ദിലീപ് അനുകൂല പോസ്റ്റ് മുക്കി ഒമർ ലുലു: പിന്നാലെ പുതിയ പോസ്റ്റും മാപ്പ് പറച്ചിലും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ദിലിപിനെതിരായ അന്വേഷണം കൂടുതല്‍ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ് പൊലീസ്. പുതുതായി രജിസ്റ്റർ ചെയ്ത കേസില്‍ തെളിവുകള്‍ തേടി ദിലീപിന്റെ ആലുവയിലെ വസതിയില്‍ ഇന്ന് പൊലീസ് അപ്രതീക്ഷിത പരിശോധന നടത്തുകയും ചെയ്തു.
അതേസമയം, ദിലീപിനെ തള്ളിപ്പറയാന്‍ മലയാള സിനിമ ഇപ്പോഴും പൂർണ്ണമായി തയ്യാറായിട്ടില്ലെന്ന് വ്യക്തമാക്കുന്ന ചില പ്രതികരണങ്ങളും ഇതോടൊപ്പം തന്നെ സിനിമ പ്രവർത്തകരില്‍ നിന്നും ഉണ്ടാവുന്നുണ്ട്. അത്തരത്തിലൊരു പ്രതികരണമായിരുന്നു സംവിധായകനായ ഒമർ ലുലു നടത്തിയത്. ഇത് വലിയ വിവാദമായി മാറുകയും ചെയ്തു.

ദിലീപെന്ന നടനെ ഇഷ്ടമായെന്നും അയാളുടെ ഡേറ്റ് കിട്ടിയാൽ തീർച്ചയായും ഞാൻ സിനിമ ചെയ്യുമെന്നുമായിരുന്നു ഒമർ ലുലു കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചത്. ''ദിലീപ് എന്ന നടനെ ഇപ്പോഴും ഇഷ്ടമാണ് അയാളുടെ ഡെയ്റ്റ് കിട്ടിയാൽ തീർച്ചയായും ഞാൻ സിനിമ ചെയ്യും.അയാൾ തെറ്റ് ചെയ്തു എന്നു കോടതിക്ക് തെളിഞ്ഞാൽ ശിക്ഷിക്കപ്പെടും ഇല്ലെങ്കിൽ കേസിൽ നിന്ന് കുറ്റവിമുക്തനാക്കും''- എന്നായിരുന്നു ഒമർ ലുലു കുറിച്ചത്.
ഇന് പത്ത് നാള്‍ മാത്രം: അനൂപ് കൃഷ്ണന്‍ ഇഷയ്ക്ക് സ്വന്തമാവും, വൈറലായി പുതിയ ചിത്രങ്ങള്‍

എല്ലാവർക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റാം എല്ലാവരും മനുഷ്യൻമാർ അല്ലേ തെറ്റ് സംഭവിക്കാൻ ഉള്ള സാഹചര്യം നമ്മുക്ക് എന്താണെന്ന് അറിയില്ല അതിൽ ഉൾപ്പെട്ടവർക്ക് മാത്രമേ അറിയു അതുകൊണ്ട് "സത്യം ജയിക്കട്ടെ"യെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഈ പോസ്റ്റില്‍ പലരും വിമർശനവുമായി എത്തിയപ്പോള്‍ അതിന് കമന്റ് ബോക്സില്‍ നല്‍കിയ മറുപടിയിലും വിവാദപരമായ പ്രസ്താവനയായിരുന്നു ഒമർ ലുലു നടത്തിയത്.

''ഗോവിന്ദചാമി എന്ന മനുഷ്യനെ ആദ്യമായി ഞാന്‍ കാണുന്നത് ആ പീഡനക്കേസില്‍ ആണ്. ദിലീപ് എന്ന നടനെ ഞാന്‍ ചെറുപ്പം മുതലേ ഇഷ്ടപ്പെട്ടിരുന്നു എന്നെ സ്‌കൂള്‍ കാലഘട്ടം മുതല്‍ ഒരുപാട് ഇന്‍സ്പൈര്‍ ചെയ്ത വ്യക്തിയാണ് ദിലീപ്. പഞ്ചാബി ഹൗസ് എന്ന സിനിമ ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ ഇപ്പോഴും എന്റെ ഫാവറൈറ്റ് ആണ്. അതുകൊണ്ട് ഗോവിന്ദചാമിയേ വെച്ച് ദിലീപിനെ ചെക്ക് വെക്കുന്ന രീതി മണ്ടന്‍മാരുടെ അടുത്താ കൊണ്ട് പോയി വേവിക്കുക ഇവിടെ വേണ്ടാ" എന്നായിരുന്നു ഒമർലുലുവിന്റെ ഒരു മറുപടി

എന്നാല്‍ വിമർശനങ്ങള്‍ ശക്തമായതോടെ തന്റെ ഫേസ്ബുക്കിലെ കുറിപ്പ് പിന്‍വലിക്കുകയും വിവാദ പരാമർശങ്ങളില്‍ മാപ്പ് പറഞ്ഞും രംഗത്ത് എത്തിയിരിക്കുകയാണ് ഒമർ ലുലു. ദിലീപ് എന്ന നടനെയാണ് ഇഷ്ടമെന്നും ദിലീപ് എന്ന വ്യകിതിയെക്കുറിച്ച് തനിക്കറിയില്ല എന്നുമാണ് പുതിയ കുറിപ്പിൽ പരാമർശിക്കുന്നത്. ഇന്നലത്തെ പോസ്റ്റ് ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ ഹൃദയത്തിൽ തട്ടി മാപ്പ് പറയുന്നുവെന്നും ഒമർ കുറിച്ചു.

ഇന്നലെ ഞാൻ ഇട്ട പോസ്റ്റും കമ്മന്റും ഞാൻ പോലും പ്രതീക്ഷിക്കാത്ത രീതിയിൽ ഉള്ള വ്യാഖ്യാനങ്ങൾ ആണ് നടക്കുന്നതെന്ന് വ്യക്തമാക്കുന്ന സംവിധായകന്‍ തന്റെ പോറ്റിന് എതിരായി വന്ന വിമർശനങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറയുകയും ചെയ്യുന്നു. ''1)ദിലീപ് എന്ന നടനെ ഇഷ്ടമാണ് (വ്യക്തി എന്ന് ഞാൻ പറഞ്ഞട്ടില്ലാ ദിലീപ് എന്ന വ്യക്തിയേ എനിക്ക് അറിയില്ല). 2)ഒരിക്കലും നടന്നു എന്ന് പറയുന്ന കാര്യത്തെ നിസ്സാരവൽക്കരിച്ചിട്ട് ഇല്ലാ മനുഷ്യൻ അല്ലേ തെറ്റ് പറ്റാം. തെറ്റ് വലുതായാലും ചെറുതായാലും തെറ്റ് തെറ്റ് തന്നെ അത് കൊണ്ട് സത്യം ജയിക്കട്ടെ". -അദ്ദേഹം കുറിച്ചു

3) കമ്മന്റിൽ ക്ളിപ്പ് കാണിലേ എന്ന് ഞാൻചോദിച്ചത് ക്ളിപ്പ് തപ്പി പോകുന്ന മലയാളിയുടെ സദാചാര ബോധത്തിന് എതിരെയാണ്. നമ്മുടെ വേണ്ടപ്പെട്ടവർ വേദനിക്കുന്ന ദൃശ്യം നമ്മൾ കാണാൻ നിൽക്കില്ല എന്ന് ഞാൻ വിശ്വസിക്കുന്നു.ഇന്നലെ ഞാൻ ഇട്ട പോസ്റ്റ് ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ ഹൃദയത്തിൽ തട്ടി മാപ്പ്.സത്യംജയിക്കട്ടെ- ഒമർ ലുലു കുറിച്ചു. അതേസമയം, പുതിയ പോസ്റ്റും ഒമർലുലു നീക്കം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications