കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ നിന്ന് ഖത്തറിലേക്ക് 44, 000 രൂപ വരെ; പ്രവാസികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ

Google Oneindia Malayalam News

കണ്ണൂർ: നീണ്ട ഇടവേളയ്ക്ക് ശേഷം ഖത്തർ വഴി ഗൾഫ് രാജ്യങ്ങളിലേക്ക് പോകാനുള്ള അനുമതി ലഭിച്ചെങ്കിലും വിമാനക്കമ്പനികളുടെ ടിക്കറ്റ് കൊള്ളയിൽ വലഞ്ഞ് പ്രവാസികൾ. ഖത്തർ വഴി മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് പോവുന്നവരുടെ എണ്ണം കൂടിയതോടെയാണ് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയത്. കൊവിഡ് വരുത്തിവെച്ച പ്രതിസന്ധിയിൽ ജോലിയും ജീവിതവും വഴിമുട്ടി നിൽക്കുന്ന പ്രവാസികളെയാണ് എയർ ഇന്ത്യയും സ്വകാര്യകമ്പനികളും ഇത്തരത്തിൽ പിഴയുന്നത്.

ബിഗ് ബോസ് താരത്തിന് പ്രണയ സാഫല്യം; സ്‌നേകനും നടി കന്നികയും വിവാഹിതരായി, സാക്ഷിയായി കമല്‍ഹാസന്‍, ചിത്രങ്ങള്‍ കാണാം

1

സാധാരണഗതിയിൽ 8, 500നും 10, 000ത്തിനും ഇടയിൽ ഖത്തറിലേക്ക് വിമാനടിക്കറ്റ് ലഭിക്കാറുണ്ട്. സീസൺ സമയങ്ങൾ അല്ലാത്തപ്പോൾ എയർഇന്ത്യയിൽ ടിക്കറ്റ് നിരക്ക് പിന്നെയും കുറയാറുണ്ട്.നിലവിൽ നോൺസ്റ്റോപ്പ് ഫ്‌ളൈറ്റുകളിൽ എക്കണോമി സീറ്റിൽ 33,000ത്തിനും 44,000ത്തിനും ഇടയിലാണ് ടിക്കറ്റ് നിരക്ക്.

2

കണക്ടിംഗ് വിമാനങ്ങൾക്ക് 20,000 രൂപ മുതൽ ടിക്കറ്റുണ്ട്. ഖത്തറിലേക്ക് നോൺസ്റ്റോപ്പ് ഫ്‌ളൈറ്റുകളിൽ ശരാശരി മൂന്നര മണിക്കൂർ മതിയെങ്കിൽ കണക്ടിംഗ് ഫ്ലൈറ്റുകളാവുമ്പോൾ 24 മുതൽ 36 മണിക്കൂർ വരെയെടുക്കും. കണക്ടിംഗ് വിമാനത്തിനായി എയർപോർട്ടുകളിൽ ഏറെ സമയം കാത്തിരിക്കണം. കൊവിഡ് സാഹചര്യവും യാത്രാദുരിതവും മൂലം മിക്കവരും നോൺസ്റ്റോപ്പ് ഫ്ലൈറ്റുകളെയാണ് ആശ്രയിക്കുന്നത്.

3

കണക്ടിംഗ് വിമാനങ്ങൾക്ക് 20,000 രൂപ മുതൽ ടിക്കറ്റുണ്ട്. ഖത്തറിലേക്ക് നോൺസ്റ്റോപ്പ് ഫ്‌ളൈറ്റുകളിൽ ശരാശരി മൂന്നര മണിക്കൂർ മതിയെങ്കിൽ കണക്ടിംഗ് ഫ്ലൈറ്റുകളാവുമ്പോൾ 24 മുതൽ 36 മണിക്കൂർ വരെയെടുക്കും. കണക്ടിംഗ് വിമാനത്തിനായി എയർപോർട്ടുകളിൽ ഏറെ സമയം കാത്തിരിക്കണം. കൊവിഡ് സാഹചര്യവും യാത്രാദുരിതവും മൂലം മിക്കവരും നോൺസ്റ്റോപ്പ് ഫ്ലൈറ്റുകളെയാണ് ആശ്രയിക്കുന്നത്.

4

ഖത്തറിൽ നിന്ന് മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കും വർധിപ്പിച്ചിട്ടില്ല. ദോഹയിൽ നിന്ന് ദുബൈയിലേക്ക് 15, 000 രൂപയ്ക്കും സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് 17,000 രൂപയ്ക്കും ടിക്കറ്റുണ്ട്. ഇന്ത്യ ഉൾപ്പെടെ 13 രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള യാത്രയ്ക്കാണ് സൗദിയും യുഎഇയും വിലക്കേർപ്പെടുത്തിയത്. ഖത്തർ ഗ്രീൻ ലിസ്റ്റിലാണുള്ളത്. ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് 14 ദിവസം ഖത്തറിൽ തങ്ങിയശേഷം സൗദിയിലും യുഎഇയിലേക്കുമെത്താം. യുറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രക്കാരും ഖത്തറിനെ ആശ്രയിക്കുന്നുണ്ട്.

Recommended Video

cmsvideo
Saudi Arabia To Reopen To Vaccinated Tourists After 17-Month Covid Closure
5

ഖത്തർ ആരോഗ്യമന്ത്രാലയം അംഗീകരിച്ച കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്കും കുറഞ്ഞത് ആറുമാസമെങ്കിലും കാലാവധിയുള്ള പാസ്‌പോർട്ടുള്ളവർക്കുമാണ് ഖത്തറിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് നേരത്തെ ക്വാറന്റൈൻ ഒഴിവാക്കിയിരുന്നെങ്കിലും ആഗസ്റ്റ് രണ്ട് മുതൽ യാത്രാ നിയന്ത്രണങ്ങൾ ഖത്തർ പുതുക്കിയിട്ടുണ്ട്. ഖത്തറിന് പുറത്ത് നിന്ന് വാക്സിനെടുത്തവർക്ക് 10 ദിവസത്തെയും ഖത്തറിൽ വച്ച് വാക്സിനെടുത്തവർക്ക് രണ്ട് ദിവസത്തെയും ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണ്.

അർഹതപ്പെട്ടവരെ മാറ്റി നിർത്തി,പ്രവർത്തിച്ച് തട്ടിക്കൂട്ട് കമ്മിറ്റികൾ.. പരാതിക്കെട്ടഴിച്ച് കോൺഗ്രസ് നേതാക്കൾഅർഹതപ്പെട്ടവരെ മാറ്റി നിർത്തി,പ്രവർത്തിച്ച് തട്ടിക്കൂട്ട് കമ്മിറ്റികൾ.. പരാതിക്കെട്ടഴിച്ച് കോൺഗ്രസ് നേതാക്കൾ

ലോക്സഭ സീറ്റുകൾ 1000 ആക്കും?;'കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യക്കാർക്ക് നഷ്ടം'..വിശദീകരിച്ച് കോൺഗ്രസ്ലോക്സഭ സീറ്റുകൾ 1000 ആക്കും?;'കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യക്കാർക്ക് നഷ്ടം'..വിശദീകരിച്ച് കോൺഗ്രസ്

കോൺഗ്രസ് സഖ്യത്തെ ചതിച്ചവർക്ക് എട്ടിന്റെ പണി; മന്ത്രിസഭയിൽ നിന്ന് തെറിക്കും?പിടിമുറുക്കി ആർഎസ്എസ്കോൺഗ്രസ് സഖ്യത്തെ ചതിച്ചവർക്ക് എട്ടിന്റെ പണി; മന്ത്രിസഭയിൽ നിന്ന് തെറിക്കും?പിടിമുറുക്കി ആർഎസ്എസ്

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് വീണ്ടും സുഹാന; ഷാരൂഖിന്റെ മകളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

English summary
Airline companies charge huge amounts from expatriates to Qatar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X