കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Viral VIdeo: പത്മശ്രീ പുരസ്കാര ജേതാവിനെ ഐ.സി.യുവിൽ നൃത്തം ചെയ്യിപ്പിച്ച് സാമൂഹിക പ്രവർത്തക, പ്രതിഷേധം

Google Oneindia Malayalam News

ഭുവനേശ്വർ: ആശുപത്രിയിലെ ഐ.സി.യു വാർഡിൽ ചികിത്സയിൽ കഴിയുന്ന പത്മശ്രീ പുരസ്കാര ജേതാവ് കമലാ പൂജാരിയെകൊണ്ട് നൃത്തം ചെയ്യിപ്പിച്ച് സാമൂഹിക പ്രവർത്തക. ഒഡീഷയിലെ കട്ടക്ക് ജില്ലയിലെ എ.സി.ബി മെഡിക്കൽ കോളജ് ആന്‍റ് ഹോസ്പിറ്റലിലാണ് ഞെട്ടിക്കുന്ന സംഭവം. ഐ.സി.യു വാർഡിനുള്ളിൽ കമലയെ കൊണ്ട് ഒരു സ്ത്രീയെ നൃത്തം ചെയ്യിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്.

സംഭവത്തിന് പിന്നാലെ ഇവർക്കെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. നൃത്തം ചെയ്യിച്ചതിന് പിന്നാലെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയായിരുന്നു. 72 കാരിയായ കമലാ പൂജാരിയെ നിർബന്ധിച്ച് നൃത്തം ചെയ്യിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഐ.സി.യുവിലെ നൃത്തം വൈറലായതോടെ വലിയ വിമർശനം ഉയർന്നിരിക്കുകയാണ്.

viral video

'ലോകത്ത് നിന്ന് കമ്മ്യൂണിസം അസ്തമിക്കുന്നു', കേരളത്തിൽ താമര വിരിയുന്ന കാലം വിദൂരമല്ലന്ന് അമിത് ഷാ'ലോകത്ത് നിന്ന് കമ്മ്യൂണിസം അസ്തമിക്കുന്നു', കേരളത്തിൽ താമര വിരിയുന്ന കാലം വിദൂരമല്ലന്ന് അമിത് ഷാ

അതേസമയം, സാമൂഹിക പ്രവർത്തകക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരജ, ഭൂമിയ തുടങ്ങിയ ഗോത്രവർഗ സംഘടനകൾ രംഗത്തെത്തി.'കമല പൂജാരി ഒഡീഷയുടെ മാത്രമല്ല, രാജ്യത്തിന്റെയും അഭിമാനമാണ്. അവർ നമ്മുടെ സമൂഹത്തിന് പ്രചോദനമാണ്. സംഭവത്തെ ശക്തമായി അപലപിക്കുന്നു. വിഷയം അന്വേഷിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുന്നു. ഐ.സി.യുവിൽ വെച്ച് വീഡിയോ ഷൂട്ട് ചെയ്യുകയും ഇന്റർനെറ്റിൽ വൈറലാക്കുകയും ചെയ്തു. ബന്ധപ്പെട്ടവർക്കെതിരെ ഉചിതമായ നടപടിയെടുക്കണം. അല്ലാത്തപക്ഷം തെരുവിലിറങ്ങി പ്രതിഷേധിക്കും''- ഭൂമിയ നേതാവ് നരേന്ദ്ര കണ്ടോളിയ പറഞ്ഞു.

സാമൂഹിക പ്രവർത്തകക്കെതിരെ നടപടിയെടുക്കണമെന്ന് പ്രജാസമാജ് ചെയർമാൻ ഹരീഷ് മുതലിയും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധത്തെ തുടർന്ന് കട്ടക്കിലെ ആശുപത്രി അധികൃതർ, മെഡിസിൻ വിഭാഗം മേധാവി ജയന്ത് പാണ്ഡയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ജൈവകൃഷി പ്രോത്സാഹിപ്പിച്ചതിന് 2019ലാണ് കമലാ പൂജാരിക്ക് പത്മശ്രീ ലഭിച്ചത്. വിവിധ വിളകളുടെ 100ലധികം ഇനം നാടൻ വിത്തുകൾ സംരക്ഷിച്ചതിന്റെ ബഹുമതിയും അവർക്കുണ്ട്.

സ്റ്റൈലിഷ് ലുക്കും, കേരളീയ തനിമയും... സാരിയിൽ അതി സുന്ദരിയായി കൃഷ്ണ പ്രഭ....

English summary
Ailing Padma Shri awardee Kamala Pujari allegedly forced to dance by a social worker in a hospital in odisha Cuttack district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X