18 അല്ല 16; ജുവനൈല്‍ കേസിലെ പ്രായം കുറയ്ക്കണം, ഹൈക്കോടതി നിര്‍ദേശം ഉചിത സമയത്തെത്ത് മന്ത്രി

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ ഉയര്‍ന്ന പ്രായപരിധി 18ല്‍ നിന്ന് 16 ആയി കുറയ്ക്കുന്ന കാര്യം നിയമ നിര്‍മാണസഭകള്‍ ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ പ്രതികളാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണിത്. നിലവിലെ നിയമപരമായ പ്രായപരിധി പുനഃപരിശോധിക്കേണ്ട സമയം അതിക്രമിച്ചെന്നും ജസ്റ്റിസ് ബദറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കോണ്‍ഗ്രസ് ജയിച്ചത് വെറും 2 സീറ്റില്‍; ചോദിച്ചത് 181 സീറ്റ്; ഉത്തര്‍ പ്രദേശിലെ കണക്ക് പരസ്യമാക്കി അഖിലേഷ്
കോണ്‍ഗ്രസ് ജയിച്ചത് വെറും 2 സീറ്റില്‍; ചോദിച്ചത് 181 സീറ്റ്; ഉത്തര്‍ പ്രദേശിലെ കണക്ക് പരസ്യമാക്കി അഖിലേഷ്

16 വയസ്സ് എത്തുമ്പോഴേക്കും കുട്ടികള്‍ക്ക് മാനസിക വളര്‍ച്ച കൈവരുന്നുണ്ടെന്നാണ് നിലവിലെ പ്രവണതകള്‍ സൂചിപ്പിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. പ്രായത്തിന്റെ ആനുകൂല്യം ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഇളവായി മാറുന്ന സാഹചര്യം ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ഹൈക്കോടതി നിരീക്ഷണം ഉചിത സമയത്താണെന്ന് മന്ത്രി ബിന്ദു കൃഷ്ണ പ്രതികരിച്ചു. സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കുന്നുണ്ടെന്നും അവര്‍ അറിയിച്ചു.

age limit kerala high court

മദ്യപിച്ച് 19കാരന്‍ ഓടിച്ച കാര്‍ ഇടിച്ച് നെടുമ്പാശ്ശേരിയില്‍ മൂന്നുപേര്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിര്‍ദേശം. സംഭവത്തില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. കുട്ടികള്‍ ഉള്‍പ്പെടുന്ന ക്രിമിനല്‍ കേസുകളുടെ സ്വഭാവത്തിലും ഗൗരവത്തിലും മാറ്റമുണ്ടാകുന്നുവെന്ന ആശങ്കയും കോടതി പങ്കുവച്ചു.

വന്ദേഭാരത് ബെംഗളൂരു ആണെങ്കിലും നിയന്ത്രണം മലയാളികള്‍ക്ക്; കാവ്യ കോട്ടയം സ്വദേശി, സുനില്‍ കോട്ടക്കല്‍
വന്ദേഭാരത് ബെംഗളൂരു ആണെങ്കിലും നിയന്ത്രണം മലയാളികള്‍ക്ക്; കാവ്യ കോട്ടയം സ്വദേശി, സുനില്‍ കോട്ടക്കല്‍

തിരുവനന്തുരത്ത് 17കാരനെ കൊന്ന് ചാക്കില്‍ കെട്ടിയ സംഭവം, ആലപ്പുഴ കരുവറ്റയില്‍ മുത്തശ്ശനെ കൊലപ്പെടുത്തിയ കേസ്, ചേരാനെല്ലൂരില്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ കാറിടിച്ച് കൊന്ന കേസിലെ 17കാരന് ജാമ്യം ലഭിച്ച വിവാദം തുടങ്ങി സംസ്ഥാനം ചര്‍ച്ച ചെയ്യുന്ന പല കേസിലും പ്രതികള്‍ 18 തികയാത്തവരാണ്. ഇവര്‍ക്ക് കുട്ടികള്‍ എന്ന ആനുകൂല്യം ലഭിക്കുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം ശക്തമായിരിക്കെയാണ് കോടതി നിരീക്ഷണം.

ആരാണ് ഗുരുമൂര്‍ത്തി; പോലീസിന്റെ രഹസ്യനീക്കം, പാല്‍ക്കടയിലെ നല്ല മനുഷ്യന്‍, അധോലോക സംഘാംഗം
ആരാണ് ഗുരുമൂര്‍ത്തി; പോലീസിന്റെ രഹസ്യനീക്കം, പാല്‍ക്കടയിലെ നല്ല മനുഷ്യന്‍, അധോലോക സംഘാംഗം

പുതിയ നിയമം നിര്‍മിക്കാന്‍ നിയമസഭകള്‍ക്കും പാര്‍ലമെന്റിനുമാണ് അധികാരം. ഇക്കാര്യത്തില്‍ വിശദമായ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്. മന്ത്രി ബിന്ദുവിന്റെ പ്രതികരണത്തില്‍ നിന്ന് മനസിലാകുന്നത് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്നാണ്. നിലവില്‍ രാജ്യത്ത് 2015ലെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമാണ് 18 വയസ്സ് തികയാത്തവരുടെ കേസുകള്‍ പരിഗണിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma