കാര്‍ഗോ ബേയില്‍ ഫയര്‍ അലാറം: കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി
കോഴിക്കോട്: കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. കാര്‍ഗോ ബേയില്‍ ഫയര്‍ അലാറം മുഴങ്ങിയതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. പതിനേഴോളം യാത്രക്കാര്‍ ഈ വിമാനത്തിലുണ്ടായിരുന്നു. കോഴിക്കോട് നിന്ന് കുവൈത്തിലേക്ക് പോകുന്ന വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. വിമാനത്തിലെ പൈലറ്റുമാരാണ് ഫയര്‍ അലാറം മുഴങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. അതേസമയം വിമാനം തിരിച്ചിറക്കിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഫയര്‍ ഫോഴ്‌സ് ഇവിടേക്ക് വന്നതായും ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്.
ബംഗാളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

സ്റ്റൈലിഷ് ആയി നടി ജാൻവി കപൂർ, ഫോട്ടോകൾ കാണാം












Click it and Unblock the Notifications