• search
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  കുവൈറ്റ് ചാണ്ടിയെ കൂടി തിരിച്ചെടുക്കണം... ഇപി ജയരാജന്റെ മടങ്ങിവരവിനെ പരിഹസിച്ച് അഡ്വ ജയശങ്കര്‍!!

  കൊച്ചി: പിണറായി വിജയന്‍ മന്ത്രിസഭാ വീണ്ടും പുനസംഘടിപ്പിക്കുകയാണ് എന്ന് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ഏറ്റവും ശ്രദ്ധനേടിയത് ബന്ധുനിയമന വിവാദത്തില്‍ മന്ത്രിക്കസേര തെറിച്ച ഇപി ജയരാജന്റെ തിരിച്ചുവരവായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നാലുമാസം പിന്നിടുന്നതിന് മുമ്പ് തന്നെ രാജിവയ്‌ക്കേണ്ടി വന്നിരുന്നു ഇപി ജയരാജന്. അതേസമയം പൂര്‍വാധികം ശക്തിയോടെയാണ് ജയരാജന്റെ മടങ്ങിവരവ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ അദ്ദേഹത്തിന്റെ മടങ്ങിവരവ് സംബന്ധിച്ച് ധാരണയായിട്ടുണ്ട്. ചൊവ്വാഴ്ച്ച അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.

  അതേസമയം പിണറായി സര്‍ക്കാരിന്റെ പുതിയ നീക്കങ്ങളെ രൂക്ഷമായി പരിഹസിച്ചിരിക്കുകയാണ് അഡ്വ ജയശങ്കര്‍. കുവൈറ്റ് ചാണ്ടിയെ കൂടി മന്ത്രിസഭയില്‍ തിരിച്ചെടുക്കണമെന്നായിരുന്നു പരിഹാസം കലര്‍ന്ന ജയശങ്കറിന്റെ ആവശ്യം. മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോവുന്നതിന് മുമ്പ് ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെയും ആഗ്രഹം അതാണ്.

  ചിങ്ങം ഒന്നാം തിയ്യതി

  ചിങ്ങം ഒന്നാം തിയ്യതി

  സഖാവ് ഇപി ജയരാജനെ വ്യവസായ വകുപ്പിന്റെ ചുമതല നല്‍കി മന്ത്രിസഭയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചു. കര്‍ക്കടക മാസത്തില്‍ നല്ല മുഹൂര്‍ത്തം ഇല്ലാത്തത് കൊണ്ട് ചിങ്ങം ഒന്നാം തീയതിയാണ് സത്യപ്രതിജ്ഞ. ജയരാജന്‍ തിരിച്ചെടുക്കുന്നത് കൊണ്ട് മണിയാശാനെ പിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്നില്ല. മന്ത്രിമാരുടെ എണ്ണം 20 ആക്കി ഉയര്‍ത്തി. മണിയാശാന്‍ വൈദ്യുതി വകുപ്പ് തുടര്‍ന്നും ഭരിക്കുമെന്ന് പോസ്റ്റില്‍ പറയുന്നു. രൂക്ഷ പരിഹാസമായിട്ടാണ് ജയരാജന്റെ തിരിച്ചുവരവിനെ ജയശങ്കര്‍ പരിഹസിച്ചത്.

  കുവൈറ്റ് ചാണ്ടിയെ തിരിച്ചെടുക്കണം

  കുവൈറ്റ് ചാണ്ടിയെ തിരിച്ചെടുക്കണം

  വ്യവസായം പോയ മൊയ്തീന്‍ സഖാവിന് പഴയ സഹകരണ വകുപ്പല്ല, തദ്ദേശ സ്യവയംഭരണമാണ് തിരിച്ചു കിട്ടുന്നത്. ഉന്നത ബിരുദധാരി ഡോ ജലീല്‍ ഇനി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി പരിലസിക്കും. ക്യാബിനറ്റ് പദവിയോടെ സര്‍ക്കാര്‍ ചീഫ് വിപ്പിന്റെ പദവി പുന:സ്ഥാപിക്കുന്നു. ആരാണ് പുതിയ പിസി ജോര്‍ജ് എന്നറിയാന്‍ അല്‍പം കൂടി കാത്തിരിക്കണം. പാവം കുവൈറ്റ് ചാണ്ടിയെ കൂടി തിരിച്ചെടുക്കണം മന്ത്രിമാരുടെ എണ്ണം 21 ആയാലും തെറ്റില്ലെന്ന് പോസ്റ്റില്‍ പരിഹസിക്കുന്നു.

  വിവാദം വീണ്ടും?

  വിവാദം വീണ്ടും?

  ഇപിക്ക് മന്ത്രിപദവി വീണ്ടും നല്‍കിയതോടെ കണ്ണൂരിന് മുന്‍തൂക്കം നല്‍കിയുള്ള സര്‍ക്കാരിനാണ് പിണറായി ശ്രമിക്കുന്നതെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഇത് മനസ്സിലാക്കി തന്നെയാണ് ജയശങ്കറുടെ വിമര്‍ശനവും. അതുകൊണ്ട് തിരിച്ചുവരവിലും ഇപി വിവാദനായകനാണ്. സിപിഎമ്മിന്റെ ലക്ഷ്യമിട്ട് വന്ന പല വിവാദങ്ങളും ഒറ്റയ്ക്ക് നേരിട്ടതിലുള്ള ഉപഹാരമാണ് ഇപ്പോഴത്തെ മന്ത്രിസ്ഥാനമെന്നും വിമര്‍ശനമുണ്ട്. അതേസമയം പ്രതിപക്ഷത്തിന്റെ ആക്രമണങ്ങളെ മുഴുവന്‍ സംയമനത്തോടെ നേരിട്ട ഇപിയുടെ മടങ്ങിവരവ് പൂര്‍വാധികം ശക്തിയോടെയാണ്.

  സത്യപ്രതിജ്ഞ....

  സത്യപ്രതിജ്ഞ....

  സിപിഎമ്മിന്റെയും സിപിഐയുടെയും പിന്തുണയോടെയാണ് ജയരാജന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെടുത്തുന്നത്. ചിങ്ങം ഒന്നിന് ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകും മുമ്പ് ഇത് വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ കൈകാര്യം ചെയ്തിരുന്ന വ്യവസായ വകുപ്പ് തന്നെയാണ് അദ്ദേഹത്തിന് ലഭിക്കുക. അതേസമയം വ്യവസായ മന്ത്രിപദം നഷ്ടമാകുന്ന എസി മൊയ്തീന് സഹകരണ വകുപ്പ് നല്‍കും. കെകെ ശൈലജയുടെ കൈവശമുള്ള കായികവും സാമൂഹിക ക്ഷേമ വകുപ്പും തിരികെ നല്‍കേണ്ടി വരും.

  സിപിഐയെ ഒതുക്കും

  സിപിഐയെ ഒതുക്കും

  സിപിഐക്ക് നേരത്തെ ജയരാജന്‍ മന്ത്രിസഭയിലേക്ക് വരുന്നതിനോട് താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ ഇത് വളരെ തന്ത്രപരമായ ഇടപെടലിലൂടെ സിപിഎം പരിഹരിക്കുകയായിരുന്നു. ഇപ്പോള്‍ അവര്‍ക്ക് എതിര്‍പ്പില്ലെന്നാണ് റിപ്പോര്‍ട്ട്. സിപിഐക്ക് ഏതെങ്കിലും ക്യാബിനറ്റ് റാങ്കോടെയുള്ള പദവി നല്‍കാമെന്ന് സിപിഎമ്മില്‍ ധാരണായിട്ടുണ്ടെന്നാണ് സൂചന. ഇക്കാര്യം തിങ്കളാഴ്ച്ചത്തെ എല്‍ഡിഎഫ് യോഗത്തില്‍ ധാരണയാകും. ഇതോടെ ജയരാജന്റെ മടങ്ങിവരവ് യാതൊരു തടസ്സങ്ങളുമില്ലാതെയാകും.

  ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ മിസൈല്‍ പരീക്ഷണം... യുഎസിനെ ഞെട്ടിക്കും... വിട്ടുകൊടുക്കില്ല!!

  'അയ്യപ്പനോട് കള്ളക്കളി കളിച്ച കേരളം ദുരന്തം അർഹിക്കുന്നു'.. കേരളത്തിനെതിരെ വിദ്വേഷ പ്രചരണം!

  English summary
  adv jayashankar fb post

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more