കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ ജയിപ്പിയ്ക്കാൻ സിപിഎം !!! രാഷ്ട്രീയ നാടകം തീരുന്നില്ല...

  • By: മരിയ
Subscribe to Oneindia Malayalam

കോട്ടയം: ജില്ലാപഞ്ചായത്തില്‍ സിപിഎം-കേരള കോണ്‍ഗ്രസ്(എം) സഖ്യം വീണ്ടും. വെള്ളിയാഴ്ച നടന്ന സുസ്ഥിര വികസന സമിതി അധ്യക്ഷനായി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സെബാസ്റ്റിയന്‍ കുളുത്തുങ്കല്‍ വിജയിച്ചു. സിപിഎം പിന്തുണയോടെയാണ് കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥിയുടെ വിജയം.

CPM

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ലിസമ്മ ബേബിയെ എട്ടിനെതിരെ 12 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിജയം. സിപിഐ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നു. പിസി ജോര്‍ജിന്‍്‌റെ പാര്‍ട്ടിയിലെ അംഗം വോട്ട് അസാധു ആക്കി.

സുഹൃത്തുകളായി എത്തി ഹോം സ്റ്റേയിൽ മുറിയെടുത്തി, മുങ്ങിയത് കാറും ലാപ്ടോപ്പും കൊണ്ട്!!

അമ്മയ്‌ക്കൊപ്പം ഷോപ്പിംഗിന് പോയി, കാര്‍ തട്ടിയെടുത്ത അക്രമികള്‍ 6 വയസ്സുകാരനെ കൊന്നു തള്ളി !!

കേരള കോണ്‍ഗ്രസ്-സിപിഎം ഐക്യത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് സിപിഎം പിന്തുണയോടെയാണ് കേരള കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം നേടിയത്. ഇത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു.

English summary
Again Kerala Congress- CPM alliance in Kottayam Dist. Panchhayath.
Please Wait while comments are loading...