Get Updates
Get notified of breaking news, exclusive insights, and must-see stories!

കല്‍പ്പനയുടെ മരണത്തോടെ പട്ടിണിയിലായി; നടി ഉര്‍വശിയുടെ സഹോദര ഭാര്യ ജീവനൊടുക്കി

ചെന്നൈ: വളരെ ദുഃഖകരമായ ഒരു വാര്‍ത്തയാണ് വന്നിരിക്കുന്നത്. നടി ഉര്‍വശിയുടെ സഹോദരന്റെ ഭാര്യയായിരുന്ന പ്രമീള ആത്മഹത്യ ചെയ്തു. കടുത്ത ദാരിദ്ര്യവും അസുഖവുമെല്ലാമാണ് അവരെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചത്. പ്രമീളയുടെ സഹോദരന്‍ സുശീന്ദ്രനും ആത്മഹത്യ ചെയ്തിട്ടുണ്ട്. വില്ലുപുരത്താണ് ഇവര്‍ താമസിച്ചിരുന്നത്. ദിവസങ്ങളായി വീട് തുറക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

Recommended Video

cmsvideo
    കല്‍പ്പനയുടെ മരണത്തോടെ പട്ടിണി.രോഗവും ദാരിദ്ര്യവും മൂലം സഹോദരങ്ങള്‍ ജീവനൊടുക്കി

    പോലീസെത്തി പരിശോധിച്ചപ്പോള്‍ രണ്ടുപേരും ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. വീട് പരിശോധിച്ച പോലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. അതില്‍ അന്തരിച്ച നടി കല്‍പ്പനയെ കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ടെന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ...

    1

    പ്രമീള സഹോദരന്‍ സുശീന്ദ്രനൊപ്പമായിരുന്നു താമസം. നടി ഉര്‍വശിയുടെ സഹോദനുമായുള്ള വിവാഹ ബന്ധം ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രമീള വേര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് സഹോദരനൊപ്പം താമസം തുടങ്ങിയത്. സുശീന്ദ്രന്‍ അവിവാഹിതനാണ്. ഇരുവരും വില്ലുപുരത്തെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. അയല്‍വാസികള്‍ക്ക് തോന്നിയ സംശയമാണ് മരണ വാര്‍ത്ത പുറത്തുവരാന്‍ ഇടയാക്കിയത്.

    2

    രണ്ടു ദിവസമായി വീട് തുറന്നിരുന്നില്ല. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. സംശയം തോന്നിയ ഇവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തിയാണ് വീട് തുറന്ന് പരിശോധിച്ചത്. ഈ വേളയില്‍ രണ്ടു പേരും ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. മൃതദേങ്ങള്‍ അഴുകി തുടങ്ങിയിരുന്നു.

    3

    വീട് വിശദമായി പരിശോധിച്ചപ്പോള്‍ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. പ്രമീളയുടെയും സഹോദരന്റെയും ജീവിതം ഏതാനും വരികളില്‍ വിവരിക്കുന്നതായിരുന്നു ആത്മഹത്യാ കുറിപ്പ്. കടുത്ത ദാരിദ്ര്യത്തിലാണ് ഇരുവരും കഴിഞ്ഞിരുന്നത്. ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും കുറിപ്പില്‍ പറയുന്നു. രണ്ടുപേര്‍ക്കും വിവിധ അസുഖങ്ങളുമുണ്ടായിരുന്നു. തുടര്‍ന്നാണ് ജീവിതം അവസാനിപ്പിക്കുക എന്ന കടുത്ത തീരുമാനത്തിലേക്ക് എത്തിയത്.

    4

    വീടിന്റെ വാടക കൊടുക്കാനുണ്ടെന്ന് ആത്മഹത്യാ കുറിപ്പില്‍ പ്രമീള പറയുന്നു. വീട്ടിലെ വസ്തുക്കള്‍ വിറ്റ് വീട്ടുടമയ്ക്ക് വാടക നല്‍കണമെന്നും അതിലുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യരുത് എന്ന അപേക്ഷയും ഇരുവരും മുന്നോട്ട് വച്ചു. എന്നാല്‍ പോലീസ് ഇക്കാര്യം പരിഗണിച്ചില്ല. ഭാവിയില്‍ നിയമ കുരുക്കിന് സാധ്യതയുള്ളതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു.

    5

    നടി കല്‍പ്പനയാണ് പ്രമീളയ്ക്ക് വേണ്ട സാമ്പത്തിക സഹായം ചെയ്തിരുന്നത്. കല്‍പ്പനയുടെ വിയോഗത്തിന് ശേഷം പ്രമീള കൂടുതല്‍ പ്രതിസന്ധിയിലായി. മരുന്ന് വാങ്ങാനും ഭക്ഷണത്തിനുമുള്ള പണം കണ്ടെത്താന്‍ പ്രയാസപ്പെട്ടു. കല്‍പ്പന ഇടയ്ക്കിടെ നല്‍കിയിരുന്ന പണമായരുന്നു ഇവര്‍ക്ക് ആശ്രയം. മറ്റാരും സഹായിക്കാനെത്തിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

    6

    കല്‍പ്പന രഞ്ജിനി എന്ന നടി, കല്‍പ്പന എന്ന പേരിലാണ് സിനിമാ രംഗത്ത് അറിയപ്പെട്ടത്. ഹൈദരാബാദില്‍ 2016ലാണ് കല്‍പ്പന മരിച്ചത്. കല്‍പ്പനയുടെ വിടവ് നികത്താന്‍ മലയാള സിനിമാ ലോകത്തിന് ഇന്നും സാധിച്ചിട്ടില്ല എന്നാണ് സിനിമാ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ബന്ധുക്കള്‍ക്ക് രഹസ്യമായി സാമ്പത്തിക സഹായം നല്‍കിയിരുന്നു കല്‍പ്പന. പ്രമീളയുടെ മരണത്തിന് ശേഷം ഇക്കാര്യം കൂടുതല്‍ വ്യക്തമാകുകയാണ്.

    വാലന്റൈന്‍ ദിനത്തില്‍ അടിപൊളി ചിത്രങ്ങളുമായി നയന്‍താര; ആരും കൊതിക്കുന്ന ലുക്ക്

    7

    തെന്നിന്ത്യന്‍ സിനിമകളിലെ നിറസാന്നിധ്യമയാണ് ഉര്‍വശി. ഒരുകാലത്ത് മലയാള സിനിമയില്‍ പകരം വെക്കാനില്ലാത്ത നടിയായിരുന്നു ഇവര്‍. അടുത്ത കാലത്തായി വീണ്ടും ഉര്‍വശി സജീവമാണ്. തമിഴ് സിനിമയിലും തിരക്കുള്ള താരമാണ് ഉര്‍വശി. ബദായി ഹോ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയ വീട്ടിലെ വിശേഷങ്ങള്‍ ആണ് ഉര്‍വശിയുടേതായി പുറത്തിറങ്ങാനുള്ള അടുത്ത തമിഴ് ചിത്രം. സത്യരാജിനൊപ്പമാണ് ഇതില്‍ ഉര്‍വശി എത്തുന്നത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+