Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക് ഡൗണിൽ ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയത് 11 ലക്ഷത്തിലധികം പ്രവാസികൾ: 10,000 കോടി രൂപയുടെ നഷ്ടം

കൊവിഡ് വ്യാപനത്തോടെ കേരളത്തിന് തിരിച്ചടിയേറ്റത് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വരുമാനത്തിന്റെ ഒഴുക്ക് നിലച്ചതാണ്. ലോക്ക് ഡൗണ്‍ കാലത്ത് കൂട്ടത്തോടെ തിരിച്ചെത്തിയ പ്രവാസികളായിരുന്നു ഇതിനുള്ള കാരണങ്ങളിലൊന്ന്. സംസ്ഥാനത്തേക്ക് ഇക്കാലയളവിൽ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയത് 11 ലക്ഷത്തിലധികം പ്രവാസികളാണെന്ന് കണക്കുകളും വ്യക്തമാക്കുന്നുണ്ട്.

കേക്ക് മുറിക്കുന്ന ദുല്‍ഖറിനെ ക്യാമറയിലാക്കി മമ്മൂട്ടി: വൈറലായി ബര്‍ത്ത് ഡെ ചിത്രങ്ങള്‍

5

വിദേശത്ത രാജ്യങ്ങളെ പ്രത്യേകിച്ചും ഗൾഫ് രാജ്യങ്ങളെ ആശ്രയിച്ച് ജീവിച്ച് വരുന്ന കേരളത്തിന് കനത്ത തിരിച്ചടിയാണ് തൊഴിൽ നഷ്ടവും തുടരെത്തുടരെയുള്ള ലോക്ക്ഡൗണുകളും ഏൽപ്പിച്ചത്. സർക്കാർ നൽകുന്ന കണക്കുകൾ അനുസരിച്ച് 2020 മെയ് മാസത്തിന് ശേഷം 10.45 ലക്ഷം പ്രവാസികളാണ് കേരളത്തിലേക്ക് ജോലി നഷ്ടമായത് മൂലം മാത്രം തിരിച്ചെത്തിയിട്ടുള്ളത്.

1

വിദേശത്ത് നിന്നുള്ള വരുമാനം 10 ശതമാനം കുറഞ്ഞപ്പോള്‍ കേരളത്തിന് ഒരു വർഷം മാത്രമുണ്ടാകുന്നത് 10,000 കോടി രൂപയുടെ നഷ്ടമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൊവിഡ് പ്രതിസന്ധി ആരംഭിച്ച ശേഷം കേരളത്തിലേക്ക് തിരിച്ചെത്തിയവരിൽ 4 ലക്ഷത്തോളം പേർക്ക് മാത്രമാണ് തിരിച്ച് പോകാൻ കഴിഞ്ഞിട്ടുള്ളത്.
ലോക്ഡൗൺ കാരണം വിദേശത്തെ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തുന്നവർക്ക് മുമ്പിലെ മറ്റൊരു വെല്ലുവിളി കേരളത്തിൽ മറ്റൊരു ജോലി കണ്ടെത്തുക എന്നതാണ്. നോർക്കയുടെ കണക്ക് പ്രകാരം കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ആദ്യ ലോക് ഡൗണ്‍ മുതല്‍ ഇതുവരെ മടങ്ങിയെത്തിയ 15 ലക്ഷം പേരില്‍ 11 ലക്ഷം പേരും ജോലി നഷ്ടപ്പെട്ട് വന്നവരാണ്.

2


ഇത്തരത്തിൽ ലോക്ക്ഡൌണിൽ കേരളത്തിലേക്ക് എത്തിയവരിൽ 4 ലക്ഷത്തോളം പേർ തിരികെപോയെന്ന് കരുതുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച കൃത്യമായ കണക്കുകൾ ലഭ്യമല്ല. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് പ്രവാസികള്‍ കേരളത്തിലേക്ക് ഒരു വർഷം സംസ്ഥാനത്തേക്ക് അയക്കുന്നത് ഒരു ലക്ഷം കോടി രൂപയെന്നാണ്. എന്നാൽ ലോക്ഡൗണ്‍ പ്രഖ്യാപനത്തോടെ ഈ വരുമാനത്തിന്‍റെ 10 ശതമാനം നഷ്ടപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ വരുമാനത്തിൽ 10,000 രൂപ കോടി നഷ്ടം വരികയും ചെയ്യും.

3

കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നായി 2020 മെയ് മാസത്തിന് ശേഷം 27 ലക്ഷം അന്തരാഷ്ട്ര യാത്രികരാണ് യാത്ര പുറപ്പെട്ടിട്ടുള്ളതെന്നാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകൾ. 14,63,176 പേർ ഈ കാലയളവിൽ തിരിച്ചെത്തിയെന്നും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിൽ (10.45 ലക്ഷം) 70 ശതമാനത്തോളം പേരും ജോലി നഷ്ടപ്പെട്ടവരാണ്. 2.90 ലക്ഷം പേർ വിസാ കാലാവധി അവസാനിച്ചത് മൂലം കേരളത്തിലേക്ക് മടങ്ങിയെത്തിയവരാണ്. മറ്റുള്ളവർ കുട്ടികൾ, മുതിർന്നവർ, ഗർഭണികൾ എന്നീ വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്. കേരളത്തിൽ നിന്ന് 20 ലക്ഷം പേരാണ് വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നത്. ഇതിൽ തന്നെ ഭൂരിഭാഗവും പശ്ചിമേഷ്യൻ രാജ്യങ്ങളെയാണ് തൊഴിലിനായി ആശ്രയിക്കുന്നത്.

Recommended Video

cmsvideo
    IMA gives alert of third wave of pandemic in India
    4


    2020 മെയ് മാസത്തിന്റെ ആദ്യം മുതൽ ഡിസംബർ വരെയുള്ള കാലയളവിനുള്ളിൽ 8.40 ലക്ഷം പ്രവാസികളാണ് കേരളത്തിലേക്ക് തിരിച്ചെത്തിയിട്ടുള്ളത്. അടുത്ത ആറ് മാസത്തിനുള്ളിൽ ഇത് ഇരട്ടിയാവുകയും ചെയ്തിട്ടുണ്ട്. യുഎഇ, ഖത്തർ, സൌദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിനണായി 96 ശതാമനത്തോളം പ്രവാസികളാണ് കേരളത്തിൽ തിരിച്ചെത്തിയത്. ഇതിൽ 8.67 ലക്ഷത്തോളം പേർ യുഎഇയിൽ നിന്ന് മാത്രമായി കേരളത്തിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.

    6


    2018 ൽ വിദേശത്ത് നിന്ന് കേരളത്തിലേക്ക് അയച്ച തുക ഏകദേശം 85,000 കോടി രൂപയായിരുന്നു. 2020ൽ ഇത് ക ഇത് ഒരു ലക്ഷം കോടി രൂപയിലെത്തിയിരിക്കണം. കൊവിഡ് പ്രതിസന്ധി കേരളത്തെ ബാധിച്ചതിന്റെ നേർസാക്ഷ്യമാണിത്.
    മറ്റ് ലോകരാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് 55,960 പേർ മാത്രമാണ് ഈ കാലയളവിൽ തിരിച്ചെത്തിയിട്ടുള്ളു എന്നാണ് നോർക്ക റൂട്ട്സിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+