Get Updates
Get notified of breaking news, exclusive insights, and must-see stories!

കഥ പറയാന്‍ വന്നതാണെന്നാണ് പറഞ്ഞത്, അനൂപിനൊപ്പം കണ്ടു; കോടതി മുഖവിലക്കെടുക്കുമോ ഈ മൊഴി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യം അറസ്റ്റിലായ പ്രതിയാണ് പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍. ഇയാള്‍ ജയിലില്‍ വച്ച് ദിലീപുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു എന്ന് പോലീസ് കണ്ടെത്തിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞതും ദിലീപ് കേസില്‍ പ്രതിയായതും. എന്നാല്‍ പള്‍സര്‍ സുനി ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് ദിലീപ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.

പള്‍സര്‍ സുനിയെ അറിയില്ലെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. ദിലീപിന്റെ ഈ വാദം തെറ്റാണെന്ന് തെളിയിക്കാനായിരുന്നു അന്വേഷണ സംഘത്തിന്റെ പിന്നീടുള്ള ശ്രമം. ഇതിനിടെയാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ദിലീപിനെതിരെ വെളിപ്പെടുത്തലുകളുടെ പരമ്പര തന്നെ നടത്തിയത്. തുടര്‍ന്ന് പോലീസ് പള്‍സര്‍ സുനിയെ ജയിലിലെത്തി ചോദ്യം ചെയ്തു...

1

പള്‍സര്‍ സുനി സിനിമാ മേഖലയിലുള്ളവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാല്‍ സുനിയുമായി ബന്ധമില്ല എന്നായിരുന്നു ദിലീപിന്റെ പ്രതികരണം. ദിലീപിനെതിരെ തന്റെ അമ്മയോട് പള്‍സര്‍ സുനി ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. സുനിയുടെ അമ്മ ശോഭ അടുത്തിടെ ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് തുറന്നുപറയുകയും ചെയ്തു.

2

സുനിയുടെ അമ്മയുടെ രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. സുനി കൊല്ലപ്പെടാന്‍ സാധ്യതയുണ്ട് എന്നായിരുന്നു അമ്മ മാധ്യമങ്ങളോട് പറഞ്ഞ പ്രധാന കാര്യം. ഇതില്‍ ഭയംപൂണ്ടാണ് ഇപ്പോള്‍ തുറന്നുപറയുന്നതെന്നും സുനി നല്‍കിയ കത്ത് മാധ്യമങ്ങള്‍ക്ക് നല്‍കികൊണ്ട് അമ്മ വിശദീകരിക്കുകയും ചെയ്തു. അതേ വേളയില്‍ തന്നെയാണ് ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ സുനിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

3

പള്‍സര്‍ സുനിയുമായി ദിലീപിന് ബന്ധമുണ്ട് എന്നാണ് ബാലചന്ദ്ര കുമാറിന്റെ ആരോപണം. ഇക്കാര്യം രഹസ്യമാക്കി വയ്ക്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടു എന്നായിരുന്നു ബാലചന്ദ്ര കുമാര്‍ പറഞ്ഞത്. ഇതിന്റെ വസ്തുത അറിയുക എന്ന ലക്ഷ്യത്തോടെയാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസം ജയിലിലെത്തി പള്‍സര്‍ സുനിയെ ചോദ്യം ചെയ്തത്.

4

ബാലചന്ദ്ര കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണ് എന്ന് പള്‍സര്‍ സുനി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. ബാലചന്ദ്ര കുമാറിനെ പരിചയമുണ്ടെന്ന് സുനി പറഞ്ഞുവത്രെ. ദിലീപിന്റെ സഹോദരന്‍ അനൂപിനൊപ്പമാണ് ബാലചന്ദ്ര കുമാറിനെ കണ്ടതെന്നും ഒരു വാഹനത്തില്‍ യാത്ര ചെയ്തിട്ടുണ്ടെന്നും സുനി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.

നടന്‍ അനൂപ് കൃഷ്ണന്‍ വിവാഹിതനായി; താലികെട്ട് ഗുരുവായൂരില്‍... ചിത്രങ്ങള്‍ കാണാം

5

കഥ പറയാന്‍ വന്നയാളാണ് എന്ന മട്ടിലാണ് ബാലചന്ദ്ര കുമാറിനെ അനൂപ് പരിചയപ്പെടുത്തിയതെന്ന് സുനി അന്വേഷണ സംഘത്തോട് പറഞ്ഞത്രെ. പള്‍സര്‍ സുനിയും ബാലചന്ദ കുമാറും പറഞ്ഞ മൊഴികള്‍ ദിലീപിന് എതിരാണ്. ആ ദിവസം ദിലീപ് തനിക്ക് പണം നല്‍കിയെന്നും സുനി മൊഴി നല്‍കിയിട്ടുണ്ട്. സുനിയുടെ കൈവശം പണമുള്ളതായി തോന്നിയിരുന്നുവെന്ന് ബാലചന്ദ്ര കുമാര്‍ നേരത്തെ പറഞ്ഞിരുന്നു.

6

എന്നാല്‍ ദിലീപിനെതിരെ പള്‍സര്‍ സുനി നല്‍കിയ മൊഴി എത്രത്തോളം കോടതി വിശ്വാസത്തിലെടുക്കുമെന്നതാണ് മറ്റൊരു ചോദ്യം. കാരണം സുനിയുടെ പശ്ചാത്തലം അത്ര ശുദ്ധമല്ല. കേസിലെ പ്രതിയുമാണ്. ദിലീപിനെ ഭീഷണിപ്പെടുത്തി എന്ന പരാതിയും നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ പള്‍സര്‍ സുനിയുടെ മൊഴി സ്വീകരിക്കരുതെന്ന് പ്രതിഭാഗത്തിന് കോടതിയില്‍ ആവശ്യപ്പെടാന്‍ സാധിക്കും.

7

അതേസമയം, ദിലീപിന് കനത്ത തിരിച്ചടിയായി ഹൈക്കോടതിയുടെ പുതിയ നിര്‍ദേശം. ദിലീപിനെ പഴയ ഫോണുകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഇതില്‍ ശാസ്ത്രീയ പരിശോധ നടത്തിയേക്കും. ഫോണ്‍ മുംബൈയിലാണ് എന്നായിരുന്നു ദിലീപിന്റെ വാദം. തിങ്കളാഴ്ച ഫോണുകള്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. സ്വകാര്യതയുടെ ലംഘനമാണിതെന്ന ദിലീപിന്റെ വാദം കോടതി പരിഗണിച്ചില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+