ലെയ്‌സ് പാക്കറ്റില്‍ മുക്കാലും കാറ്റ്!; തൂക്ക കുറവ് കണ്ടെത്തി; പെപ്‌സി കമ്പനിക്ക് 85,000 രൂപ പിഴ
തൃശൂര്‍: ഉരുളക്കിഴങ്ങ് ചിപ്‌സ് ബ്രാന്‍ഡായ ലെയ്‌സിനെതിരെ നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ. വിതരണത്തിനായി പുറത്തിറക്കുന്ന പാക്കറ്റിൽ തൂക്ക കുറവ് ഉന്നയിച്ചായിരുന്നു സർക്കാറിന്റെ നടപടി. ഉദ്ദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിൽ നിന്ന് ലെയ്സ് പാക്കറ്റിൽ സൂചിപ്പിക്കുന്നതിനേക്കാൾ കുറഞ്ഞ അളവാണ് കണ്ടെത്താൻ കഴിഞ്ഞത്.
ഇതിന് പിന്നാലെ ആയിരുന്നു സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചത്. 85,000 രൂപ പിഴയും ഈടാക്കി. പെപ്‌സി കമ്പനിക്ക് തൃശൂര്‍ ലീഗല്‍ മെട്രോളജി ഫ്‌ലയിങ് സ്‌ക്വാഡ് ഡെപ്യൂട്ടി കണ്‍ട്രോളർ പിഴ ചുമത്തി രംഗത്ത് വരികയായിരുന്നു.

കാഞ്ഞാണിലെ തൃശൂര്‍ താലൂക്ക് ചെത്തുതൊഴിലാളി മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ ഇതു സംബന്ധിക്കുന്ന പരിശോധന നടത്തിയിരുന്നു. പിന്നാലെയാണ്, തൂക്കം കുറവുള്ള ലെയ്‌സ് പാക്കറ്റുകൾ പിടികൂടിയത്.
ലെയ്സ് പാക്കറ്റിനുള്ളിൽ കൂടുതലും വായുവാണ് നിറച്ചിരിക്കുന്നതെന്നും തൂക്കക്കുറവ് ഉണ്ടെന്നും കണ്ടെത്തുകയായിരുന്നു. സാധാരണ ഒരു പാക്കറ്റ് ലെയ്സ് കവറിന് പുറത്ത് എഴുതിയിരിക്കുന്ന തൂക്കം 115 ഗ്രാം ആണ്. എന്നാൽ, മൂന്ന് പാക്കറ്റുകളില്‍ 50.930 ഗ്രാം, 72.730 ഗ്രാം, 86.380 ഗ്രാം തൂക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് പരാതിയില്‍ പറയുന്നത്.
'സാരി ധരിച്ചു ഞാൻ'; സിംപിള്‍ ലുക്കിലെന്ന് കനിഹ; പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ഇത് സംബന്ധിച്ച് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സോഷ്യല്‍ ജസ്റ്റിസ് പ്രസിഡന്റ് പി ഡി ജയശങ്കർ പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications