എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്‌ച; സമ്മർദ്ദത്തിന് ഒടുവിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, ഉത്തരവിറക്കി
തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയ എഡിജിപി എംആർ അജിത്‌കുമാറും ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്‌ചയിൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച നിർദ്ദേശം ഡിജിപിക്ക് നൽകിയെന്നാണ് ലഭ്യമായ വിവരം. അന്വേഷണത്തിന് ഉത്തരവ് പുറത്തിറക്കുകയും ചെയ്‌തിട്ടുണ്ട്.
രണ്ട് പ്രമുഖ ആർഎസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്‌ച നടത്തിയത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിലാണ് അന്വേഷണം നടത്തുക. ഭരണപക്ഷ എംഎൽഎ ആയ പിവി അൻവറായിരുന്നു ആദ്യം വിഷയം ഉന്നയിച്ചത്. തുടർന്ന് പ്രതിപക്ഷം ഇക്കാര്യം ഏറ്റെടുക്കുകയും വലിയ ആയുധമായി സർക്കാരിനെതിരെ ഉന്നയിക്കുകയും ചെയ്യുകയായിരുന്നു.

എഡിജിപി എംആർ അജിത്കുമാറിനൊപ്പം ആർഎസ്എസ് നേതാക്കളെ കണ്ടവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തമെന്നാണ് സൂചന. എഡിജിപിയുടെ സുഹൃത്തും പ്രമുഖ ആർഎസ്എസ് നേതാവുമായ ജയകുമാറിന്റെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് ജയകുമാറിന് നൽകിയിട്ടുണ്ട്. ഇനി നടപടിക്രമങ്ങൾ വൈകില്ലെന്നാണ് വിവരം.
നേരത്തെ പ്രമുഖ ആർഎസ്എസ് നേതാക്കളായ ദത്താത്രേയ ഹൊസബാളെ, രാം മാധവ് എന്നിവരുമായി അജിത്കുമാർ കൂടിക്കാഴ്‌ച നടത്തിയെന്നായിരുന്നു ആരോപണം. തൃശൂരിലും തിരുവനന്തപുരത്തും വെച്ച് അജിത്കുമാർ ഈ നേതാക്കളെ കണ്ടിരുന്നു. ഇതിലാണ് ഇപ്പോൾ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയ എംആർ അജിത്കുമാർ ആർഎസ്എസ് നേതാക്കളുമായി എന്തിന് കൂടിക്കാഴ്‌ച നടത്തിയെന്നായിരുന്നു പ്രധാനമായും ഉയർന്ന ചോദ്യം. പ്രതിപക്ഷം മാത്രമല്ല വിഷയത്തിൽ സർക്കാരിലെ ഘടക കക്ഷികളും അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. തൃശൂർ തോൽവിയുടെ പശ്ചാത്തലത്തിൽ സിപിഐ വിഷയത്തിൽ നിലപാട് കടുപ്പിക്കുകയും ചെയ്‌തിരുന്നു.
അങ്ങനെയാണ് മുന്നണി യോഗത്തിൽ അന്വേഷണം നടത്താമെന്ന ഉറപ്പ് മുഖ്യമന്ത്രി നൽകിയത്. എന്നാൽ ഇതുവരെയും ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയിരുന്നില്ല. തൃശൂർ പൂരം കലക്കി ബിജെപിക്ക് ജയത്തിനുള്ള അവസരം ഒരുക്കിയത് എംആർ അജിത് കുമാർ ആണെന്നായിരുന്നു പ്രധാനമായും ഉയർന്ന ആരോപണം.
അതേസമയം, തൃശൂർ പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത്കുമാർ സമർപ്പിച്ച റിപ്പോർട്ട് പൂർണമായും തള്ളി ഡിജിപി രംഗത്ത് വന്നതായാണ് സൂചന. അജിത്കുമാർ സമർപ്പിച്ച റിപ്പോർട്ടിൽ ഡിജിപി ദർവേഷ് സാഹിബ് വിയോജിപ്പ് രേഖപ്പെടുത്തിയതായാണ് വിവരം. എഡിജിപിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഡിജിപി നടത്തിയതെന്നാണ് സൂചന.
പൂരം അലങ്കോലപ്പെട്ടതിന് പിന്നിൽ തിരുവമ്പാടി ദേവസ്വത്തിന്റെ സംശയാസ്‌പദ നീക്കമുണ്ടായെന്ന എഡിജിപിയുടെ കണ്ടെത്തൽ വലിയ വിവാദങ്ങൾക്കും വഴിയൊരുക്കിയിട്ടുണ്ട്. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാണ് ഡിജിപിയുടെ നിർദ്ദേശം. ഇനി ജുഡീഷ്യൽ അന്വേഷണം ഇക്കാര്യത്തിൽ പ്രഖ്യാപിക്കുമോ എന്നതുൾപ്പെടെ ഇന്നറിയാം.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications