Get Updates
Get notified of breaking news, exclusive insights, and must-see stories!

എഐ ക്യാമറ: ഒരു മാസത്തെ ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴയില്ല; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: ട്രാഫിക് പരിഷ്‌കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച അത്യാധുനിക നിരീക്ഷണ ക്യാമറകളുടെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജന്‍ നിര്‍വഹിച്ചു. 726 നിരീക്ഷണ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. അതേസമയം ആദ്യത്തെ ഒരു മാസം ചെറിയൊരു ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. എഐ ക്യാമറകള്‍ ഉപയോഗിച്ച് കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ആദ്യത്തെ ഒരു മാസം പിഴയീടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിയുടെ പ്രഖ്യാപനം. പുതിയ പദ്ധതിയെ കുറിച്ച് ബോധവത്കരണം വേണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്ന സാഹചര്യത്തിലാണ് ഒരു മാസം പിഴയീടാക്കാതെ ജനങ്ങളെ ബോധവത്കരിക്കാനുള്ള തീരുമാനം.റോഡ് അപകടങ്ങളില്‍ ഉണ്ടാവുന്ന മര്ണങ്ങള്‍ സംസ്ഥാനം നേരിടുന്ന ദുരന്തമായി കാണണം. അതിനെ ചെറുക്കാനായി കൂട്ടായ പ്രവര്‍ത്തനമാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

PINARAYI AI CAMERA

ഇക്കാര്യത്തില്‍ പുതു തലമുറയാണ് മുന്‍കൈയ്യെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം പാലിക്കാനുള്ളതാണെന്ന, ബോധ്യം എല്ലാവര്‍ക്കും ഉണ്ടായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേതസമയം സംസ്ഥാനത്ത് ഉടനീളം സ്ഥാപിച്ച 76 നിരീക്ഷണ ക്യാമറകളിലൂടെ ഗതാഗത ലംഘനങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. രാത്രിയില്‍ അടക്കം സംഭവിക്കുന്ന നിയമ ലംഘനങ്ങള്‍ എഐ ക്യാമറ കൈയ്യോടെ പൊക്കിയിരിക്കും.

സിസിടിവി ക്യാമറകളേക്കാള്‍ വ്യക്തതയോടെ ചിത്രങ്ങളും ദൃശ്യങ്ങളുമെല്ലാം ലഭിക്കും. നിയമ ലംഘനങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാനും സാധിക്കും. വാഹനത്തിനുള്ളിലര്‍ ആരാണ് ഇരിക്കുന്നത് എന്ന് വ്യക്തമായി തന്നെ ചിത്രത്തിലൂടെ നമുക്ക് മനസ്സിലാക്കാം. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ അടക്കം ഇത്തരം ക്യാമറകള്‍ വലിയ സഹായമാകും.

പോഹയും താലി മീല്‍സും വന്‍ വെറൈറ്റിയാണ്; മധ്യപ്രദേശിലെ ഫുഡ് വേറെ ലെവല്‍, കഴിക്കാന്‍ റെഡിയായിക്കോ

ഇതിലൂടെ ലഭിക്കുന്ന ചിത്രങ്ങള്‍ അഞ്ച് വര്‍ഷത്തേക്ക് സൂക്ഷിക്കാനാവും. പക്ഷേ നിലവില്‍ അത് ഒരു വര്‍ഷം വരെ മാത്രമേ സൂക്ഷിക്കൂ. ആദ്യത്തെ ഒരു മാസം നിയമലംഘനം നടത്തുന്നവരെ എത്ര രൂപയാണ് പിഴ അടയ്‌ക്കേണ്ടത്, നിയമലംഘനങ്ങളുടെ ശിക്ഷ എന്താണ് എന്നെല്ലാം ബോധ്യപ്പെടുത്തും.

അതേസമയം എഐ ക്യാമറ കൊണ്ടുവന്നപ്പോള്‍ വേണ്ടത്ര ബോധവത്കരണം ഉണ്ടായില്ലെന്ന് വ്യാപക പരാതിയുണ്ടായിരുന്നു. ക്യാമറകള്‍ക്കായി പുതിയനിയമം കൊണ്ടുവന്നിട്ടില്ലെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി. നിയമം പാലിക്കുന്നവര്‍ പേടിക്കേണ്ടതില്ല. എഐ ക്യാമറകള്‍ നിലവിലുള്ള സ്ഥലത്ത്‌നിന്നും മറ്റിടങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

അമിത ഗേം, സീറ്റ് ബെല്‍റ്റും-ഹെല്‍മെറ്റും ധരിക്കാതെയുള്ള യാത്ര, ഡ്രൈവ് ചെയ്യുമ്പോഴുള്ള മൊബൈല്‍ ഉപയോഗം, രണ്ടുപേരില്‍ കൂടുതല്‍ ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നത്, റെഡ് ലൈറ്റ് മറികടക്കല്‍ എന്നിവയാണ് എഐ ക്യാമറകള്‍ പിടികൂടുന്ന നിയമലംഘനങ്ങള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+