Get Updates
Get notified of breaking news, exclusive insights, and must-see stories!

അഹാന, ബോബി ചെമ്മണ്ണൂര്‍, സുബി, ഹെലന്‍ ഓഫ് സ്പാര്‍ട്ട, ബിഗ് ബോസ് ത്രീയില്‍ ഇവരെ കണ്ടേക്കും!!

തിരുവനന്തപുരം: ബിഗ് ബോസ് ത്രീ തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ ആരൊക്കെയാണ് മത്സരാര്‍ത്ഥികള്‍ എന്ന് ഇതുവരെ ബിഗ് ബോസോ ഏഷ്യാനെറ്റോ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ അണിയറയില്‍ വരാനൊരുങ്ങുന്നത് താരങ്ങളുടെ വലിയൊരു നിര തന്നെയാണെന്ന് ആരാധകര്‍ കരുതുന്നുണ്ട്. അത്തരം ആളുകള്‍ വന്നാലും അദ്ഭുതപ്പെടാനില്ല. സോഷ്യല്‍ മീഡിയ നേരത്തെ തന്നെ പ്രവചിച്ച പലരും എത്തുമെന്നാണ് പ്രതീക്ഷ. ഭാഗ്യലക്ഷ്മി മുതല്‍ അഹാന വരെയുള്ളവരുടെ പേരുകള്‍ ഇക്കൂട്ടത്തിലുണ്ട്.

നോബി മാര്‍ക്കോസ്

നോബി മാര്‍ക്കോസ്

കോമഡി താരവും പ്രമുഖ നടനുമായ നോബി മാര്‍ക്കോസ് ബിഗ് ബോസിന്റെ മൂന്നാം സീസണില്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്. കോമഡി സ്റ്റാര്‍സിലൂടെയാണ് നോബി താരമായത്. സ്റ്റാര്‍ മാജിക്കിലൂടെ വീണ്ടും തിളങ്ങി നില്‍ക്കുകയാണ് നോബി. ആരാധകര്‍ അദ്ദേഹം മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആര്യ ദയാല്‍

ആര്യ ദയാല്‍

ക്ലാസിക്കല്‍ സംഗീതത്തെ റോക്ക് സംഗീതവുമായി ബന്ധിപ്പിച്ച് പാട്ട് പാടി സോഷ്യല്‍ മീഡിയയില്‍ തരംഗമായ ആര്യ ദയാലാണ് മത്സരിക്കാന്‍ സാധ്യതയുള്ള മറ്റൊരാള്‍. ആര്യയെ നേരത്തെ അമിതാഭ് ബച്ചന്‍ വരെ അഭിനന്ദിച്ചിരുന്നു.

സുബി സുരേഷ്

സുബി സുരേഷ്

ടിവി അവതാരകയും കൊമേഡിയനുമായ സുബി സുരേഷും മത്സരാര്‍ത്ഥിയായി എത്തുമെന്നാണ് സൂചന. സിനിമാല എന്ന പരിപാടിയിലൂടെ ടെലിവിഷന്‍ ലോകത്തെ അതിപ്രശസ്തയാണ് സുബി. കുട്ടിപട്ടാളം എന്ന പരിപാടിക്ക് ഒരുപാട് ആരാധകരുണ്ട്. മികച്ച അവതാരക കൂടിയാണ് അവര്‍.

ബോബി ചെമ്മണ്ണൂര്‍

ബോബി ചെമ്മണ്ണൂര്‍

കേരളക്കരയില്‍ ഏക്കാലവും തിളങ്ങി നില്‍ക്കുന്നയാളാണ് ബോബി ചെമ്മണ്ണൂര്‍. അടുത്തിടെ ചില പ്രമുഖ ടിവി ഷോകളില്‍ അദ്ദേഹം പങ്കെടുത്തതോടെ ബിഗ് ബോസിലും അദ്ദേഹമെത്തുമെന്നതിന്റെ സൂചനയായിട്ടാണ് കാണുന്നത്. സ്റ്റാര്‍ മാജിക്ക്, കോമഡി സ്റ്റാര്‍സ് എന്നീ പരിപാടികളിലാണ് അദ്ദേഹം അതിഥിയായി വന്നത്.

റംസാന്‍ മുഹമ്മദ്

റംസാന്‍ മുഹമ്മദ്

ഡിഫോര്‍ ഡാന്‍സിലൂടെ കേരളത്തെ ഒന്നടങ്കം ത്രസിപ്പിച്ച താരമാണ് റംസാന്‍ മുഹമ്മദ്. ഒരു നടനും കൂടിയാണ് അദ്ദേഹം. ഡിഫോര്‍ ഡാന്‍സിലെ ജേതാവ് കൂടിയാണ് റംസാന്‍. വലിയ ആരാധകര്‍ അദ്ദേഹത്തിനുണ്ട്. ബിഗ് ബോസില്‍ അദ്ദേഹം മത്സരിക്കുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

ആര്‍ജെ ഫിറോസ്

ആര്‍ജെ ഫിറോസ്

ആര്‍ജെ ഫിറോസ് എന്ന് പറഞ്ഞാല്‍ കേരളത്തില്‍ അധികമാരും അറിയില്ല. കിടിലം ഫിറോസ് എന്ന് പറഞ്ഞാലേ കൂടുതല്‍ പേരറിയൂ. ബിഗ് ബോസിലെ ഹോട്ട് കണ്ടസ്റ്റന്റാവും ഫിറോസെന്നാണഅ സൂചന. ഓണ്‍ലൈന്‍ വീഡിയോയിലൂടെയും സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളിലൂടെയും ഫിറോസ് സോഷ്യല്‍ മീഡിയയുടെ കണ്ണിലുണ്ണിയാണ്.

അഹാന കൃഷ്ണ

അഹാന കൃഷ്ണ

കേരളക്കരയിലെ യുവ നടിമാരില്‍ അതിപ്രശസ്തയാണ് അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധകരുമുണ്ട് അവര്‍. മികച്ച ഫോട്ടോഷൂട്ടും ഓണ്‍ലൈന്‍ വീഡിയോസും തരംഗമായിരുന്നു. സൈബര്‍ ബുള്ളികളെ കുറിച്ചുള്ള ഒരു വീഡിയോ അഹാനയ്ക്ക് നിരവധി ആരാധകരെ നല്‍കിയിരുന്നു.

ഭാഗ്യലക്ഷ്മി എത്തുമോ?

ഭാഗ്യലക്ഷ്മി എത്തുമോ?

ഡബ്ബിംഗ് ലോകത്തെ ഏറ്റവും അറിയപ്പെടുന്ന ശബ്ദം. ഭാഗ്യലക്ഷ്മിയും മത്സരിക്കാനുണ്ടെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. തന്നെ അപമാനിച്ച യുട്യൂബറെ മര്‍ദിച്ച സംഭവത്തില്‍ നേരത്തെ വിവാദത്തിലായിരുന്നു ഭാഗ്യലക്ഷ്മി. കേസില്‍ നേരത്തെ അവര്‍ക്ക് ജാമ്യവും കിട്ടിയിരുന്നു. ഭാഗ്യലക്ഷ്മിയെയും ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.

ദീപ്തി കല്യാണി

ദീപ്തി കല്യാണി

ട്രാന്‍സ്‌ജെന്‍ഡര്‍ മോഡലാണ് ദീപ്തി കല്യാണി. സോഷ്യല്‍ മീഡിയ താരം കൂടിയാണ് അവര്‍. സില്‍ക്ക് സ്മിതയുടെ എഴിമല പൂഞ്ചോല എന്ന പാട്ടിന് സമാനമായുള്ള ഫോട്ടോ ഷൂട്ടുമായിട്ടാണ് അവര്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്.

ഹെലന്‍ ഓഫ് സ്പാര്‍ട്ട

ഹെലന്‍ ഓഫ് സ്പാര്‍ട്ട

ധന്യ രാജേഷിനെ ആരും അറിയുമെന്ന് തോന്നുന്നില്ല. എന്നാല്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന് പറഞ്ഞാല്‍ കേരളം മുഴുവന്‍ അറിയാം. ടിക് ടോക്കിലൂടെ പ്രശസ്തയാണ് സ്പാര്‍ട്ട. ബിഗ് ബോസിന്റെ മൂന്നാം സീസണില്‍ മത്സരിക്കാന്‍ ഏകദേശം സാധ്യതയുള്ള താരമാണ് ധന്യ. വലിയ ആരാധകരുള്ളതിനാല്‍ ബിഗ് ബോസിലേക്ക് ക്ഷണം വരുമെന്ന് ഉറപ്പാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+