Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിഡ്ഢിത്തം കാണിക്കല്ലേ ബാലു സാറേ'... ദിലീപിന്റെ വാക്കുകളുമായി ആദിത്യന്‍ ജയന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് പുതിയ ദിശയിലേക്ക് കടക്കുകയാണ്. പ്രതിയായ ദിലീപിനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. അറസ്റ്റ് രേഖപ്പെടുത്താന്‍ അന്വേഷണ സംഘവും തടസ നീക്കങ്ങളുമായി ദിലീപും മുന്നോട്ട് പോകുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. ചാനല്‍ ചര്‍ച്ചകളില്‍ പ്രധാന വിഷയം ദിലീപിനെതിരായ കേസാണ്. ദിലീപിന് കോടതിയില്‍ അമിത പരിഗണന ലഭിക്കുന്നു എന്നാണ് ആക്ഷേപം.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസ് പൊളിഞ്ഞപ്പോള്‍ മറ്റൊരു കേസില്‍ ദിലീപിനെ കുടുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ദിലീപിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. ദിലീപിനെ പിന്തുണച്ച് പതിവായി രംഗത്തുവരുന്ന വ്യക്തിയാണ് നടന്‍ ആദിത്യന്‍ ജയന്‍. അദ്ദേഹം പുതിയ വീഡിയോ പങ്കുവച്ചിരിക്കുകയാണിപ്പോള്‍....

1

2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. തൊട്ടടുത്ത വര്‍ഷം വിചാരണ നടപടികള്‍ ആരംഭിച്ചെങ്കിലും നാല് വര്‍ഷം പിന്നിട്ടിട്ടും വിചാരണ പൂര്‍ത്തിയാട്ടില്ല. ഈ മാസം വിചാരണ പൂര്‍ത്തിയാക്കണമെന്ന് നേരത്തെ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. സ്ത്രീകള്‍ ആക്രമിക്കപ്പെട്ട കേസ് വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്നാണ് നേരത്തെയുള്ള സുപ്രീംകോടതി നിര്‍ദേശം.

2

ഈ മാസം വിചാരണ പൂര്‍ത്തിയാകുമെന്ന് കരുതിയിരിക്കെയാണ് ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുണ്ടായത്. മൂന്ന് ആരോപണങ്ങളാണ് അദ്ദേഹം പ്രധാനമായും ഉന്നയിച്ചത്. അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തി, നടി ആക്രമിക്കപ്പെട്ട വീഡിയോ വീട്ടില്‍ വച്ച് ദിലീപ് കണ്ടു, ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ നേരത്തെ ബന്ധമുണ്ട് എന്നിവയായിരുന്നു ആരോപണങ്ങള്‍.

3

അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ സംഭവത്തിലാണ് ദിലീപിനെതിരെ പുതിയ കേസ് എടുത്തിരിക്കുന്നത്. ഡിവൈഎസ്പി ബൈജു പൗലോസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഇതില്‍ ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം നീക്കം നടത്തിയെങ്കിലും ദിലീപ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

4

ദിലീപിനെ കേസില്‍ കുടുക്കിയതാണ് എന്ന് വിശ്വസിക്കുകയും വാദിക്കുകയും ചെയ്യുന്ന നിരവധി പേരുണ്ട്. രാഹുല്‍ ഈശ്വര്‍, സജി നന്ത്യാട്ട്, അഡ്വ. ശ്രീജിത് പെരുമന, നടന്‍ ആദിത്യന്‍ ജയന്‍... തുടങ്ങി നിരവധി പേര്‍ ഈ ഗണത്തിലാണ്. ആദിത്യന്‍ ജയന്‍ പലപ്പോഴും ദിലീപിനെ പരസ്യമായി പിന്തുണച്ചിരുന്നു. അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന പ്രതികരണങ്ങള്‍ ഏറെ ചര്‍ച്ചയാകാറുമുണ്ട്.

5

ദിലീപ് നിരപരാധിയാണെന്നും ബാലചന്ദ്ര കുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നുമാണ് ആദിത്യന്‍ ജയന്റെ അഭിപ്രായം. ദിലീപ് നായകനായ റണ്‍വേ എന്ന ചിത്രത്തിലെ ദിലീപ് പറയുന്ന വാക്കുകളാണ് ആദിത്യന്‍ പങ്കുവച്ചിരിക്കുന്നത്. ആദിത്യന്‍ ജയന്‍ എങ്ങനെ ഒപ്പിച്ചു ഈ സിനിമാ രംഗം എന്നാണ് പലരും ചോദിക്കുന്നത്.

ഗ്ലാമറായി മംമ്ത മോഹന്‍ദാസ്; ആരെയും ആകര്‍ഷിക്കും... പുതിയ ഫോട്ടോകള്‍ വൈറല്‍

6

ദിലീപും ഇന്ദ്രജിത്തുമാണ് വീഡിയോയിലുള്ളത്. വിഡ്ഡിത്തം കാണിക്കല്ലേ ബാലു സാറേ. ഫയര്‍ എഞ്ചിന്റെയൊക്കെ പിന്നാലെ പിടിക്കാന്‍ നമ്മുടെ ഈ സര്‍ക്കാര്‍ ജീപ്പിന് കഴിയോ. വെല്ലുവിളികള്‍ ആകാം. പക്ഷേ, നിന്നേക്കാള്‍ നാലഞ്ചോണം കൂടുതല്‍ ഉണ്ണവനോട് ആകരുത്. വരട്ടെ... എന്നാണ് ആദിത്യന്‍ ജയന്‍ പങ്കുവച്ച വീഡിയോയിലെ സംഭാഷണം. നിലവില്‍ ദിലീപ് നേരിടുന്ന പ്രതിസന്ധിക്ക് യോജിച്ച വീഡിയോ രംഗമാണെന്ന് അനുകൂലിക്കുന്നവര്‍ പറയുന്നു.

7

ബാലചന്ദ്രകുമാറിനെതിരെ യുവതി കേസ് നല്‍കിയ സംഭവം, ബാലചന്ദ്ര കുമാറിനെ കുറിച്ച് പറയുന്ന വീഡിയോ, ബാലചന്ദ്ര കുമാര്‍ ദിലീപിന് അയച്ചുവെന്ന് പറയുന്ന വാട്‌സാപ്പ് ഓഡിയോ സന്ദേശത്തിന്റെ വാര്‍ത്ത തുടങ്ങിയവയെല്ലാം ആദിത്യന്‍ ജയന്‍ പങ്കുവച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ദിലീപിന്റെ രാമലീല സിനിമയിലെ ഫോട്ടോയാണ് ആദിത്യന്‍ പങ്കുവച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+