ഇരട്ടവോട്ട് പൊളിക്കാന്‍ നേരിട്ടിറങ്ങി എഐസിസി, മീണയ്‌ക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി!!
ദില്ലി: കേരളത്തില്‍ പ്രതിപക്ഷ നേതാവ് നേതാവ് ഉയര്‍ത്തി ഇരട്ടവോട്ട് ആരോപണത്തില്‍ ഇടപെട്ട് എഐസിസി. കോണ്‍ഗ്രസിന് പല മണ്ഡലങ്ങളിലും മുന്നിലെത്താന്‍ സാധിക്കാത്തത് ഇരട്ട വോട്ട് കൊണ്ടെന്ന് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് കരുതുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എഐസിസി തന്നെ ഇടപെടുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സര്‍ക്കാരിന്റെ ഏജന്റായി പ്രവര്‍ത്തിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് വിമര്‍ശനം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് വോട്ടര്‍ പട്ടിക ക്രമക്കേടില്‍ എഐസിസി പരാതി നല്‍കിയിരിക്കുകയാണ്. ഒരാഴ്ച്ചയക്ക്ക്കുള്ളില്‍ പരിഹാരം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കര്‍ഷക പ്രതിഷേധം: 12 മണിക്കൂര്‍ ഭാരത് ബന്ദിന് തുടക്കമായി, ചിത്രങ്ങൾ കാണാം

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും എഐസിസി ആവശ്യപ്പെടുന്നുണ്ട്. അതേസമയം ഇരട്ടവോട്ടിനെതിരെ രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി നേരത്തെ വിശദീകരണം തേടിയിരുന്നു. ഈ ഹര്‍ജി തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും. അതേസമയം ബിജെപിയും ഇരട്ട വോട്ടില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. നേമത്തെ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ഉറപ്പിക്കാനുള്ള ശ്രമമാണ് ഇരട്ടിപ്പെന്നും കുമ്മനം ആരോപിച്ചു.
അതേസമയം ജനവികാരം അട്ടിമറിക്കാന്‍ സിപിഎം വ്യാജ വോട്ട് ചേര്‍ക്കുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. മഷി മായ്ക്കാനുള്ള രാസവസ്തുക്കള്‍ സിപിഎം വിതരണം ചെയ്യുന്നുണ്ട്. ഒരാള്‍ ഒരു വോട്ടുമാത്രം ചെയ്താല്‍ യുഡിഎഫിന് 110 സീറ്റ് കേരളത്തില്‍ ലഭിക്കുമെന്നും ചെന്നിത്തല പറഞ്ഞു. വ്യാജ വോട്ടര്‍ പട്ടിക മുന്‍കൂട്ടി പ്ലാന്‍ ചെയ്തതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവമായി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായും വേണുഗോപാല്‍ പറഞ്ഞു.
ഇതിനിടെ പെരുമ്പാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയ്ക്കും ഭാര്യക്കും ഇരട്ട വോട്ട് കണ്ടെത്തി. രായമംഗലം പഞ്ചായത്തിലെ വോട്ടര്‍ പട്ടികയിലും മാറാടി പഞ്ചായത്തിലെ വോട്ടര്‍ പട്ടികയിലും ഇരുവരുടെയും പേരുണ്ട്. അഞ്ച് വര്‍ഷം മുമ്പ് മാറാടി പഞ്ചായത്തില്‍ നിന്ന് രായമംഗലത്തേക്ക് മാറി താമസിച്ചതാണ് എല്‍ദോസ് കുന്നപ്പള്ളി. എന്നാല്‍ ഇരട്ട വോട്ടിനെ കുറിച്ച് അറിയില്ലെന്ന് അദ്ദേഹം പറയുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വീഴ്ച്ച സംഭവിച്ചതാകാമെന്നാണ് അദ്ദേഹം പറയുന്നത്. നേരത്തെ ഇരട്ടവോട്ടിനെ കുറിച്ച് വെളിപ്പെടുത്തിയ വ്യക്തിയും കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ്.












Click it and Unblock the Notifications