'പിന്നില്‍ സമര്‍ത്ഥരായ കുറ്റവാളികള്‍,പിടിക്കാൻ സമയമെടുക്കും'; എകെജി സെന്റര്‍ ആക്രമണത്തില്‍ ഇപി ജയരാജൻ
തിരുവനന്തപുരം: സമർത്ഥരായ കുറ്റവാളികളാണ് എ.കെ.ജി സെന്‍റർ ആക്രമിച്ചതെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. അതുകൊണ്ടാണ് പ്രതികളെ പിടികൂടാൻ സമയമെടുക്കുന്നത്. പക്ഷേ എല്ലാ കുറ്റവാളികളെയും കണ്ടെത്താനുള്ള സർക്കാറിന്‍റെ പരിശ്രമം വിജയിക്കുമെന്നും ജയരാജൻ പറഞ്ഞു.
സ്ഥിരമായി ഒരു കാര്യം തന്നെ ചോദിച്ചാല്‍ ചോദ്യത്തിന് നിലവാരമില്ലാതാകുമെന്ന് ജയരാജന്‍ പറഞ്ഞു. സമര്‍ഥരായ കുറ്റവാളികളാണ് അക്രമത്തിനു പിന്നില്‍. അതിനാല്‍ പിടികൂടാന്‍ സമയമെടുക്കും. ഇതേസമയം കോഴിക്കോട് മേയര്‍ സംഘപരിവാര്‍ പരിപാടിയില്‍ പങ്കെടുത്തത് ജില്ലാ കമ്മിറ്റി പരിശോധിക്കുമെന്നും സംസ്ഥാന പാര്‍ട്ടി ആവശ്യമായ നിര്‍ദേശവും ഇടപെടലും നടത്തുമെന്നും ജയരാജന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

ജൂൺ 30 രാത്രിയാണ് സ്‌കൂട്ടറിലെത്തിയ അജ്ഞാതൻ എ.കെ.ജി സെന്ററിന്റെ ഗേറ്റിലേക്ക് സ്ഫോടകവസ്തു വലിച്ചെറിഞ്ഞ് രക്ഷപ്പെട്ടത്. ബി.ജെ.പി സംസ്ഥാന കാര്യാലയത്തിനുനേരെ ബോംബെറിഞ്ഞ കേസ് പിൻവലിക്കാനുള്ള സർക്കാർ നീക്കം കോടതി തള്ളിയ ദിവസമായിരുന്നു ഇത്. രണ്ട് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ തലസ്ഥാന നഗരിയിലെ മുഴുവൻ സംവിധാനവും ഉപയോഗിച്ച് ഒരുമാസത്തോളം അന്വേഷിച്ചിട്ട് പ്രതിയെ പിടികൂടാനായില്ല. പിന്നീട് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചിനും പ്രതിയിലേക്ക് എത്തിച്ചേരാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

പ്രതി വന്നത് ചുവന്ന സ്കൂട്ടറിലാണെന്ന വിവരത്തെ തുടർന്ന് ഇത്തരം സ്കൂട്ടറുള്ള രണ്ടായിരത്തിലധികം പേരുടെ വിശദാംശങ്ങൾ പരിശോധിച്ചെങ്കിലും സ്കൂട്ടർ കണ്ടത്താനായില്ല. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും സ്കൂട്ടറിന്‍റെ നമ്പർ വ്യക്തമായില്ല. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് നേരത്തെ പി ജയരാജൻ ആരോപിച്ചിരുന്നു. അതേസമയം ആക്രമണത്തിന് പിന്നില്‍ സിപഎം ആണെന്നാണ് കോണ്‍ഗ്രസ് ആക്ഷപം. പ്രതികളെ പിടിക്കാത്തത് അന്വേഷണം സിപിഎമ്മിൽ എത്തിച്ചേരുമെന്നതിനാലാണെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു.

പൊലീസിന് അറിയാം ആരാണ് ചെയ്തതെന്ന്. അന്വേഷണം യഥാർത്ഥ പ്രതികളിലേക്ക് എത്തിയപ്പോൾ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് അന്വേഷണം തടഞ്ഞു. പൊലീസിന്റെ കൈയും കാലും കെട്ടിയിട്ടാണ് അന്വേഷണം നടത്തുന്നതെന്നും സതീശൻ ഇപി ജയരാജന് മറുപടിയായി പറഞ്ഞിരുന്നു.
വിഷയത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് കെ സുധാകരൻ കോണ്‍ഗ്രസ് നേതാവ് വി.ടി ബലറാം, രാഹുല്‍ മാങ്കൂട്ടം എന്നിവരും രംഗത്തെത്തിയിരുന്നു.

കോൺഗ്രസ് ഓഫീസുകൾക്കു നേരെ സിപിഎം ആക്രമണം അഴിച്ചുവിട്ടിട്ട് ഇന്നേയ്ക്ക് ഒരുമാസം തികയുകയാണെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍റെ പ്രതികരണം. എകെജി സെന്റര്‍ ആക്രമണത്തിന് പിന്നാലെ കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെ സിപിഎം നടത്തിയ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. 'കിട്ടിയില്ല' എന്ന കുറിപ്പോടുകൂടിയുള്ള എകെജി സെന്റിന്‍റെ കാര്‍ട്ടൂണ്‍ പങ്കുവെച്ചാണ് ബലറാമിന്‍റെ പരിഹാസം. 'ഇനിയും ചോദിക്കരുത്' എന്ന തലക്കെട്ടോടുകൂടിയാണ് ഫേസ്ബുക്ക് പേജില്‍ ചിത്രം ബലറാം പങ്കുവച്ചിരിക്കുന്നത്.

'ഒരു മാസം കൊണ്ട് സുകുമാരക്കുറുപ്പിനെ കിട്ടിയില്ലല്ലോ, അപ്പോൾ പിന്നെ എ.കെ.ജി സെന്റർ ആക്രമിച്ചയാളെ കിട്ടുമ്പോൾ പറയാം' എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിന്റെ പരിഹാസം. അതിനിടെ വിഷയത്തില്‍ സിപിഎമ്മിനെ സംശയിച്ച് സിപിഐയും രംഗത്തെത്തിയിരുന്നു. സിപിഐ തിരുവനന്തപുരം ജില്ല സമ്മേളനത്തിലായിരുന്നു
സിപിഎമ്മിനെത്തിരെ ആക്ഷേപമുയര്‍ന്നത്. ആക്രണം പോലീസിന്‍റെ സഹായത്തോടെ സിപിഎം നടത്തിയതെന്ന് സംശയിക്കേണ്ടിവരുമെന്നായിരുന്നു അംഗങ്ങളുടെ ആരോപണം. ഇത്രയും നാള്‍ കഴിഞ്ഞിട്ടും പ്രതിയെ എന്തുകൊണ്ട് പിടിക്കാൻ സാധിക്കുന്നില്ലന്നും അംഗങ്ങള്‍ ചോദിച്ചിരുന്നു.
രണ്ടാളും എന്തൊരു ക്യൂട്ടാണ്; മാളവികയുടെ പുത്തൻ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications