കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറച്ച് ഇന്ത്യന്‍ വിമാനക്കമ്പനികള്‍; ടിക്കറ്റുകള്‍ 6080 രൂപ മുതല്‍
ദുബായ്: സീസണ്‍ അവസാനിച്ചതോടെ കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ കുറച്ച് വിമാനക്കമ്പനികള്‍. കേരള സെക്ടറിലെ തിരക്ക് കുറഞ്ഞതാണ് പ്രധാന കാരണം. യാത്രക്കാരെ കൂടുതലായി ആകര്‍ഷിക്കാനാണ് ടിക്കറ്റ് നിരക്കുകള്‍ കുറച്ചിരിക്കുന്നത്. ബാഗേജ് അലവന്‍സും കൂട്ടിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ ടിക്കറ്റിനായി 269 ദിര്‍ഹം മാത്രം മുടക്കിയാല്‍ മതി.അതായത് 6080 രൂപ ചെലവാക്കിയാല്‍ മതി.
സീസണ്‍ സമയത്ത് പല മടങ്ങായി ടിക്കറ്റ് നിരക്കുകള്‍ വര്‍ധിച്ചിരുന്നു. 90420 രൂപ വരെയായിരുന്നു ആ സമയത്തെ നിരക്കുകള്‍. രണ്ടായിരും മുതല്‍ നാലായിരം ദീര്‍ഹം വരെയാണ് ഈടാക്കിയിരുന്നത്. സീസണ്‍ സമയത്തെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 45000 രൂപയ്ക്ക് മുകളിലായിരുന്നു.

സീസണ്‍ സമയത്ത് ഇത്ര വലിയ തുകയായതിനാല്‍ പലരും നാട്ടിലേക്ക് മടങ്ങാനും മടിച്ചിരുന്നു. ടിക്കറ്റുകള്‍ അവെയ്‌ലബിള്‍ അല്ലാത്തതും, കുടുംബത്തോടൊപ്പം നാട്ടിലേക്ക് പോകാന്‍ ലക്ഷങ്ങള്‍ ചെലവാക്കുമെന്നതും കുറച്ച് പേരെയെങ്കിലും നാട്ടിലേക്ക് മടങ്ങുന്നതില്‍ നിന്ന് തടഞ്ഞ് നിര്‍ത്തിയ കാര്യമായിരുന്നു. എന്നാല്‍ ടിക്കറ്റ് നിരക്കുകള്‍ കുറഞ്ഞതോടെ ഇവര്‍ക്ക് നാട്ടിലേക്ക് പോയി വരാനുള്ള അവസരം കൂടിയാണ് വന്നിരിക്കുന്നത്.
അതേസമയം എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ, ഗോ ഫസ്റ്റ് തുടങ്ങി കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ വിമാനക്കമ്പനികളെല്ലാം നിരക്ക് കുറച്ചവരിലുണ്ട്. അത് മാത്രമല്ല, 40 കിലോ ലഗേജും ഇതില്‍ ചിലര്‍ അനുവദിക്കുന്നുണ്ട്.
നീട്ടി വളര്‍ത്തിയ മുടി ഇഷ്ടമാണോ? അവക്കാഡോ എണ്ണ മറക്കാതെ തേക്കുക, ഈ ഗുണങ്ങള്‍ ഉറപ്പ്
6781 രൂപയുടെയും എയര്‍ ഇന്ത്യയില്‍ പറക്കാന്‍ സാധിക്കും. ഷാര്‍ജില്‍ നിന്നും കോഴിക്കോട്ടേക്കും, ദുബായില്‍ നിന്ന് കൊച്ചിയിലേക്കും ഒരേ നിരക്കാണ്. 300 ദിര്‍ഹമാണ് ഈടാക്കുക. ഇക്കോണമി ക്ലാസില്‍ 40 കിലോ ലഗേജും, ബിസിനസ് ക്ലാസില്‍ 50 കിലോയും അനുവദിക്കും. ഇപ്പോള്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് മറ്റൊരു ഓഫര്‍ കൂടിയുണ്ട്.
നവംബര്‍ മുപ്പത് വരെ യാത്ര ചെയ്യാന്‍ സാധിക്കും. എയര്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ മികച്ച ഓഫര്‍ ലഭ്യമാണ്. ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് 269 ദിര്‍ഹവും, കൊച്ചിയിലേക്ക് 380 ദിര്‍ഹവുമാണ് നിരക്ക്. കൊച്ചിയിലേക്കും ആഴ്ച്ചയില്‍ ഏഴും കോഴിക്കോട്ടേക്ക് പതിമൂന്നും സര്‍വീസുണ്ട്.
അതേസമയം ഗോ ഫസ്റ്റ് വിമാനത്തില്‍ ദുബായില്‍ നിന്ന് കണ്ണൂരിലേക്ക് 316 ദിര്‍ഹമും, അബുദാബിയില്‍ നിന്ന് കണ്ണൂരിലേക്ക് 337 ദിര്‍ഹവുമാണ് മുടക്കേണ്ടത്. സ്‌പൈസ് ജെറ്റില്‍ ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പറക്കാന്‍ 285 ദിര്‍ഹമാണ് വേണ്ടത്. ഇനി യാത്ര ഇന്‍ഡിഗോയിലാണെങ്കില്‍ 385 ദിര്‍ഹം നല്‍കണം.
സ്‌പൈസ് ജെറ്റില്‍ 40 കിലോ ലഗേജ് അനുദവിക്കും. ഇന്‍ഡിഗോയില്‍ ഇത് മുപ്പത് കിലോ മാത്രമാണ്. വിദേശ വിമാന കമ്പനികള്‍ പക്ഷേ ഇത്രത്തോളം നിരക്ക് കുറച്ചിട്ടില്ല. ഫ്‌ളൈ ദുബായ്, എയര്‍ അറേബ്യ എന്നിവയും നിരക്ക് കുറയ്ക്കും എന്നാണ് പ്രതീക്ഷ. 620 ദിര്‍ഹമാണ് ഇന്നത്തെ നിരക്ക്.












Click it and Unblock the Notifications