Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാലിന്റെ കോലം കത്തിച്ചു.... അമ്മ പിരിച്ച് വിട്ട് പൊതുസമൂഹത്തോട് മാപ്പുപറയണമെന്ന് എഐവൈഎഫ്!!

എഐവൈഎഫ് മോഹന്‍ലാലിന്റെ കോലം കത്തിച്ചു

കൊച്ചി: താരസംഘടനായ അമ്മയിലേക്ക് ദിലീപീനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം കത്തുന്നു. അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ എഐവൈഎഫ് രംഗത്തെത്തിയിട്ടുണ്ട്. കൊച്ചിയില്‍ മോഹന്‍ലാലിന്റെ കോലം കത്തിച്ചാണ് എഐവൈഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഫിലിം ചേമ്പറിന്റെ ആസ്ഥാനത്താണ് കോലം കത്തിക്കല്‍ പ്രതിഷേധം നടന്നത്. ദിലീപിനെ തിരിച്ചെടുത്ത അമ്മ പിരിച്ചുവിട്ട് പൊതുസമൂഹത്തോട് മാപ്പുപറയണമെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ന് ഫിലിം ചേമ്പര്‍ ആസ്ഥാനത്ത് മോഹന്‍ലാലിന്റെ കോലം കത്തിച്ചത്.

1

സ്വന്തം സംഘടനയിലെ അംഗം കൂടിയായ നടിയെ ആക്രമിച്ച കേസിലെ പ്രതിയെ സംഘടനയില്‍ തിരിച്ചെടുത്ത നടപടി സ്ത്രീ വിരുദ്ധവും കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. പ്രതിചേര്‍ക്കപ്പെട്ട നടനെ പുറത്താക്കിയെന്ന നേരത്തെയുള്ള പ്രസ്താവന പൊതുസമൂഹത്തെ കബളിപ്പിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് തെളിഞ്ഞിരിക്കുകയാണ്. അമ്മയുടെ ഈ നടപടിയിലൂടെ ഇരയ്‌ക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണ് തങ്ങള്‍ എന്ന് തെളിഞ്ഞിരിക്കുകയാണ്. എംഎല്‍എമാരും എംപിമാരും അടക്കമുള്ള ജനപ്രതിനിധികള്‍ നയിക്കുന്ന ഒരു സംഘടനയില്‍ നിന്നാണ് സ്ത്രീ വിരുദ്ധവും കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ ഇത്തരം നടപടികള്‍ ഉണ്ടായിട്ടുള്ളതെന്ന് ഏറെ ഗൗരവേറിയതാണെന്ന് എഐവൈഎഫ് പറയുന്നു.

അതേസമയം സിനിമാ രംഗത്തെ ഇത്തരം നെറികെട്ട പ്രവര്‍ത്തികളോടുള്ള സൂപ്പര്‍ താരങ്ങളുടെ നിലപാട് എന്താണെന്ന് അവര്‍ വ്യക്തമാക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു. നേരത്തെ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ രാഷ്ട്രീയ മേഖലയില്‍ നിന്ന് വലിയ രീതിയിലുള്ള വിമര്‍ശനമുയര്‍ന്നിരുന്നു. ജി സുധാകരനും മേഴ്‌സിക്കുട്ടിയമ്മയും വലിയ രീതിയില്‍ ഇതിനെ വിമര്‍ശിച്ചിരുന്നു. അമ്മയില്‍ നിന്ന് നാല് നടിമാര്‍ രാജിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാല്‍ ഈ വിഷയത്തില്‍ മൗനത്തിലായിരുന്നു. ഒന്നും പ്രതികരിക്കാതെ അദ്ദേഹം വിദേശത്തേക്ക് പോകുകയും ചെയ്തു. ഇതാണ് വലിയ വിവാദങ്ങള്‍ക്ക് കാരണമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+