Get Updates
Get notified of breaking news, exclusive insights, and must-see stories!

സിബിഐക്ക് പിന്നാലെ സിസോദിയക്കെതിരെ ഇഡിയും: എക്സൈസ് കേസിലെ കള്ളപ്പണ ഇടപാടും പരിശോധിക്കുന്നു

ദില്ലി: എക്സൈസ് അഴിമതിക്കേസിൽ എ എ പി നേതാവും ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി. സി ബി ഐ കേസിന്റെ വിവരങ്ങള്‍ ഇഡി തേടിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച സി ബി ഐ പതിനാല് മണിക്കൂറിലേറെ സിസോദിയുടെ വസതിയിൽ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ മദ്യനയത്തിലെ കരാർ സംബന്ധിച്ച് രേഖകൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. എന്നാൽ സാമ്പത്തിക ഇടപാട് സംബന്ധിച്ച് രേഖകൾ കണ്ടെത്തിയിട്ടില്ല. സി ബി ഐ പരിശോധനയ്ക്ക് പിന്നാലെയാണ് കള്ളപ്പണ വെളുപ്പിക്കല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഇഡിയും സിസോദിയക്ക് നേരെ തിരിഞ്ഞിരിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിന് വിധേയമാകുന്ന എഎപി സർക്കാരിലെ രണ്ടാമത്തെ ക്യാബിനറ്റ് മന്ത്രിയാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ദേശീയ തലസ്ഥാനത്തും ചുറ്റുമുള്ള ഗ്രാമങ്ങളിലും ഭൂമി വാങ്ങുന്നതിനായി കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനെ മെയ് മാസത്തിൽ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹം ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്.

manish-sisodia-

സിസോദിയയ്‌ക്കെതിരായ അന്വേഷണത്തിൽ, കുറ്റകൃത്യത്തിന്റെ വരുമാനത്തിന്റെയും അതിന്റെ ഗുണഭോക്താക്കളുടെയും പണമിടപാട് ഇഡി അന്വേഷിക്കും. മദ്യം വിൽക്കുന്നവരെ ചോദ്യം ചെയ്തതിന് ശേഷം സിസോദിയയെ ചോദ്യം ചെയ്യാനാണ് നീക്കം. ഡൽഹി സർക്കാരിന്റെ എക്‌സൈസ് ഇടപാടുകളില്‍ കള്ളപ്പണ ഇടപാട് ഉണ്ടായതായിട്ടാണ് ഇ ഡിയുടെ സംശയം. ഇതിലൂടെ മദ്യവിൽപ്പനകളുടെ നിരവധി ലൈസൻസികൾക്ക് പ്രയോജനം ലഭിച്ചുവെന്നും ആരോപിക്കപ്പെടുന്നു.

വിവാദമായ നയം ഡൽഹി സർക്കാർ പിന്നീട് പിൻവലിച്ചിരുന്നു. മദ്യ ലൈസൻസ് നൽകിയതിലെ ക്രമക്കേട്, ടെൻഡർ നടപടികൾ കുറച്ച് പേർക്ക് ഗുണം ചെയ്ത് ഖജനാവിന് നഷ്ടമുണ്ടാക്കിയതുമായി ബന്ധപ്പെട്ടാണ് കേസ്. സംഭവത്തില്‍ ദില്ലി ലഫ്റ്റന്റ് ഗവർണർ സക്സേനയാണ് അന്വേഷണത്തിന് ഉത്തരിവിട്ടത്. അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം സിസോദിയ നിഷേധിച്ചിട്ടുണ്ട്. അന്വേഷണവുമായി താന്‍ സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നവരെ ഇത്തരത്തില്‍ ദ്രോഹിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും സിസോദിയ വ്യക്തമാക്കി.

കണ്ണഞ്ചും മൊഞ്ച്; അതീവ ഹോട്ട് ലുക്കില്‍ അമ്പരിപ്പിച്ച് ഗോപിക രമേശ്: വൈറല്‍ ചിത്രങ്ങള്‍

റെയ്ഡുകള്‍ക്ക് തടസ്സം നില്‍ക്കില്ലെന്ന് ആംആദ്മി പാര്‍ട്ടി കണ്‍വീനറും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും അറിയിച്ചിരുന്നു. സി ബി ഐയെ സ്വാഗംത ചെയ്യുന്നു. പാര്‍ട്ടിയുടെ മറ്റ് നേതാക്കള്‍ക്ക് നേരെയും റെയ്ഡ് മുമ്പുണ്ടായിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഒരു തെളിവും കിട്ടിയില്ല. ലോകം മുഴുവന്‍ ദില്ലിയുടെ വിദ്യാഭ്യാസ-ആരോഗ്യ നയത്തെ അഭിനന്ദിക്കുകയാണ്. അതേസമയം തന്നെയാണ് ഇതേ വിഭാഗങ്ങളെ ലക്ഷ്യമിട്ട് റെയ്ഡ് നടക്കുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+