത്തില്‍ നേരിട്ടിട്ടുണ്ട്. തുടക്കത്തില്‍ ചെറിയ മാനസിക വിഷമം ഉണ്ടായിരുന്നെങ്കിലും അര്‍ഹിക്കുന്ന അവണനയോടെ അതെല്ലാം തള്ളിക്കളയാന്‍ സാധിച്ചു. പിന്നെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഈ പ്രസ്‌നം ഒന്നും നേരിടേണ്ടി വന്നിട്ടില്ല. സീരിയല്‍ കണ്ടിട്ട് എന്റെ പ്രകടനം ഇഷ്ടമായി അവരുടെ സിനിമയിലേക്ക് എന്നെ വിളിച്ചവരും ധാരാളമുണ്ടെന്നും സ്വാസിക പറഞ്ഞു.
സൈബര്‍ ബുള്ളിയിംഗ് ഒക്കെ മലയാള സിനിമയിലുണ്ട്. ക്ഷമയെ പരീക്ഷിക്കുന്ന തരത്തിലുള്ള സൈബര്‍ ബുള്ളിയിംഗിന് ഞാന്‍ ഇരയായിട്ടുണ്ട്. ഇതൊന്നും ഇനിയും സഹിക്കാന്‍ പറ്റില്ലെന്ന് കണ്ടാണ് സൈബര്‍ സെല്ലിനെ ഞാന്‍ സമീപിച്ചത്. സൈബര്‍ ബുള്ളിയിംഗ് പുരുഷന്‍മാര്‍ മാത്രം നടത്തുന്ന ഒന്നല്ല. ഇതില്‍ സ്ത്രീകളും ഉണ്ട്. സൈബര്‍ ബുള്ളിയിംഗ് നടത്തുന്ന സ്ത്രീകളും ധാരാളമുണ്ട്. ഇത്തരക്കാരെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി എടുക്കണം. ഇനിയുള്ള കാലഘട്ടത്തില്‍ പരസ്പര ബഹുമാനത്തോടെ ജീവിക്കാന്‍ കുട്ടിക്കാലം മുതല്‍ കൗണ്‍സിലിംഗ് നല്‍കേണ്ടി വരുമെന്നും സ്വാസിക പറഞ്ഞു.
നടി സ്വാസിക മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ ഇത്തരം പല നടിമാരും സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. നടി പാര്‍വതിക്കെതിരെ കസബ സിനിമയുമായി ബന്ധപ്പെട്ട് കടുത്ത ആക്രമണമുണ്ടായിരുന്നു. പിന്നീട് സ്ത്രീകള്‍ രൂപീകരിച്ച ഡബ്ല്യുസിസിക്കെതിരെയും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ആക്രമണമുണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ സ്വാസികയും തുറന്നു പറഞ്ഞിരിക്കുന്നത്. അടുത്തിടെ വാസന്തി എന്ന സിനിമയിലെ പ്രകടനത്തിന് സ്വാസികയ്ക്ക് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. മലയാള സിനിമയില്‍ സ്വാസിക ഇതോടെ ചര്‍ച്ച ചെയ്യുന്ന നടിയായും മാറി.












Click it and Unblock the Notifications