Get Updates
Get notified of breaking news, exclusive insights, and must-see stories!

2 ഡോസ് വാക്‌സിന്‍ എടുത്തിട്ടും അമ്മാമ്മയുടെ അനുജത്തി മരിച്ചു, മുന്നറിയിപ്പുമായി അഹാനയുടെ കുറിപ്പ്

തിരുവനന്തപുരം: രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിട്ടും ബന്ധു മരിച്ചതിനെ കുറിച്ച് വികാരാധീനയായി നടി അഹാന കൃഷ്ണ. കൊവിഡിനെ കുറിച്ചുള്ള മുന്നറിയിപ്പുകളും അവര്‍ നല്‍കുന്നുണ്ട്. അമ്മയുടെ അമ്മയുടെ അനുജത്തി കൊവിഡ് ബാധിച്ച് മരിച്ചതാണ് അഹാന പറഞ്ഞത്. ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ നടി പങ്കുവെച്ചിട്ടുണ്ട്. അതിനോടൊപ്പമാണ് കുറിപ്പുള്ളത്.

1

കുഞ്ഞ് ഇഷാനിയെ എടുത്തിരിക്കുന്ന പിങ്ക് സാരി ധരിച്ചിരിക്കുന്നവര്‍ മോളി അമ്മൂമ്മയാണ്. എന്റെ അമ്മയുടെ അമ്മയുടെ ഇളയ സഹോദരിയാണ്. കൊവിഡ് ബാധിച്ച് മോളി അമ്മൂമ്മ ഇന്നാണ് മരിച്ചത്. ഒരു വിവാഹത്തിന് ക്ഷണിക്കാനായി വീട്ടിലെത്തിയ ഒരാളില്‍ നിന്നാണ് അവര്‍ക്ക് വൈറസ് ബാധയുണ്ടായത്. ഏപ്രില്‍ അവസാനത്തോടെ ആ വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ മോളി അമ്മൂമ്മയും രോഗലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങി. കഴിഞ്ഞ തിങ്കളാഴ്ച്ചയോടെ അവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നും അഹാന പറഞ്ഞു.

രണ്ട് ദിവസം മുമ്പ് ശ്വാസതടസ്സം കാരണമാണ് മോളി അമ്മൂമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയോടെ അവര്‍ മരിച്ചു. ഞങ്ങള്‍ക്ക് ഇത് വിശ്വസിക്കാനാവുന്നില്ല. വളരെ ഊര്‍ജസ്വലയായ ഒരു വ്യക്തിയായിരുന്നു അവര്‍. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ പോലും താന്‍ മരിക്കുമെന്ന് അവര്‍ കരുതി കാണില്ല. 64 വയസ്സായിരുന്നു. രണ്ട് ഡോസ് വാക്‌സിനേഷനും അവര്‍ എടുത്തിരുന്നു. സാധാരണ രണ്ട് ഡോസ് എടുത്താല്‍, കൊവിഡ് ബാധിച്ചാലും ഗുരുതരമാകില്ല എന്നാണ് പറയാറുള്ളത്. എനിക്ക് എനിക്ക് തെറ്റി. രണ്ട് ഡോസ് വാക്‌സിനെടുത്താലും നിങ്ങള്‍ സുരക്ഷിതരല്ല. രോഗലക്ഷണങ്ങള്‍ ചെറിയ തോതില്‍ തന്നെ കണ്ടാല്‍ പരിശോധന നടത്താന്‍ വൈകരുത്. അത് ചിലപ്പോള്‍ വൈറസ് വളരാന്‍ കാരണമാകും.

നിങ്ങളിത് വായിക്കുകയാണെങ്കില്‍ ഇനി പറയുന്നത് മനസ്സിലാക്കി നിങ്ങളുടെ പ്രിയപ്പെട്ടവരെയും ഇക്കാര്യം അറിയിക്കുക.

1) രണ്ട് വാക്‌സിനുകളും എടുത്ത നിങ്ങളുടെ കുടുംബത്തിലെ ഒരാളെ ഞങ്ങള്‍ക്ക് നഷ്ടമായി. നിങ്ങള്‍ വാക്‌സിനേഷന്‍ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കേണ്ട, സുരക്ഷാ മുന്‍കരുതലുകള്‍ തുടരണം.

2) ലക്ഷണങ്ങള്‍ ചെറുതാണെങ്കിലും പരിശോധനയ്ക്ക് വിധേയരാകുക.

3) വീട്ടില്‍ തന്നെ തുടരുക, മറ്റിടങ്ങള്‍ സന്ദര്‍ശിക്കുന്നത് നിര്‍ത്തുക. ഇത് നിങ്ങള്‍ക്കും അവര്‍ക്കും സുരക്ഷിതമല്ല. നിങ്ങള്‍ക്ക് എല്ലാം പിന്നീട് ചെയ്യാനാവും. ദയവായി ഇത് അനുസരിക്കുക.

മോളി അമ്മൂമ്മ, ഞങ്ങള്‍ക്ക് അവസാനമായി കാണാന്‍ കഴിഞ്ഞില്ല എന്നത് വേദനിപ്പിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങളെ മിസ് ചെയ്യും. സഹോദരി, കുട്ടികള്‍, കൊച്ചുമക്കള്‍, എന്റെ അമ്മ, അച്ഛന്‍ തുടങ്ങി എല്ലാവരും എല്ലാ ദിവസവും അമ്മൂമ്മയെ ഓര്‍ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ആ ശബ്ദവും എന്ന അമ്മൂസേ എന്ന് വിളിക്കുന്നതും എനിക്ക് ഇപ്പോഴും കേള്‍ക്കാനാവും. ഓര്‍മയില്‍ നിന്ന് ആ ശബ്ദം ഒരിക്കലും മായില്ലെന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് ജീവിതത്തിന്റെ മറ്റൊരു വശത്ത് നിന്ന് കാണാം.

Recommended Video

cmsvideo
    പറഞ്ഞത് അച്ഛനാണെങ്കിലും വളരെ മോശമായിപ്പോയി

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+