കുഞ്ചാക്കോ ബോബനെച്ചൊല്ലി കർണാടകയില്‍ രാഷ്ട്രീയപ്പോര്: എല്ലാം ഒരിടത്തെ പോസ്റ്റുമാന്‍ ഒപ്പിച്ച പണി
ബെംഗളൂരു: കർണാടകയിലെ ഒരു പാഠപുസ്തകത്തില്‍ പോസ്റ്റുമാനായി ഇടം പിടിച്ച കുഞ്ചാക്കോ ബോബന്റെ ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കുഞ്ചാക്കോ ബോബന്‍ തന്െ ഈ ചിത്രം തന്റെ ഇന്സ്‍റ്റഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തു. 'അങ്ങനെ കര്‍ണാടകയില്‍ സര്‍ക്കാര്‍ ജോലിയും സെറ്റ് ആയി' എന്നു അടിക്കുറിപ്പോടെയായിരുന്നു താരം ഫോട്ടം പങ്കുവെച്ചത്.
'പണ്ട് കത്തുകള്‍ കൊണ്ടു തന്ന പോസ്റ്റുമാന്‍റെ പ്രാര്‍ത്ഥനയാണ് ഇതെന്നും താരം കൂട്ടിച്ചേർത്തിരുന്നു. താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയതോടെ ഇത് കർണാടകയില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും തിരികൊളുത്തിയിരിക്കുകയാണ്. ബിജെപിയും കോണ്‍ഗ്രസുമാണ് കുഞ്ചാക്കോ ബോബന്റെ 'പോസ്റ്റ്മാന്‍ ചിത്രത്തിന്റെ പേരില്‍ ഏറ്റുമുട്ടുന്നത്.

സ്കൂള്‍ പാഠപുസ്തകത്തിന്റെ മികവുമായി ബന്ധപ്പെട്ട് ആദ്യം ആരോപണം ഉയർത്തി രംഗത്ത് വന്നത് സംസ്ഥാനത്തെ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസാണ്. ബി ജെ പി സർക്കാരിന്റെ അടിയിൽ വിദ്യാഭ്യാസത്തിന്റെ നിലവാരം താഴേയ്ക്ക് കൂപ്പുകുത്തുകയാണെന്നായിരുന്നു കോണ്‍ഗ്രസ് എംപിയായ ഡികെ സുരേഷിന്റെ വിമർശനം. അധ്യാപനത്തിന്റെ കാര്യത്തില്‍ കുട്ടികള്‍ക്കായി മേല്‍നോട്ടം വഹിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവർ ആരുമില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
സാരിയില്‍ ഗ്ലാമറസ് സുന്ദരിയായി പ്രിയ പി വാര്യർ: വൈറലായി പുതിയ ചിത്രങ്ങള്‍

പാഠപുസ്തകങ്ങളിലെ ചിത്രങ്ങള്‍ക്കായി ഇന്റർനെറ്റിന്റെ സഹായമാണ് ഇവർ ഉപയോഗിക്കുന്നത്. ഇക്കാര്യത്തില്‍ വേണ്ടത്ര റിസേർച്ച് പോലും നടക്കുന്നില്ല. സർക്കാറിന്റെ ഭാഗത്ത് നിന്നുള്ള വ്യക്തമായ അനാസ്ഥയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നുമെന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ ചിത്രം സംബന്ധിച്ച വാർത്ത പങ്കുവെച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് ട്വീറ്റ് ചെയ്തത്.

ഇതോടെയാണ് പ്രശ്നം സർക്കാറിലേക്കും എത്തുന്നത്. ഏത് ക്ലാസിലെ പാഠപുസ്തകത്തിലാണ് ഇത്തരമൊരു ചിത്രം വന്നത് എന്ന് കണ്ടെത്താന്‍ കർണാടക വിദ്യാഭ്യാസ വകുപ്പ് ക്ലാസ് ഒന്ന് മുതല്‍ പത്ത വരേയുള്ള സകല പുസ്തകളും പരിശോധിച്ചു. എന്നാല്‍ ചാക്കോച്ചന്റെ ചിത്രം മാത്രം പാഠപുസ്തകങ്ങളില്‍ നിന്നും വിദ്യാഭ്യാസ വകുപ്പിന് കണ്ടെത്താന്‍ സാധിച്ചില്ല. കർണാടക ടെക്സ്റ്റ്ബുക്ക് സൊസൈറ്റിയാണ് കർണാടകയില്‍ സർക്കാറിന് വേണ്ടി പാഠപുസ്തകങ്ങള്‍ നിർമ്മിക്കുന്നത്.

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ തയാറാക്കിയ എല്ലാ ടെക്സ്റ്റ് ബുക്കുകളും വിശദമായി പരിശോധിച്ചുവെന്നും എന്നാല്‍ ഒരു ടെക്സ്റ്റ് ബുക്കിലും ഇത്തരത്തില്‍ ഒരു മലയാള സിനിമാ നടന്റെയും ചിത്രമില്ലെന്നുമാണ് കർണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റി അറിയിക്കുന്നത്. അതിന് ശേഷവും നടത്തിയ അന്വേഷണത്തിലാണ് ഹുബ്ബള്ളിയിലെ സ്വകാര്യ പബ്ലിഷർ ആണ് ഇങ്ങനെയൊരു പുസ്തകം അച്ചടിച്ച് ഇറക്കിയതെന്ന് കണ്ടെത്താന്‍ സാധിച്ചത്.

വിദ്യാഭ്യസ മന്ത്രി നാഗേഷും പുസ്തക വിവാദത്തിലും കോണ്‍ഗ്രസിന്റെ ആരോപണത്തിലും പ്രതികരിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ഇത് സർക്കാരിന്റെ പാഠപുസ്തകമല്ലെന്ന് എല്ലാവരും മനസ്സിലാക്കണം. ആരോപണം ഉന്നയിക്കുമ്പോൾ അതിന്റെ പിന്നിലെ വസ്തുത കൂടി എല്ലാവരും പരിശോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് ഇത്ര തിടുക്കം. വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഔദ്യോഗിക പാഠപുസ്തകമൊന്നുമല്ല ഇതെന്നായിരുന്നു ബി ജെ പി എംപിയും മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ എസ് സുരേഷിന്റെ പ്രതികരണം.
Recommended Video

2010 ല്‍ കുഞ്ചാക്കോ ബോബനെ നായകനാക്കി ഷാജി അസീസ് സംവിധാനം ചെയ്ത ഒരിടത്തൊരു പോസ്റ്റുമാൻ എന്ന സിനിമയിലെ ചിത്രമായിരുന്നു കര്‍ണാടക സര്‍ക്കാര്‍ പാഠപുസ്തകത്തില്‍ 'പോസ്റ്റുമാന്‍' എന്ന പേരില്‍ പരിചയപ്പെടുത്തുന്നത്. ഈ ചിത്രം പങ്കുവെച്ചതിന് പിന്നാലെ കുഞ്ചാക്കോ ബോബന്റെ ചിത്രങ്ങള്‍ക്ക് താഴെ രസകരമായ കമന്റുകളുമായി നിരവധി പേരും രംഗത്ത് എത്തിയിരുന്നു.












Click it and Unblock the Notifications