ദുരന്തം ഇരു ഭരണങ്ങളുമെന്ന് എഐസിസി സെക്രട്ടറി; ടി സിദ്ദിഖ് നയിച്ച കടലിരമ്പം യാത്രയ്ക്ക് സമാപനം
ബേപ്പൂര്‍: കേന്ദ്രത്തിലെ മോദി ഭരണവും കേരളത്തിലെ പിണറായി ഭരണവുമാണ് രാജ്യത്ത് ഏറ്റവും വലിയ ദുരന്തമെന്ന് എഐസിസി സെക്രട്ടറി ഡോ. ചെല്ലകുമാര്‍. കേന്ദ്രവും കേരളവും ഭരിക്കുന്ന പാര്‍ട്ടികള്‍ തമ്മില്‍ കൊല്ലും കൊലയും നടത്തുകയാണ്. പാവപ്പെട്ടവരുടെ കഷ്ടതകള്‍ കാണാന്‍ അവര്‍ക്കു സമയമില്ല. കള്ളപ്പണം കണ്ടെത്തുമെന്ന മോദിയുടെ വാഗ്ദാനം പൊള്ളയായി. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ തൂത്തെറിയാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഊര്‍ജസ്വലരായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓഖി ദുരന്തത്തിലെ ഇരകളോടുള്ള അവഗണനയ്‌ക്കെതിരെ ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ് നയിച്ച കടലിരമ്പം യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. ചെല്ലകുമാര്‍.
അണങ്കൂര്‍ ദേശീയ പാതയില്‍ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ഗതാഗതം സ്തംഭിച്ചു
ബ്ലോക്ക് പ്രസിഡന്റ് ടി.കെ അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. കര്‍ണാടക ഭക്ഷ്യമന്ത്രി യു.ടി ഖാദര്‍ മുഖ്യാതിഥി ആയിരുന്നു. എം.കെ രാഘവന്‍ എംപി, കെപിസിസി നിര്‍വാഹസമിതി അംഗങ്ങളായ പി.എം നിയാസ്, കെ.പി ബാബു, ഐ. മൂസ, കെ. രാമചന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആദം മുല്‍സി, കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വി. ഉമേശന്‍, നിജേഷ് അരവിന്ദ്, പി.സി ഹബീബ് തമ്പി, കെ. സുരേഷ്, രമേശ് നമ്പിയത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മന്ത് രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ കുറ്റ്യാടിയില്‍ നടത്തിയ ആരോഗ്യ പരിശോധനയില്‍ വന്‍തിരക്ക്. കുറ്റ്യാടി താലൂക്ക് ആശുപത്രിയും ഗ്രാമപഞ്ചായത്തും ചേര്‍ന്നാണ് പരിശോധന സംഘടിപ്പിച്ചത്. ബുധനാഴ്ച രാത്രി എട്ടു മുതല്‍ 10 വരെയായിരുന്നു ക്യാംപ്. ക്യാംപിലേക്ക് ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന മറുനാടന്‍ തൊഴിലാളികള്‍ അടിച്ചുകേറുകയായിരുന്നു. എല്ലാവരുടെയും പേരും വിവരങ്ങളും രേഖപ്പെടുത്തി രക്തസാംപിളുകള്‍ ശേഖരിക്കാന്‍ ആശുപത്രി ജീവനക്കാര്‍ നന്നെ ബുദ്ധിമുട്ടി. രാത്രി 11 മണിയായിട്ടും രക്തസാംപിളുകള്‍ നല്‍കാന്‍ എത്തിയവരുടെ നിര പുറത്തുണ്ടായിരുന്നു.
കഴിഞ്ഞയാഴ്ചയാണ് കുറ്റയാടിക്കടുത്ത കായക്കൊടി പഞ്ചായത്തില്‍ 40ഓളം തൊഴിലാളികള്‍ മന്ത് അണുബാധ സ്ഥിരീകരിച്ചത്. ജില്ലയില്‍ മറുനാടന്‍ തൊഴിലാളികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ കുറ്റ്യാടിയില്‍ നിരവധി കെട്ടിടങ്ങളില്‍ ഇവര്‍ താമസിക്കുന്നുണ്ട്. നാട്ടുകാരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് ആരോഗ്യ പരിശോധനയ്ക്ക് മുന്‍കൈ എടുക്കുകയായിരുന്നു.
എന്നാല്‍, ബുധനാഴ്ച പരിശോധനയ്ക്ക് എത്തിയവര്‍ കുറ്റ്യാടിയില്‍ താമസിക്കുന്നവരുടെ ചെറിയൊരു ശതമാനമേ വരൂ എന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. പരിശോധനയെപ്പറ്റി അറിഞ്ഞിട്ടുപോലും ഇല്ലാത്തവരും അറിഞ്ഞിട്ടും പരിശോധനയ്ക്ക് എത്താത്തവരും കൂട്ടത്തില്‍ ഉണ്ട്. ഇവരെക്കൂടി ഉള്‍പ്പെടുത്തി തുടര്‍ന്നും ക്യാംപ് സംഘടിപ്പക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ഇപ്പോഴത്തെ പരിശോധനാഫലം പുറത്തുവരാന്‍ ഏതാനും ദിവസങ്ങള്‍ എടുക്കും. അതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍ ബാലകൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications