'എന്താണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്?, ദേശാഭിമാനി ഓഫീസിന് നേരെയും! ഇ പി പറയുന്നു
തിരുവനന്തപുരം : എ കെ ജി സെൻററിന് നേരെ നടത്തിയ ആക്രമത്തിൽ പ്രതികരിച്ച് എൽ ഡി എഫ് കൺവീനറായ ഇ പി ജയരാജൻ. തികച്ചും ആസൂത്രിതമാണ് പാർട്ടി ഓഫീസ് ആക്രമിച്ചതെന്ന് എൽ ഡി എഫ് കൺവീനറായ പറഞ്ഞു.
കേരളത്തിന്റെ ക്രമ സമാധാനം തകർക്കുവാൻ ഒട്ടനവധി സംഭവങ്ങൾ കോൺഗ്രസ് നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. നിരവധി പാർട്ടി ഓഫീസുകൾക്ക് നേരെയും ദേശാഭിമാനി ഓഫീസിന് നേരെയും ഇത്തരത്തിൽ കോൺഗ്രസ് അക്രമം നടത്തിയതായി ഇപി ആരോപിച്ചു.
ഇത്തരം അക്രമങ്ങൾ നടത്തിയിട്ട് ഒന്നും അവരുടെ ഉദ്ദേശഫലം കാണുന്നില്ല. എ കെ ജി സെന്ററിന് നേരെ ആക്രമം നടത്തിയാൽ ശക്തമായ പ്രതികരണങ്ങൾ രാജ്യത്തുടനീളം ഉണ്ടാകുമെന്ന് കോൺഗ്രസിന് അറിയാമെന്നും ഇ പി പറഞ്ഞു.

ഇ പിയുടെ വാക്കുകൾ ;-
കേരളത്തിന്റെ ക്രമസമാധാന നില തകർക്കുവാനും കേരളത്തിൽ കലാപം ഉണ്ടാക്കുവാനും ഉളള ശ്രമമാണിത്. ഈ രീതിയിൽ ക്രമ സമാധാന നില തകർന്നാൽ കേന്ദ്ര സർക്കാരിനെ കൊണ്ട് ഇടപെടൽ നടത്താൻ കഴിയുമോ എന്ന വിഷയങ്ങളൊക്കെയാണ് കോൺഗ്രസിന്റെ മനസ്സിലൂടെ ഓടുന്നത്. ഇത് മനസ്സിൽ വച്ചാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുന്നത്.

ഒരു കെ പി സി സി ഓഫീസിന് നേരെയും ആക്രമം നടന്നിട്ടില്ല. ഒരു പ്രകടനം റോഡിലൂടെ പോകുമ്പോൾ ദൂരെ ഉയർത്തിയ ഒരു ബാനർ പൊളിച്ചിരുന്നു. ആ സംഭവത്തെയും എൽ ഡി എഫ് അപലപിച്ചതാണ്. അതിൽ പങ്കെടുത്ത പാർട്ടി സഖാക്കളെ കുറിച്ച് പരിശോധിച്ചതാണ്. അതിനെതിരെ നടപടി സ്വീകരിച്ചതാണ്. ഈ സംഭവത്തെ തള്ളിപ്പറഞ്ഞു കൊണ്ട് നിലപാട് സ്വീകരിച്ചവരാണ്. അത് കെ പി സി സി ഓഫീസിന് നേരെ ഉണ്ടായ ആക്രമമാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചെങ്കിലും പാളിപ്പോയി.

രാഹുൽ ഗാന്ധിയുടെ വയനാട് ഓഫീസ് ആക്രമിച്ച പ്രശ്നം തെറ്റായ നടപടിയാണ്. ഇതിന് എതിരെ പോലീസ് ശക്തമായ നടപടി സ്വീകരിച്ചു. 29 വിദ്യാർത്ഥികളെയാണ് സംഭവത്തിന് പിന്നാലെ അറസ്റ്റ് ചെയ്തത്. എന്തെങ്കിലും തെറ്റായ നടപടി സർക്കാർ സ്വീകരിച്ചോ? അറസ്റ്റ് ചെയ്ത കുട്ടികളിൽ വിദ്യാർത്ഥിനികളും ഉണ്ടായിരുന്നു. എന്നിട്ടും അവർക്കെതിരെ നടപടി സ്വീകരിച്ചു.
ദേ ഇങ്ങോട്ട് നോക്കിയെ; നടി മീരാനന്ദൻ അല്ലെ?; ഈ ചിത്രം വൈറൽ

എന്നാൽ, കോൺഗ്രസ് എന്താണ് ചെയ്തത് ? പാർട്ടി ഓഫീസുകൾക്ക് നേരെ ആക്രമണം. ഡൽഹിയിൽ ആക്രമണം. എന്താണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്? കേരളത്തിലെ ജനങ്ങൾ ഇതൊക്കെ തിരിച്ചറിയട്ടെ... കോൺഗ്രസിനെ ജനങ്ങൾ മനസ്സിലാക്കട്ടെ.. എന്താണ് യു ഡി എഫ് എന്ന് മനസ്സിലാക്കട്ടെ....

അതേസമയം, ഇന്നലെ രാത്രി 11:30 യോടെയാണ് സി പി എമ്മിന്റെ സംഭവം നടന്നത്. പാർട്ടിയുടെ സംസ്ഥാന ഓഫീസായ എ കെ ജി സെന്ററിലെ ഹാളിലേക്കുള്ള ഗേറ്റിൽ ആണ് ബോംബ് എറിഞ്ഞത്. നിലവിൽ സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങളും പുറത്തു വന്നു. കൺട്രോൾമെന്റ് പോലീസ് എ കെ ജി സെൻററിൽ പരിശോധന നടത്തുന്നു എന്നാണ് വിവരം.

സംഭവത്തിൽ പ്രതികരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത് വന്നിരുന്നു. സംസ്ഥാനത്തിന്റെ ക്രമ സമാധാന നില തകര്‍ന്നുവെന്ന മുറവിളി സൃഷ്ടിക്കാൻ ബോധപൂര്‍വ്വം നടത്തിയ ശ്രമമെന്ന് ആരോപിക്കുന്നു. കേരളത്തെ കലാപഭൂമി ആക്കാനുള്ള ശ്രമമാണ് ഇതൊന്നും അദ്ദേഹം പറഞ്ഞു.
Recommended Video
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി












Click it and Unblock the Notifications