എകെജി സെന്റർ അക്രമം: സുധാകരന്റെ ഓലപാമ്പുകളൊന്നും കേരളത്തില്‍ വിലപ്പോവില്ലെന്ന് മനസ്സിലാക്കണം: സിപിഎം
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍. ഇത്തരം ഹീനമായ പ്രവർത്തിയെ ന്യായീകരിക്കാനും പ്രതികളെ സംരക്ഷിക്കാനും ഇറങ്ങി പുറപ്പെട്ട കെപിസിസി പ്രസിഡന്റിന്റെ അങ്ങേയറ്റം കുല്സിതമായ നിലപാടിനെ സാമാന്യ മനുഷ്യർക്ക് അംഗീകരിക്കാനാവില്ല.
കെ സുധാകരൻ തുടർച്ചയായി സ്വീകരിക്കുന്ന സമീപനത്തിന്റെ ബാക്കി പത്രമാണ് ഇതെന്നും അഭിപ്രായപ്പെടുന്ന ആനാവൂർ നാഗപ്പന്‍ ഇത്തരം ഓലപ്പാമ്പുകളൊന്നും കേരളത്തിൽ വിലപ്പോവില്ല എന്നത് കാലം തെളിയിക്കുമെന്നും കൂട്ടിച്ചേർക്കുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

പ്രതികൾ ആരെന്ന് ഞങ്ങൾ പറയുമെന്നും, യഥാർത്ഥ പ്രതികളെ പിടിച്ചാൽ നിയമം ലംഘിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ കെ സുധാകരന്റെ അടുപ്പക്കാരായ ചില യൂത്ത് കോൺഗ്രസുകാരെ പോലീസ് സംശയിക്കുന്നുവെന്ന വാർത്ത പുറത്ത് വന്നയുടനെ നിയമം ലംഘന ഭീഷണിയുമായി കെ സുധാകരൻ പൊടുന്നനെ രംഗത്തെത്തി. വയനാട് എം പി ശ്രീ രാഹുൽഗാന്ധിയുടെ ഓഫീസിലെ മഹാത്മാഗാന്ധിയുടെ ചിത്രം എറിഞ്ഞുടച്ച കോൺഗ്രസുകാരെ പോലീസ് അറസ്റ്റ് ചെയ്തപ്പോഴും കെ സുധാകരൻ സമാന ഭീഷണി ഉയർത്തിയിരുന്നു.
എന്താ ഒരു മൊഞ്ച്: അഴകിന്‍ നിറകുടം, വീണ്ടും വൈറല്‍ ചിത്രങ്ങളുമായി ഭാവന

എൽ ഡി എഫ് സർക്കാരിനെതിരെ ജനവികാരമുണർത്താൻ മഹാത്മാഗാന്ധിയുടെ ചിത്രം പോലും എറിഞ്ഞുടക്കാൻ തയ്യാറായ കോൺഗ്രസ്സ് പ്രവർത്തകരുടെ മനോനില എത്രമാത്രം അധപതിച്ചതാണെന്ന് നമുക്ക് ഊഹിക്കാനാവും. എന്നാൽ ഈ ഹീനമായ പ്രവർത്തിയെ ന്യായീകരിക്കാനും പ്രതികളെ സംരക്ഷിക്കാനും ഇറങ്ങി പുറപ്പെട്ട കെപിസിസി പ്രസിഡന്റിന്റെ അങ്ങേയറ്റം കുല്സിതമായ നിലപാടിനെ സാമാന്യ മനുഷ്യർക്ക് അംഗീകരിക്കാനാവില്ല. കെ സുധാകരൻ തുടർച്ചയായി സ്വീകരിക്കുന്ന സമീപനത്തിന്റെ ബാക്കി പത്രമാണ് ഇതും.

ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം സ്വീകരിച്ചിട്ടുള്ളത്, ഇപ്പോൾ കെപിസിസി പ്രസിഡന്റ് ആയശേഷവും അതെ നില തുടരുകയാണ് എന്നാണ് ഇതിൽ നിന്നെല്ലാം മനസിലാക്കാൻ സാധിക്കുന്നത്. നിയമവ്യവസ്ഥകൾ നടപ്പിലാക്കാൻ കെല്പുള്ള ഒരു ഭരണസംവിധാനമാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ എന്ന് സുധാകരൻ ഓർക്കുന്നത് നന്നാണ്. ഇത്തരം ഓലപ്പാമ്പുകളൊന്നും കേരളത്തിൽ വിലപ്പോവില്ല എന്നത് കാലം തെളിയിക്കും.- ആനാവൂർ നാഗപ്പന്‍ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, അന്വേഷണം യൂത്ത് കോൺഗ്രസ് നേതാക്കളിലേക്ക് എത്തുന്നുവെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ രൂക്ഷമായ വിമർശനവുമായിരുന്നു കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ കഴിഞ്ഞ ദിവസം നടത്തിയത്. മുൻ കൗൺസിലർ ഐ പി ബിനുവിന്റെ പേരാണ് അന്ന് ദൃക്‌സാക്ഷി പറഞ്ഞത്. ഇത് വെള്ളരിക്ക പട്ടണം അല്ല. ഇങ്ങനെ പൊലീസിനേ കൊണ്ട് പോയാൽ പ്രത്യാഘാതം ഗുരുതരം ആയിരിക്കും. ചിലപ്പോ നിയമം ലംഘിക്കേണ്ടി വരും. അതിനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും കെ സുധാകരന്‍ പറഞ്ഞു.
.












Click it and Unblock the Notifications